എരുമേലി :വൈദികരും ദുർബലരായ മനുഷ്യർ തന്നെയാണെന്നും ദൈവജനത്തിന്റെ പ്രാർത്ഥനയുള്ളത് കൊണ്ടാണ് ഏത് പ്രതിസന്ധി ഘട്ടങ്ങളെയും അതിജീവിച്ചു ശക്തമായി മുന്നോട്ടു പോകാൻ സാധിക്കുന്നതെന്നും മാർ മാത്യു അറക്കൽ . മാതൃഇടവകയായ എരുമേലി അസംപ്ഷൻ ഫൊറോനാ ദേവാലയത്തിൽ
തന്റെ മെത്രാഭിഷേകത്തിന്റെ ജൂബിലിയോടനുബന്ധിച്ച് കൃതജ്ഞതാ ബലി അർപ്പിച്ചു സംസാരിക്കുകയായിരുന്നു മാർ അറക്കൽ പിതാവ് . ഇടവക സമൂഹം തനിക്ക് എപ്പോഴും താങ്ങും തണലുമായിരുന്നു .എരുമേലിയുടെ കരുതൽ ഞാൻ വേണ്ടുവോളം ആസ്വദിച്ചിട്ടുണ്ട് .എല്ലാവരുടെയും പ്രാർത്ഥന എന്നോടൊപ്പമുണ്ടായിരുന്നു .അമ്പൂരിയിൽ തുടങ്ങിയ ദൈവശുശ്രൂഷ അചഞ്ചലമായി എല്ലായിടത്തും വിജയിക്കുവാൻ സാധിച്ചു .പ്രതിസന്ധി ഘട്ടങ്ങളിൽ ശക്തമായി മുന്നോട്ടുപോകുവാൻ പ്രാർത്ഥന സഹായിച്ചു എന്നും മാർ മാത്യു അറക്കൽ പറഞ്ഞു . വി.കുർബാനക്ക് ശേഷം ഇടവക സമൂഹം മാർ അറക്കൽ പിതാവിന് ജൂബിലി ആശംസകൾ നേർന്നു
.കാഞ്ഞിരപ്പള്ളി രൂപതയെ ഇന്ന് കാണുന്ന പ്രൗഢിയിലേക്ക് നയിച്ചത് അറക്കൽ
പിതാവിന്റെ ഇച്ഛാശക്തി ഒന്നുകൊണ്ടു മാത്രമാണെന്ന് ആശംസകൾ അർപ്പിച്ചു കൊണ്ട് ഫൊറോനാ വികാരി റെവ ഫാ വർഗീസ് പുതുപ്പറമ്പിൽ പറഞ്ഞു .ഇടവക ജനത്തോടും രൂപതയോടുമുള്ള അദ്ദേഹത്തിന്റെ സ്നേഹവും കരുതലും പറഞ്ഞറിയിക്കുവാൻ കഴിയുകയില്ല .തന്റെയടുത്ത് എത്തുന്നവരെ ആത്മവിശ്വാസത്തോടെ മാത്രമേ അദ്ദേഹം സ്വീകരിക്കാറുള്ളു .അറക്കൽ പിതാവ് തരുന്ന പോസിറ്റീവ് എനർജി മാത്രം മതി വിജയം നേടാൻ എന്നും പുതുപ്പറമ്പിലച്ചൻ പറഞ്ഞു . ഇടവക സമൂഹത്തിന്റെ ഉപഹാരം കൈക്കാരന്മാരായ സജി തകടിയേൽ ,മാത്യു പന്നലക്കുന്നേൽ എന്നിവർ ചേർന്ന് മാർ മാത്യു അറക്കൽ പിതാവിന് സമ്മാനിച്ചു .മെത്രാഭിഷേകത്തിന് മധുരം നല്കാൻ മാർ മാത്യു അറക്കൽ ,വികാരിയാച്ചന്റെയും ഇടവകജനത്തിന്റെയും സാന്നിധ്യത്തിൽ കേക്ക് മുറിച്ചു നൽകി .ഇടവകജനത്തോടും സുഹൃത്തുക്കളോടും വീട്ടുകാരോടും അറക്കൽ പിതാവ് സ്നേഹം പങ്കുവച്ചു . നാളെ, ഫെബ്രുവരി ഒന്പതാണ് മാർ മാത്യു അറക്കൽ ബിഷപ്പ് ആയതിന്റെ 25 വർഷം തികയുന്നത് .







socolivezzo.cc socolive Khiêu dâm trẻ em