പമ്പാ​ ​തീ​ര​ത്ത് വ​ച​നകൂ​ടാ​രം ഒ​രു​ങ്ങി;മാരാമൺ കൺവെൻഷന് തുടക്കം… ഇ​നി വ​ച​നപ്ര​ഘോ​ഷ​ണ നാ​ളു​ക​ൾ

ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കണമെന്ന് ഉറ്ഘടന പ്രസംഗത്തിൽ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ

മാ​രാ​മ​ൺ: ഏഷ്യയിലെ ഏറ്റവും വലിയ ബൈബിള്‍ കണ്‍വെന്‍ഷനായി അറിയപ്പെടുന്ന മാരാമൺ കൺവെൻഷൻ ഇന്നു ഞായറാഴ്‌ച പമ്പാ നദിയിലെ മാരാമൺ മണൽപ്പുറത്ത് ഒരുക്കിയ  വിശാലമായ പന്തലിൽ ആരംഭിച്ചു . 131-ാമത് കണ്‍വെന്‍ഷന്‍ 15ന് സമാപിക്കും.  ഉച്ചകഴിഞ്ഞ് 2.30 ന് മലങ്കര മാർത്തോമ്മാ സുറിയാനി സഭ പരമാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ കൺവൻഷൻ ഉദ്ഘാടനം ചെയ്തു . സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ് ഡോ. ഐസക്ക് മാർ പീലക്‌സിനോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു . ഡോ. ക്ലിയോഫസ് ജെ. ലാറു (യുഎസ്എ) സുവിശേഷ സന്ദേശം നൽകി . മാർത്തോമ്മാ സഭയിലെ ബിഷപ്പുമാരെ കൂടാതെ പ്രഫ. ഡോ. ക്ലിയോഫസ് ജെ. ലാറു (യുഎസ്‌എ.), റവ. മോളോ വിൽസൻ മെസവാൻഡിലേ (സൗത്ത് ആഫ്രിക്ക), ബിഷപ്പ് ഡോ. പോൾ സ്വരൂപ് (ഡൽഹി) എന്നിവർ മുഖ്യ പ്രസംഗകരായിരിക്കും. വിവിധ ദിവസങ്ങളിലെ യോഗങ്ങളിൽ സഹോദരി സഭകളിലെ ബിഷപ്പുമാരും പ്രഭാഷകരും നേതൃത്വം നൽകും. തിങ്കൾ മുതൽ ശനി വരെ രാവിലെ 7.30ന് ബൈബിൾ ക്ലാസുകൾ പന്തലിൽ നടക്കും.
സായാഹ്നയോഗങ്ങൾ ആറിന് ഗാനശുശ്രൂഷയോടുകൂടി ആരംഭിച്ച് 7.30ന് സമാപിക്കും.
തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് 2.30ന് കുടുംബവേദി യോഗങ്ങളും
ക്രമീകരിക്കും. കുടുംബവേദി യോഗങ്ങളിൽ ഡോ.ജിറ്റി ജോർജ് (കോട്ടയം), ഫാ.
എഡ്വേർഡ് ജോർജ് (മൂവാറ്റുപുഴ) എന്നിവർ പ്രസംഗിക്കും. പമ്പയു​ടെ വി​രി​മാ​റി​ൽ ഒ​രു​ങ്ങി​യ ഓ​ല​പ്പ​ന്ത​ലി​നു കീ​ഴി​ൽ ഇ​നി​യു​ള്ള ഒ​രാ​ഴ്ച വി​ശ്വാ​സി​ക​ളു​ടെ സം​ഗ​മം. 130 വ​ർ​ഷ​ങ്ങ​ളാ​യി സു​വി​ശേ​ഷ​ത്തി​ന്‍റെ വി​ത്തു​വി​ത​ച്ചു ഫ​ലം കൊ​യ്തു​വ​രു​ന്ന മാ​രാ​മ​ൺ മ​ണ​ൽ​പ്പു​റ​ത്ത് ഇ​ന്നു മു​ത​ൽ 15 വ​രെ ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​ശ്വാ​സി​ക​ൾ വ​ച​ന​കേ​ൾ​വി​ക്കാ​യി ഒ​ത്തു​കൂ​ടും.
പമ്പാ​തീ​ര​ത്തെ മ​ണ​ൽ​പ്പു​റ​ത്തി​രു​ന്ന് ഇ​ളം​കാ​റ്റി​ന്‍റെ അ​ക​മ്പടി​യോ​ടെ എ​ത്തു​ന്ന സു​വി​ശേ​ഷ ശ​ബ്ദ​വും ഗാ​ന​ങ്ങ​ളും കാ​തു​ക​ൾ​ക്ക് ഇ​ന്പ​ക​ര​മാ​യി മാ​റും.
രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും പൊ​തു​യോ​ഗ​ങ്ങ​ളും ഉ​ച്ച​ക​ഴി​ഞ്ഞു​ള്ള പ്ര​ത്യേ​ക യോ​ഗ​ങ്ങ​ളും ബൈ​ബി​ൾ ക്ലാ​സു​ക​ളും യു​വ​വേ​ദി യോ​ഗ​ങ്ങ​ളും എ​ല്ലാം​കൂ​ടി ചേ​ർ​ത്ത് പ​ന്ത​ലി​നു കീ​ഴി​ൽ ഇ​നി​യു​ള്ള ഒ​രാ​ഴ്ച വ​ച​ന​വി​രു​ന്നു ത​ന്നെ ഒ​രു​ങ്ങും.
ച​രി​ത്ര​മു​റ​ങ്ങു​ന്ന മാ​രാ​മ​ൺ മാ​രാ​മ​ണ്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ ദൈ​വ​വ​ച​ന​ത്തി​ന്‍റെ പ്ര​ഘോ​ഷ​ണ
വേ​ദി​യാ​ണ്. തി​രു​വ​ച​ന പ​ഠ​ന​ത്തി​ലൂ​ടെ വ്യ​ക്തി​യും സ​ഭ​യും ന​വീ​ക​രി​ക്ക​പ്പെ​ടു​ക​യും സ​ഭ സ​മൂ​ഹ​ത്തി​ന് അ​നു​ഗ്ര​ഹ​മാ​യി മാ​റു​ക​യും വേ​ണ​മെ​ന്ന​താ​ണ് ക​ണ്‍​വ​ന്‍​ഷ​ന്‍റെ ല​ക്ഷ്യം. 1888ൽ ​ആ​രം​ഭി​ച്ച മാ​ർ​ത്തോ​മ്മാ സു​വി​ശേ​ഷ പ്ര​സം​ഗ സം​ഘം ഭാ​ര​ത​ത്തി​ലെ
ആ​ദ്യ​ത്തെ ത​ദ്ദേ​ശീ​യ മി​ഷ​ന​റി പ്ര​സ്ഥാ​ന​മാ​ണ്. ക​ല്ലി​ശേ​രി മാ​ളി​ക​യി​ൽ ഒ​ത്തു​കൂ​ടി ആ​രം​ഭി​ച്ച പ്ര​സ്ഥാ​നം മാ​ർ​ത്തോ​മ്മാ സു​വി​ശേ​ഷ പ്ര​സം​ഗ​സം​ഘ​മാ​യി മാ​റി​യ​പ്പോ​ൾ മാ​രാ​മ​ൺ ക​ൺ​വ​ൻ​ഷ​ന്‍റെ സം​ഘാ​ട​ക​രു​മാ​യി.
1895 മാ​ര്‍​ച്ച് ഒ​ന്പ​തി​നാ​ണ് ക​ൺ​വ​ൻ​ഷ​ന്‍റെ തു​ട​ക്കം.പ​മ്പാ​ന​ദി​യു​ടെ മ​ണ​ല്‍​പ്പ​ര​പ്പി​ല്‍ ആ​റ​ന്മു​ള ക്ഷേ​ത്ര​ത്തി​നു വ​ട​ക്കാ​യി മാ​രാ​മ​ണ്‍ ഭാ​ഗ​ത്താ​ണ് പ്ര​ഥ​മ യോ​ഗം ന​ട​ന്ന​ത്. യോ​ഗ​ങ്ങ​ള്‍ പി​ന്നീ​ട് ഇ​പ്പോ​ള്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ ന​ട​ക്കു​ന്ന മ​ണ​ല്‍​പ്പു​റ​ത്തേ​ക്ക് മാ​റ്റി. പ​തി​റ്റാ​ണ്ടു​ക​ളാ​യി തു​ട​രു​ന്ന ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഇ​ന്നും മാ​രാ​മ​ണ്ണി​ല്‍ അ​തേ​നി​ല​യി​ല്‍ ക​ണ്‍​വ​ന്‍​ഷ​നു​വേ​ണ്ടി ന​ട​ത്തു​ന്നു​ണ്ട്.ഫെ​ബ്രു​വ​രി മാ​സ​ത്തി​ലെ ര​ണ്ടാ​മ​ത്തെ ഞാ​യ​റാ​ഴ്ച ആ​രം​ഭി​ച്ച്
