എരുമേലി ശ്രീധർമ്മശാസ്താ ക്ഷേത്രോത്സവത്തിന് ഇന്ന് കൊടിയേറും ,മാർച്ച് നാലിന് ആറാട്ട് 

എരുമേലി :എരുമേലി ശ്രീധർമ്മശാസ്താ ക്ഷേത്രോത്സവത്തിന് ഇന്ന് കൊടിയേറും.വൈകിട്ട് ഏഴിന് ശേഷം തന്ത്രി താഴമൺ മഠം കണ്ഠര് ബ്രഹ്മദത്തന്റെ മുഖ്യ കാർമ്മികത്വത്തിലും മേൽശാന്തി രാജേഷ് നമ്പൂതിരിയുടെയും ,കീഴ്ശാന്തി അജയകൃഷ്ണന്റെ സഹകാർമ്മികത്വത്തിലുമാണ് കൊടിയേറ്റ് ..മാർച്ച് 2 ന് ഉത്സവബലിയും മാർച്ച് മൂന്നിന് പള്ളിവേട്ടയും  നടക്കും .മാർച്ച് നാലിനാണ് ആറാട്ട് .ഇന്ന് വൈകിട്ട് 5 ന് കൊടിക്കൂറ സമർപ്പണം .8.45 ന് പഞ്ചാരിമേളം .ആനിക്കാട് കൃഷ്ണകുമാറിന്റെ നെത്ര്വതത്തിൽ 50 ൽ പരം മേളകലാകാരന്മാർ പങ്കെടുക്കും ..ദിവസവും രാവിലെ 7.45 ന് ഭഗവതി സേവ.8.30 ന് ശ്രീഭൂതബലി ,പുരാണപാരായണം ,കാഴ്ചശ്രീബലി ,കലശാഭിഷേകം ,വിളക്ക് എന്നിവ നടക്കും .ഉത്സവത്തിന്റെ രണ്ടാം ദിവസമായ നാളെ വൈകിട്ട് ഏഴുമുതൽ അരങ്ങിൽ കുമാരി വൈഗ രാജീവിന്റെ ക്ലാസിക്കൽ ഡാൻസ് ,ഗൗരി നന്ദന റോബിന്റെ ഭരതനാട്യം ,ലയനം കൈകൊട്ടിക്കളി സംഘത്തിന്റെ അവതരണം എന്നിവ ഉണ്ടായിരിക്കും .

ഗൗരി നന്ദന റോബിന്റെ ഭരതനാട്യം നാളെ ഉത്സവവേദിയിൽ … സ്കൂൾ കലോത്സവവേദിയിലെ എ ഗ്രേഡ് സാന്നിധ്യവും ,നിരവധി പ്രധാന ഉത്സവവേദികളിലെ സ്ഥിര ഭരതനാട്യ ,ക്ലാസിക്കൽ നർത്തകിയുമായ ഗൗരി നന്ദ റോബിന്റെ ഭരതനാട്യം നാളെ അരങ്ങേറും .കവിയും ,എഴുത്തുകാരനും ,പരിസ്ഥിതി പ്രവർത്തകനുമായ രവീന്ദ്രൻ എരുമേലിയുടെ ചെറുമകളും എരുമേലി മേലേക്കൂറ്റ് റോബിൻറെയും രതിമോളുടെയും മകളുമായ  ഗൗരി നന്ദ എരുമേലി നിർമല പബ്ലിക് സ്കൂൾ വിദ്യാർത്ഥിനിയാണ് . 

4 thoughts on “എരുമേലി ശ്രീധർമ്മശാസ്താ ക്ഷേത്രോത്സവത്തിന് ഇന്ന് കൊടിയേറും ,മാർച്ച് നാലിന് ആറാട്ട് 

  1. Этот увлекательный информационный материал подарит вам массу новых знаний и ярких эмоций. Мы собрали для вас интересные факты и сведения, которые обогатят ваш опыт. Откройте для себя увлекательный мир информации и насладитесь процессом изучения!
    Узнать больше – https://vivod-iz-zapoya-2.ru/

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!