“കുഞ്ഞുമാലാഖ” ആ​ലി​ന്റെ   സം​സ്കാ​രം നാ​ളെ 

കോട്ടയം :അഞ്ചുജീവിതങ്ങൾക്ക് ജീവനേകി അകാലത്തിൽ മണ്മറഞ്ഞ “കുഞ്ഞുമാലാഖ”  മല്ലപ്പള്ളി വാലുമണ്ണിൽ ആലിൻ ഷെറിൻ എബ്രഹാമിന്റെ സംസ്കാരം നാളെ നടക്കും .മല്ലപ്പള്ളി വാലുമണ്ണിൽ അരുൺ എബ്രഹാമിന്റെയും ഷെറിന്റെയും മകൾ ആലിൻ ഷെറിൻ എബ്രഹാമിന്റെ ഭൗതികശരീരം  ഞായറാഴ്ച രാവിലെ 7.45 ന് GMM ആശുപത്രിയിൽ നിന്നും ഭവനത്തിൽ എത്തിക്കുന്നതും  2 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം നെ​ടു​ങ്ങാ​ട​പ്പ​ള്ളി സെ​ന്‍റ് തോ​മ​സ് സി​എ​സ്ഐ പ​ള്ളി  ദൈവാലയത്തിൽ കൊണ്ടുവരുന്നതും തുടർന്ന് 3. 30 pm ന് ദൈവാലയത്തിലെ ശുശ്രൂഷ ആരംഭിക്കുന്നതും ആണ് .നെ​ടു​ങ്ങാ​ട​പ്പ​ള്ളി സെ​ന്‍റ് തോ​മ​സ് സി​എ​സ്ഐ പ​ള്ളി സെ​മി​ത്തേ​രി​യി​ലാ​ണ് സം​സ്കാ​രം .മ​സ്തി​ഷ്ക മ​ര​ണം സം​ഭ​വി​ച്ച ആ​ലി​ന്‍റെ അ​വ​യ​വ​ങ്ങ​ൾ ദാ​നം ചെ​യ്യാ​ൻ അ​ച്ഛ​ൻ അ​രു​ണും അ​മ്മ ഷെ​റി​നും എ​ടു​ത്ത തീ​രു​മാ​നം നാ​ടി​നാ​കെ മാ​തൃ​ക​യാ​യി. മ​ക​ളു​ടെ വി​യോ​ഗ​ത്തി​ന്‍റെ തീ​രാ​ദുഃ​ഖ​ത്തി​നി​ട​യി​ലും മ​റ്റു​ള്ള​വ​രു​ടെ ജീ​വി​ത​ത്തി​ൽ വെ​ളി​ച്ച​മാ​കാ​ൻ അ​വ​ർ കാ​ണി​ച്ച മ​ന​സ്സി​നെ കേ​ര​ളം ഒ​ന്ന​ട​ങ്കം ആ​ദ​രി​ക്കു​ക​യാ​ണ്.സംസ്ഥാന ഗവർണറും മുഖ്യമന്ത്രിയും എല്ലാ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക നേതാക്കളും സംഘടനകളും ആലിന്റെ പിതാവും മാതാവും എടുത്ത തീരുമാനത്തെ അഭിനന്ദിക്കുകയാണ് .കൊ​ച്ചി​യി​ലെ അ​മൃ​ത ആ​ശു​പ​ത്രി​യി​ൽ നി​ന്ന് ആ​ലി​ന്‍റെ അ​വ​യ​വ​ങ്ങ​ളു​മാ​യി പു​റ​പ്പെ​ട്ട ആം​ബു​ല​ൻ​സ് 200 കി​ലോ​മീ​റ്റ​റി​ല​ധി​കം ദൂ​രം വെ​റും 3 മ​ണി​ക്കൂ​ർ 17 മി​നി​റ്റ് കൊ​ണ്ട് താ​ണ്ടി​യാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​ച്ച​ത്.ആ​ലി​ന്‍റെ ക​ര​ള്‍ അ​വി​ടെ ആ​റ് മാ​സം പ്രാ​യ​മാ​യ കു​ഞ്ഞി​നു വേ​ണ്ടി​യാ​ണ് കൊ​ണ്ടു​വ​ന്ന​ത്.ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ അ​വ​യ​വ സ്വീ​ക​ര്‍​ത്താ​വാ​യി ആ ​കു​ഞ്ഞ് മ​റ്റൊ​രു ച​രി​ത്രം കു​റി​ച്ചു. കു​ട്ടി​യു​ടെ ര​ണ്ട് വൃ​ക്ക​ക​ളും തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലു​ള്ള പ​തി​നൊ​ന്ന് വ​യ​സു​കാ​ര​ന് ജീ​വി​ത​ത്തി​ലെ പു​തു​നാ​മ്പാ​യി. 10.40ന് ​ഹൃ​ദ​യ​ധ​മ​നി ശ്രീ​ചി​ത്ര ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് ദൗ​ത്യം പൂ​ര്‍​ത്തി​യാ​ക്കി.നേ​ത്ര പ​ട​ല​ങ്ങ​ളും ഹൃ​ദ​യ ധ​മ​നി​യും ആ​ര്‍​ക്കാ​ണ് ന​ല്‍​കേ​ണ്ട​തെ​ന്ന​തി​ല്‍ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. അ​വ​യു​ടെ സ്വീ​ക​ര്‍​ത്താ​വും എ​ത്തു​ന്ന​തോ​ടെ ആ​ലി​ന്‍ ഇ​നി ആ ​അ​ഞ്ചു പേ​രി​ലൂ​ടെ ജീ​വി​ക്കും.പത്തു  മാസം പ്രായമായ ആലിൻ ഷെറിൻ ഏബ്രഹാമിന്റെ മരണം മല്ലപ്പള്ളി   നാടിന്റെ വേദനയായി. പൊതുജന സേവനത്തിൽ സജീവ സാന്നിധ്യമാണ് ആലിന്റെ പിതാവ് മല്ലപ്പള്ളി വെസ്റ്റ് വാലുമണ്ണിൽ അരുൺ ഏബ്രഹാം.അക്ഷയ സെന്ററിലൂടെയും അരുൺ ഉൾപ്പെടുന്ന സിഎസ്ഐ സഭയിലൂടെയും ഒട്ടേറെ സുഹൃദ്ബന്ധത്തിന് ഉടമയുമായ അരുണിന്റെ ഏകമകൾ ആലിന്റെ മരണം നാട്ടുകാരെയും ദു:ഖത്തിലാഴ്ത്തി. പൊതുപ്രവർത്തനത്തിലൂടെ സമൂഹവുമായി രൂപപ്പെടുത്തിയ ആഴമേറിയ ബന്ധം  തന്നെയാണ് തന്റെ മകൾ യാത്രയായെങ്കിലും അവയവങ്ങൾ ദാനം ചെയ്യാൻ അരുണിനു പ്രേരണയായത്.ചെങ്ങരൂർ മാർ സേവേറിയോസ് ബിഎഡ് കോളജിലെ അധ്യാപികയായിരുന്നു ആലിന്റെ മാതാവ് ഷെറിൻ ആൻ ജോൺ. മല്ലപ്പള്ളി പഞ്ചായത്ത് അംഗവും 2016–2020 കാലയളവിൽ പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു അരുണിന്റെ പിതാവ് മാധ്യമ പ്രവർത്തകൻ കൂടിയായ റെജി സാമുവൽ.

10 thoughts on ““കുഞ്ഞുമാലാഖ” ആ​ലി​ന്റെ   സം​സ്കാ​രം നാ​ളെ 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!