മൂ​ന്നാ​മ​ത്തെ ആ​ഴ്ച അ​വ​സാ​നി​ക്ക​ത്ത​ക്ക രീ​തി​യി​ലാ​ണ് ഇ​പ്പോ​ഴ​ത്തെ ക​ണ്‍​വ​ന്‍​ഷ​ന്‍ ക്ര​മീ​ക​ര​ണം.കാ​ല​ഘ​ട്ടം ഉ​യ​ര്‍​ത്തു​ന്ന വെ​ല്ലു​വി​ളി​ക​ളോ​ടു​ള്ള ദൈ​വ​വ​ച​ന​ത്തി​ന്‍റെ പ്ര​തി​ക​ര​ണ​മാ​ണ് 130 വ​ര്‍​ഷ​മാ​യി പ​മ്പ​യു​ടെ തീ​ര​ത്ത് മു​ഴ​ങ്ങു​ന്ന​ത്. പ്ര​മു​ഖ പ്ര​ഭാ​ഷ​ക​രും സാ​മൂ​ഹി​ക പ​രി​ഷ്‌​ക​ര്‍​ത്താ​ക്ക​ളു​മൊ​ക്കെ മ​ണ​ല്‍​പ്പു​റ​ത്തെ ധ​ന്യ​രാ​ക്കി​യ​വ​രാ​ണ്.
ഡോ. ​സ്റ്റാ​ന്‍​ലി ജോ​ണ്‍​സ്, ഡോ. ​ഹി​രോ​ഹി​ത്തോ ക​ഗാ​വെ, ടി. ​വോ​ക്ക​ർ, സാ​ധു സു​ന്ദ​ര്‍​സിം​ഗ്, ഡോ.​പോ​ള്‍ റീ​സ്, ഡോ. ​ജോ​ണ്‍ സ്‌​റ്റോ​ട്ട്, ഡോ. ​എ​ഡ്വി​ന്‍ ഓ​ർ, ഡോ. ​ജോ​ണ്‍ ഹ​ഗാ​യി, ബോ​ബി പി​യേ​ഴ്സ്, റ​വ. മ​സി​ലാ​മ​ണി, ഡോ. ​സാം ക​മ​ലേ​ശ​ന്‍, ബി​ഷ​പ് സ്റ്റീ​ഫ​ന്‍ നീ​ൽ, ബി​ഷ​പ് ജോ​ണ്‍ ആ​ർ. റീ​ഡ്സ്, ആ​ഗോ​ള​സ​ഭ മേ​ല​ധ്യ​ക്ഷ​രാ​യ പാ​ത്രി​യ​ർ​ക്കീ​സ​മാ​ർ, കാ​ന്‍റ​ർ​ബ​റി ആ​ർ​ച്ച്ബി​ഷ​പ്, ക​ർ​ദി​നാ​ൾ​മാ​ർ, കാ​തോ​ലി​ക്കാ ബാ​വ​മാ​ർ തു​ട​ങ്ങി​യ​വ​രു​യ​ര്‍​ത്തി​യ പ്ര​വാ​ച​ക ശ​ബ്ദം മാ​രാ​മ​ണ്ണി​നെ ഇ​ന്നും കോ​രി​ത്ത​രി​പ്പി​ക്കു​ന്നു. ദേ​ശ​ബോ​ധ​ത്തി​ല്‍ കാ​ത​ലാ​യ മാ​റ്റം സൃ​ഷ്ടി​ക്കു​ന്ന​തി​നു മാ​രാ​മ​ണ്‍ ക​ണ്‍​വ​ന്‍​ഷ​നി​ലെ വ​ച​ന​സ​ന്ദേ​ശ​ങ്ങ​ള്‍ കാ​ര​ണ​മാ​യി​ട്ടു​ണ്ട്. ഈ​ഴ​വ സ​മു​ദാ​യ​ത്തി​ന്‍റെ ശ​ക്ത​നാ​യ നേ​താ​വാ​യി​രു​ന്ന സി.​വി. കു​ഞ്ഞു​രാ​മ​ൻ മാ​രാ​മ​ണ്ണി​ലെ വേ​ദി​യി​ലെ​ത്തി ന​ൽ​കി​യ സ​ന്ദേ​ശം ച​രി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി.
