എരുമേലി സ്റ്റേഷൻ സി പി ഓ: അജീഷ് കെ ആറിന്റെ സംസ്‍കാരം വൈകിട്ട് 5 ന് വയലായിൽ

കോട്ടയം :വാഹനാപകടത്തിൽ പരിക്കുപറ്റി ചികിത്സയിലിരിക്കെ മരണപ്പെട്ട എരുമേലി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ അജീഷ് കെ.ആർ ൻ്റെ സംസ്കാര ചടങ്ങുകൾ

പോലിസ് ക്ലബ്ബിലെ പൊതുദർശനത്തിന് ശേഷം 02.3.2026 തീയ്യതി വൈകിട്ട് 5 മണിക്ക് വയലായിലുള്ള വീട്ടിൽ വെച്ച് നടക്കുന്നതാണ്.

വാഹനാപകടത്തിൽ പരുക്കേറ്റ് മെഡിക്കൽ കോളജ് ആശുപ്രതിയിൽ ചികിത്സയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. എരുമേലി സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ വയലാ വെള്ളാക്കൽ ഭാഗത്ത് കുറുവന്താനത്ത് കെ. ആർ.അജീഷാണ് (42) ഇന്നലെ രാത്രി 10 മണിക്ക് മരണപ്പെട്ടത് . ശനിയാഴ്ച അർധരാത്രി എംസി റോഡിൽ എസ്എച്ച് മൗണ്ട് മഠം ജംക്ഷനിലാണ് അപകടം നടന്നത്

കോട്ടയത്തുനിന്നു സുൽത്താൻ ബത്തേരിയിലേക്കുള്ള കെഎസ്ആർടിസി മിന്നൽ ബസ് എതിർദിശയിൽ നിന്നെത്തിയ അജീഷ് ഓടിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. വീട്ടിൽനിന്ന് ഡ്യൂട്ടിക്കായി എരുമേലി സ്റ്റേഷനിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം സംഭവിച്ചത്. ഭാര്യ: അശ്വതി. മകൾ:സാത്വിക.

One thought on “എരുമേലി സ്റ്റേഷൻ സി പി ഓ: അജീഷ് കെ ആറിന്റെ സംസ്‍കാരം വൈകിട്ട് 5 ന് വയലായിൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!