എരുമേലി :എരുമേലി പിൽഗ്രിം അമിനിറ്റി സെന്റർ നവീകരണ പദ്ധതിയുടെ ഉദ്ഘാടനം നാളെ മാർച്ച് രണ്ടിന് 11 മണിക്ക് ടുറിസം പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓൺലൈൻ ആയി ഉദ്ഘാടനം ചെയ്യും .പൂഞ്ഞാർ എം എൽ എ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ അധ്യക്ഷത വഹിക്കും .ആന്റോ ആന്റണി എം പി മുഖ്യാതിഥി ആയിരിക്കും .1.65 കോടി രൂപയാണ് ടുറിസം വകുപ്പിൽ നിന്ന് അനുവദിച്ചിരിക്കുന്നത് .ഫോറെസ്റ്റ് ഇൻഡസ്ട്രീസ് ട്രാവൻകൂർ ലിമിറ്റഡ് ആണ് നവീകരണം നടത്തുന്നത് .നാല് ശുചിമുറി ബ്ലോക്കുകൾ ,നാല് ഡോർമെറ്ററി ബ്ലോക്കുകൾ ,അടുക്കള ,പാൻട്രി ഹാൾ ,ഓപ്പൺ ബാത്ത് ഏരിയ ,സംരക്ഷണ ഭിത്തി ,ഗേറ്റ് ,പൂന്തോട്ട നിർമ്മാണം ,വൈദ്യുതീകരണ ജോലികൾ എന്നിവയാണ് നടത്തുന്നത് .