പമ്പാ​തീ​ര​ത്തെ ഓ​ല​പ്പന്ത​ൽ കാ​ല​ത്തി​ന്‍റെ മാ​റ്റ​ത്തി​ന​നു​സൃ​ത​മാ​യി ക​ൺ​വ​ൻ​ഷ​നി​ലും
മാ​റ്റ​ങ്ങ​ളു​ണ്ടാ​യെ​ങ്കി​ലും പൈ​തൃ​ക​ങ്ങ​ൾ പ​ല​തും അ​തേ​പ​ടി നി​ല​നി​ർ​ത്തി​വ​രു​ന്നു​വെ​ന്ന​ത് മാ​രാ​മ​ണ്ണി​ന്‍റെ മ​റ്റൊ​രു പ്ര​ത്യേ​ക​ത​യാ​ണ്. മെ​ട​ഞ്ഞെ​ടു​ത്ത ഓ​ല​ക്കീ​റു​ക​ൾ കൊ​ണ്ടാ​ണ് ഇ​ന്നും മ​ണ​ൽ​പ്പു​റ​ത്തെ പ​ന്ത​ൽ മേ​യു​ന്ന​ത്. കേ​ര​ള​ത്തി​ൽ മെ​ട​ഞ്ഞ
ഓ​ല​യ്ക്കു ക്ഷ​മ​മാ​യ​പ്പോ​ൾ ഓ​ല​ക്കീ​റു​ക​ൾ​ക്ക് അ​യ​ൽ സം​സ്ഥാ​ന​മാ​യ
ത​മി​ഴ്നാ​ടി​നെ ആ​ശ്ര​യി​ക്കേ​ണ്ടി​വ​ന്നു. പൊ​ള്ളാ​ച്ചി​യി​ൽ നി​ന്നാ​ണ്
ഇ​ത്ത​വ​ണ​യും ഭൂ​രി​ഭാ​ഗം ഓ​ല​ക്കീ​റു​ക​ളും എ​ത്തി​ച്ച​ത്. എ​ന്നാ​ൽ
സ​മീ​പ​ത്തെ മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​ക​ൾ പ​ല​തും സ്വ​ന്തം നി​ല​യി​ൽ ഓ​ല
മെ​ട​ഞ്ഞ് മ​ണ​ൽ​പ്പു​റ​ത്തെ​ത്തി​ച്ച് പ​ന്ത​ലി​ന്‍റെ മേ​യ​ൽ
നി​ർ​വ​ഹി​ച്ചു.

ജ​നു​വ​രി ആ​ദ്യ​വാ​ര​ത്തി​ൽ പ​ന്ത​ലി​ന്‍റെ നി​ർ​മാ​ണം തു​ട​ങ്ങി​യി​രു​ന്നു. ഓ​ല മേ​യ​ൽ വി​വി​ധ മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​ക​ളു​ടെ ചു​മ​ല​യി​ലാ​ണ് ക്ര​മീ​ക​രി​ച്ച​ത്. പ്ര​ധാ​ന പ​ന്ത​ലും കു​ട്ടി​പ​ന്ത​ലും ഷെ​ഡു​ക​ളു​മെ​ല്ലാം ഓ​ല​ക​ൾ കൊ​ണ്ട് മേ​യു​ന്ന​ത് വി​വി​ധ ഇ​ട​വ​കാം​ഗ​ങ്ങ​ളാ​ണ്. കോ​ഴ​ഞ്ചേ​രി​യും മാ​രാ​മ​ണ്ണും ചു​റ്റു​പാ​ടു​ക​ളി​ലു​ള്ള 32 ഇ​ട​വ​ക​ക​ളി​ലെ ജ​ന​ങ്ങ​ള്‍ ചേ​ര്‍​ന്നാ​ണ് പ്ര​ധാ​ന പ​ന്ത​ലും കു​ട്ടി പ​ന്ത​ലും ചാ​പ്പ​ലും കെ​ട്ടി​മേ​ഞ്ഞ​ത്.പ​ല​യി​ട​ത്തും കു​ട്ടി​ക​ളെ ഈ ​ദൗ​ത്യ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​ക്കു​ന്ന​തി​ലൂ​ടെ പു​തി​യ ത​ല​മു​റ​യ്ക്കും പ​രി​ശീ​ല​നം
ന​ൽ​കു​ന്നു​ണ്ട്.
