പൊൻകുന്നം: സമാനതകളില്ലാത്ത വികസനം കഴിഞ്ഞ പത്ത് വർഷം എൽഡിഎഫ് സർക്കാർ നടത്തിയതെന്ന് ജോസ് കെ മാണി എം.പി. പറഞ്ഞു. എൽഡിഎഫ് വികസന മുന്നേറ്റ മധ്യമേഖല ജാഥയ്ക്ക് പൊൻകുന്നത്ത് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷേമ പെൻഷനുകൾ സർക്കാരിന്റെ പ്രധാന വികസന നേട്ടമാണ്. ഈ വികസനം ജനങ്ങളിലേയ്ക്ക് നേരിട്ടെത്തുന്നു. വികസന രംഗത്ത് വിപ്ലവകരമായി മാറ്റമാണ് സർക്കാർ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. മൂന്നാമതും ഇടതുഭരണത്തിനായി ജനപിന്തുണ തേടി, സർക്കാരിന്റെ വികസന, ക്ഷേമ സന്ദേശം ജനങ്ങളിൽ എത്തിക്കുന്നതിനാണ് ജാഥ. . എൽ.ഡി.എഫ്.കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റിയാണ് പൊൻകുന്നത്ത് സ്വീകരണമൊരുക്കിത്.മിനി സിവിൽസ്റ്റേഷന് മുൻപിൽ നിന്ന് വാദ്യമേളങ്ങളുടെയും, മുത്തുകുടകളുടെയും അകമ്പടിയോടെ ജാഥയെ സ്വീകരിച്ചു. രാജേന്ദ്രമൈതാനത്ത് നടന്ന സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ സി ജി ജ്യോതിരാജ് അധ്യക്ഷനായി.കെ.കെ.ശൈലജ, പി.കെ.ബിജു, ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്, പി.പി.സുനീർ, സാബു ജോർജ്, സുഭാഷ് പുഞ്ചക്കോട്ടിൽ, ഡോ.വർഗീസ് ജോർജ്, മാത്യൂസ് കോലഞ്ചേരി, കെ.ജി.പ്രജിത്ത്, ഫ്രാൻസിസ് തോമസ്, എം.എ.ലത്തീഫ്, ബിനോയ് ജോസഫ് ,എ.എം.മാത്യു ആനിത്തോട്ടം, അഡ്വ.ഗിരീഷ് എസ്.നായർ എന്നിവർ സംസാരിച്ചു.
ഹൈറേഞ്ചിൻ്റെ കവാടമായ മുണ്ടക്കയത്ത് പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ ജനങ്ങൾ ആവേശകരമായ സ്വീകരണമാണ് നൽകിയത്.നൻമ തുടരുന്ന ഇൗ സർക്കാരിന് കാവലാളായി ഞങ്ങളുണ്ടെന്ന സന്ദേശവുമായി
സ്‌ത്രീകൾ, കുട്ടികൾ, നാനാജാതി മതസ്ഥർ. പ്രളയവും പ്രകൃതിദുരന്തങ്ങളും
തകർത്തെറിഞ്ഞ മണ്ണിലെ മനുഷ്യർക്ക് പുതുജീവനേകാൻ ഒപ്പംനിന്ന സർക്കാരിന്
മലയോരജനതയുടെ ഹൃദയാഭിവാദ്യം. കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എംപി
നയിക്കുന്ന എൽഡിഎഫ് ജാഥയ്ക്ക് മുണ്ടക്കയത്ത് വൻ വരവേൽപ്പ്.
പാലായിലെയും
പൊൻകുന്നത്തെയും ആവേശം നിറഞ്ഞ സ്വീകരണത്തിനുശേഷമാണ് ജാഥ പൂഞ്ഞാർ
മണ്ഡലത്തിലെ മുണ്ടക്കയത്ത് എത്തിയത്. മുണ്ടക്കയം ഗവ. ആശുപത്രി
ജങ്‌ഷനിൽനിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ ജാഥാ ക്യാപ്‌റ്റനെയും ജാഥാ
അംഗങ്ങളെയും കർഷകജനത വരവേറ്റു. ബസ്‌റ്റാൻഡിൽ നടന്ന പൊതുസമ്മേളനത്തിൽ
ആദ്യാവസാനം ആയിരങ്ങൾ പങ്കെടുത്തു. കഴിഞ്ഞ അഞ്ച് വർഷം മാത്രം മൂവായിരം
കോടി രൂപയുടെ വികസനമാണ് എൽഡിഎഫ് സർക്കാർ മണ്ഡലത്തിൽ നടപ്പാക്കിയത്.
മലയോരത്തെ മൂക്കിലും മൂലയിലും വകസനത്തിന്റെ വിസ്‌മയങ്ങൾ സൃഷ്ടിച്ച
സർക്കാരിനുള്ള അകമഴിഞ്ഞ പിന്തുണയായി ഒഴുകിയെത്തിയ ജനാവലി. ജാഥയുടെ കോട്ടയം ജില്ലയിലെ സമാപനയോഗമാണ് മുണ്ടക്കയത്ത് നടന്നത്.
സെബാസ്‌റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷനായി. ജാഥാ ക്യാപ്‌റ്റൻ ജോസ് കെ മാണി, അംഗങ്ങളായ പി പി സുനീർ, സാബു ജോർജ് തുടങ്ങിയവർ സംസാരിച്ചു.
ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ കെ രാജേഷ്, റെജി സഖറിയ, കെ എം രാധാകൃഷ്‌ണൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ജോയി ജോർജ്, തങ്കമ്മ ജോർജ്‌കുട്ടി, രമാ മോഹൻ, ഏരിയ
സെക്രട്ടറി ഷമീം അഹമ്മദ്, പ്രമോദ് നാരായണൻ എംഎൽഎ,ഓ പി എ സലാം , സാജൻ കുന്നത്ത്
എന്നിവർ പങ്കെടുത്തു.

stonm.org socolive bán dâm
stonm.org socolive 18+
Super 9… Simple and effective branding! I haven’t played much myself, but a friend recommended it. Here’s their website so you can check for yourself super 9.
MNL63? Alright, let’s see what you got! Always on the lookout for a new place to play. Might be great find! Check it out at : mnl63
Trying to get in on MNL63! The login, register and download process was pretty smooth so far. Let’s see about the games! Give it a shot : mnl63 login register download