തൃപ്പൂണിത്തുറ∙ വ്യാജ ഓൺലൈൻ ട്രേഡിങ് ആപ്പിൽപ്പെട്ട് കോടികൾ നഷ്ടമായ റിട്ട.ബിഎസ്എൻഎൽ ജീവനക്കാരൻ ജീവനൊടുക്കിഒരു വർഷം മുൻപാണ് വ്യാജ ട്രേഡിങ്ങിൽപ്പെട്ട് 3 കോടി രൂപയോളം രാജൻ നമ്പൂതിരിക്ക് നഷ്ടമായത്.കോട്ടയം പാലൂർപടി മേക്കാട്ട് മന രാജൻ നമ്പൂതിരി (65) ആണ് മരിച്ചത്. തിങ്കളാഴ്ച
പുലർച്ചെ തിരുവാങ്കുളം കമ്പിവേലിക്കകം ഭാഗത്ത് റെയിൽവേ ട്രാക്കിൽ മരിച്ച
നിലയിൽ കണ്ടെത്തുകയായിരുന്നു. ഒന്നര വർഷമായി എരൂർ വെണ്ട്രപ്പിള്ളി
അപ്പാർട്മെന്റിൽ മകളോടും മരുമകനോടുമൊപ്പമായിരുന്നു താമസം. യുഎസ് സ്റ്റോക്ക് മാർക്കറ്റ് ട്രേഡ് എന്ന വ്യാജ
ആപ്പാണ് വില്ലനായത്. ട്രേഡിങ്ങിനായി നിക്ഷേപിച്ച തുക തിരിച്ചു നൽകാതെ പണം
കൂടുതൽ, കൂടുതലായി ആപ്പിലൂടെ ആവശ്യപ്പെട്ടാണ് തുക തട്ടിയെടുത്തത്.
മൂന്നാഴ്ച്ചയ്ക്കുള്ളിലായിരുന്നു മൂന്ന് കോടി രൂപ തട്ടിപ്പുസംഘം
കൈക്കലാക്കിയത്. തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞതോടെ ഇടപാട്
അവസാനിപ്പിക്കുകയായിരുന്നു. തുടർന്ന്, സൈബർ പൊലീസിൽ രാജൻ നമ്പൂതിരി നൽകിയ പരാതിയിൽ അന്വേഷണം നടക്കുന്നുണ്ട്.

stonm.org socolive 18+