പമ്പ​യ്ക്കു കു​റു​കെ മ​ണ​ൽ​പ്പ​ര​പ്പി​ലേ​ക്കു​ള്ള താ​ത്കാ​ലി​ക പാ​ല​ങ്ങ​ളും ത​ന​തു നി​ർ​മി​തി​യി​ലാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​ത്ത​വ​ണ മു​ത​ൽ ബെ​യ്‌​ലി മാ​തൃ​ക​യി​ലു​ള്ള പാ​ലം പു​ത്ത​ൻ സാ​ങ്കേ​തി​ക വി​ദ്യ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ നി​ർ​മി​ച്ചുതു​ട​ങ്ങി.
അ​ടു​ത്ത​വ​ർ​ഷ​വും ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്ന രീ​തി​യി​ൽ നി​ർ​മി​ച്ചി​ട്ടു​ള്ള​താ​ണ് പാ​ലം.
മു​ന്പ് കോ​ഴ​ഞ്ചേ​രി ക​ര​യി​ൽ നി​ന്നും പാ​ല​ത്തി​ന്‍റെ ആ​വ​ശ്യ​മു​ണ്ടാ​യി​രു​ന്നു. പ​ന്പാ​ന​ദി മ​ണ​ൽ​പ്പു​റ​ത്തി​ന് ഇ​രു​വ​ശ​ങ്ങ​ളി​ലൂ​ടെ​യും ഒ​ഴു​കി​യി​രു​ന്ന കാ​ല​ഘ​ട്ട​മാ​യി​രു​ന്നു
അ​ത്. എ​ന്നാ​ൽ ഇ​ന്ന് ന​ദി ഒ​രു​ഭാ​ഗ​ത്തേ​ക്കു മാ​ത്ര​മാ​യി ചു​രു​ങ്ങി​യ​തോ​ടെ കോ​ഴ​ഞ്ചേ​രി​യി‌​ൽ നി​ന്നു​വ​രു​ന്ന​വ​ർ​ക്ക് പാ​ല​ത്തി​ന്‍റെ ആ​വ​ശ്യ​മി​ല്ലാ​തെ മ​ണ​ൽ​പ്പു​റ​ത്തേ​ക്ക് ഇ​റ​ങ്ങാം.
101 അം​ഗ ഗാ​യ​ക​സം​ഘം മാ​ര്‍​ത്തോ​മ്മാ സ​ഭ​യു​ടെ സം​ഗീ​ത​സം​വേ​ദ​ന വി​ഭാ​ഗ​മാ​യ
ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് സേ​ക്ര​ഡ് മ്യൂ​സി​ക് ആ​ന്‍​ഡ് ക​മ്യൂ​ണി​ക്ക​ഷ​ന്‍ നേ​തൃ​ത്വ​ത്തി​ലു​ള്ള 101 അം​ഗ ഗാ​യ​കസം​ഘം ഗാ​ന​ശു​ശ്രൂ​ഷ​യ്ക്കു നേ​തൃ​ത്വം ന​ല്‍​കും. മാ​രാ​മ​ണ്‍
ക​ണ്‍​വ​ന്‍​ഷ​ന്‍റെ എ​ല്ലാ യോ​ഗ​ങ്ങ​ളും മാ​ര്‍​ത്തോ​മ്മാ സു​വി​ശേ​ഷ​പ്ര​സം​ഗ​സം​ഘ​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക ചാ​ന​ലാ​യ എം​റ്റി​ഇ​എ മീ​ഡി​യ യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ​യും ഡി​എ​സ്‌​എം​സി​യി​ലൂ​ടെ​യും സ​ഭ​യു​ടെ ഔ​ദ്യോ​ഗി​ക ചാ​ന​ലാ​യ മാ​ര്‍​ത്തോ​മ്മാ വി​ഷ​ന്‍ യൂ​ട്യൂ​ബ്
ചാ​ന​ലി​ലൂ​ടെ​യും ത​ത്‌​സ​മ​യം ടെ​ലി​കാ​സ്റ്റ് ചെ​യ്യും.
ക​ണ്‍​വ​ന്‍​ഷ​നി​ലെ അ​ച്ച​ട​ക്കം സു​പ്ര​സി​ദ്ധ​മാ​ണ്. യോ​ഗ​ങ്ങ​ളി​ല്‍ ക്ര​മ​പ​രി​പാ​ല​ന​ത്തി​നാ​യി വൈ​ദി​ക​രും അ​ല്മാ​യ വോ​ള​ണ്ടി​യ​ര്‍​മാ​രും നേ​തൃ​ത്വം ന​ല്‍​കും.
ഹ​രി​ത ച​ട്ടം പാ​ലി​ക്കും ഇ​നി​യു​ള്ള ഒ​രാ​ഴ്ച മാ​രാ​മ​ണ്‍ മ​ണ​ൽ​പ്പു​റ​ത്തേ​ക്ക്
ജ​ന​ല​ക്ഷ​ങ്ങ​ളാ​ണ് ഒ​ഴു​കി​യെ​ത്തു​ന്ന​ത്. യാ​തൊ​രു പ​രി​സ്ഥി​തി
മ​ലി​നീ​ക​ര​ണ​വും സം​ഭ​വി​ക്കാ​ത്ത​വി​ധ​ത്തി​ല്‍ ഹ​രി​ത നി​യ​മാ​വ​ലി അ​നു​സ​രി​ച്ച് ക​ണ്‍​വ​ന്‍​ഷ​ന്‍ ക്ര​മീ​ക​രി​ക്കാ​ന്‍ സം​ഘാ​ട​ക​സ​മി​തി നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. പ​മ്പാ​ന​ദി​യും മ​ണ​ല്‍​തി​ട്ട​യും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളും മാ​ലി​ന്യ​വി​മു​ക്ത​മാ​യി സൂ​ക്ഷി​ക്കു​വാ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ സം​ഘാ​ട​ക​രും പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ട​വും പ​ങ്കു​ചേ​രു​ന്നു.
കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​ടെ വി​വി​ധ വ​കു​പ്പു​ക​ളും ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളും ക​ണ്‍​വ​ന്‍​ഷ​ന്‍ ക്ര​മീ​ക​ര​ണ​ങ്ങ​ളി​ല്‍ സ​ഹ​ക​രി​ക്കു​ന്നു​ണ്ട്. മ​ന്ത്രി വീ​ണാ ജോ​ര്‍​ജി​ന്‍റെ​യും ക​ള​ക്ട​ര്‍ എ​സ്. പ്രേം​കൃ​ഷ്ണ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ലാ ക​ള​ക്ട​റേ​റ്റി​ലും മാ​രാ​മ​ണ്‍ റി​ട്രീ​റ്റ് സെ​ന്‍റ​റി​ലും യോ​ഗം ചേ​ര്‍​ന്ന് സ​ര്‍​ക്കാ​ര്‍ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ വി​ല​യി​രു​ത്തി.
കെ​എ​സ്ആ​ര്‍​ടി​സി കേ​ര​ള​ത്തി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്ന് പ്ര​ത്യേ​കം ബ​സ് സ​ർ​വീ​സ് ക്ര​മീ​ക​രി​ക്കും. കോ​ഴ​ഞ്ചേ​രി, മാ​രാ​മ​ൺ ക​ര​ക​ളി​ൽ കെ​എ​സ്ആ​ർ​ടി​സി താ​ത്കാ​ലി​ക ഓ​പ്പ​റേ​റ്റിം​ഗ് സെ​ന്‍റ​റു​ക​ൾ തു​റ​ക്കും.
ര​ണ്ട് ക​ര​ക​ളി​ലും പോ​ലീ​സി​ന്‍റെ സേ​വ​ന​വും ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്. ടി​കെ റോ​ഡി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ത്തി​നും കൂ​ടു​ത​ൽ പോ​ലീ​സി​നെ നി​യോ​ഗി​ക്കും. മ​ഫ്തി പോ​ലീ​സി​ന്‍റെ സേ​വ​നം ക​ൺ​വ​ൻ‌​ഷ​ൻ ന​ഗ​ർ പ​രി​സ​ര​ങ്ങ​ളി​ൽ ഉ​ണ്ടാ​കും. ആ​രോ​ഗ്യം, വൈ​ദ്യൂ​തി,
ഫ​യ​ർ​ഫോ​ഴ്സ്, ജ​ല​സേ​ച​നം വ​കു​പ്പു​ക​ളു​ടെ സേ​വ​ന​വും ക​ൺ​വ​ൻ​ഷ​നോ​ടു​ബ​ന്ധി​ച്ചു​ണ്ടാ​കും. മ​ണ​ൽ​പ്പു​റ​ത്ത് കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​നാ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ കി​യോ​സ്കു​ക​ൾ സ്ഥാ​പി​ച്ച് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

One thought on “പമ്പാ​ ​തീ​ര​ത്ത് വ​ച​നകൂ​ടാ​രം ഒ​രു​ങ്ങി;മാരാമൺ കൺവെൻഷന് തുടക്കം… ഇ​നി വ​ച​നപ്ര​ഘോ​ഷ​ണ നാ​ളു​ക​ൾ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!