ബെംഗളൂരു: സി ജെ റോയ് ജീവനൊടുക്കി. കോൺഫിഡൻസ് ഗ്രൂപ്പ് ഉടമയായ സി ജെ റോയ് ജീവനൊടുക്കി. ബെംഗളൂരുവിലെ റിച്ച്മണ്ട് സർക്കിളിലെ ഓഫീസിൽ…
January 2026
പി ടി ഉഷയുടെ ഭര്‍ത്താവ് വി ശ്രീനിവാസന്‍ അന്തരിച്ചു
രാജ്യസഭാ എംപിയും ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷന്‍ പ്രസിഡന്റുമായ പി ടി ഉഷയുടെ ഭര്‍ത്താവ് വി ശ്രീനിവാസന്‍ അന്തരിച്ചു. 64 വയസായിരുന്നു. കോഴിക്കോട്…
ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിലൂടെയും കൃത്യമായ 2025-26 സാമ്പത്തിക സർവ്വെ: പ്രധാന വസ്തുതകൾ
ന്യൂഡൽഹി : 29 ജനുവരി 2026 2025-26-ലെ സാമ്പത്തിക സർവേ, കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ ഇന്ന് പാർലമെന്റിൽ അവതരിപ്പിച്ചു. സാമ്പത്തിക സർവെയിലെ പ്രധാന വസ്തുതകൾ ചുവടെ ചേർക്കുന്നു. സമ്പദ്‌വ്യവസ്ഥയുടെ നിലവിലെ സ്ഥിതി 1. ആഗോള സാമ്പത്തിക പരിതസ്ഥിതി ദുർബലമായി തുടരുന്നു. വളർച്ച പ്രതീക്ഷിച്ചതിലും മെച്ചപ്പെട്ട നിലയിലാണ്. എന്നാൽ, ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, വ്യാപാര തർക്കങ്ങൾ, സാമ്പത്തിക അനിശ്ചിതത്വങ്ങൾ എന്നിവ മൂലം അപകടസാധ്യതകൾ ഉയർന്നു നിൽക്കുന്നു. ഈ വിപരീത ഘടകങ്ങൾ മൂലം പ്രത്യാഘാതങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഇപ്പോഴും നിലനിൽക്കുന്നു. 2. ഈ പശ്ചാത്തലത്തിൽ, ഇന്ത്യയുടെ പ്രകടനം വേറിട്ടുനിൽക്കുന്നു. സാമ്പത്തിക വർഷം 2025-26ലെ യഥാർത്ഥ GDP വളർച്ച 7.4 ശതമാനമായിരിക്കുമെന്നും GVA വളർച്ച 7.3 ശതമാനമായിരിക്കുമെന്നും ആദ്യ മുൻകൂർ എസ്റ്റിമേറ്റുകൾ പ്രവചിക്കുന്നു. തുടർച്ചയായ നാലാം വർഷവും ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥ എന്ന പദവി ഇന്ത്യ ഊട്ടിയുറപ്പിക്കുന്നു. 3. സാമ്പത്തിക വർഷം 2025-26-ൽ സ്വകാര്യ അന്തിമ ഉപഭോഗ ചെലവ് 7.0 ശതമാനം വർധിച്ച്, GDPയുടെ 61.5 ശതമാനത്തിലേക്ക് എത്തി, 2012-ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കായി ഇത് രേഖപ്പെടുത്തി (സാമ്പത്തിക വർഷം 23-ലും 61.5 ശതമാനം രേഖപ്പെടുത്തിയിരുന്നു). കുറഞ്ഞ പണപ്പെരുപ്പം, തൊഴിൽ മേഖലയിലെ സ്ഥിരത, ഉയർന്നു നിൽക്കുന്ന വാങ്ങൽ ശേഷി എന്നിവയാണ് ഈ വളർച്ചയ്ക്ക് പിന്തുണ നൽകുന്നത്. ശക്തമായ കാർഷിക പ്രകടനം ഗ്രാമീണ ഉപഭോഗം മെച്ചപ്പെടുത്തിയിട്ടുണ്ട്. അതേസമയം നികുതികൾ യുക്തിസഹമാക്കിയതോടെ നഗര മേഖലകളിലെ ഉപഭോഗത്തിലുണ്ടായ വർധനവ് വിപുലമായ ആവശ്യകതയുടെ സൂചനയാണ് 4. 2026 സാമ്പത്തിക വർഷത്തിൽ നിക്ഷേപ പ്രവർത്തനങ്ങൾ ശക്തിപ്പെട്ടു, മൊത്ത സ്ഥിര മൂലധന രൂപീകരണം 7.8 ശതമാനം വളർച്ച കൈവരിക്കുകയും ജിഡിപിയുടെ 30 ശതമാനമെന്ന നിലയിൽ സ്ഥിരത കൈവരിക്കുകയും ചെയ്തു. കോർപ്പറേറ്റ് പ്രഖ്യാപനങ്ങളിൽ നിന്ന് വ്യക്തമാകുന്നതുപോലെ, സുസ്ഥിരമായ പൊതു മൂലധന ചെലവും സ്വകാര്യ നിക്ഷേപ പ്രവർത്തനങ്ങളിലെ പുനരുജ്ജീവനവുമാണ് ഇതിന് ആക്കം കൂട്ടിയത്. 5. വിതരണ മേഖലയിൽ, സേവനങ്ങൾ വളർച്ചയുടെ പ്രധാന ചാലകശക്തിയായി നിലനിൽക്കുന്നു. 2026 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ, സേവനങ്ങൾക്കായുള്ള മൊത്ത മൂല്യവർദ്ധനവ് (GVA) 9.3 ശതമാനം വർദ്ധിച്ചു, മൊത്തം സാമ്പത്തിക വർഷത്തിൽ 9.1 ശതമാനം വളർച്ചയുണ്ടാകുമെന്ന് കണക്കാക്കപ്പെടുന്നു. ഈ പ്രവണത മേഖലയിലുടനീളമുള്ള വികാസത്തെ സൂചിപ്പിക്കുന്നു.…
ബഡ്ജറ്റിൽ പൂഞ്ഞാറിന് സമഗ്ര വികസന പദ്ധതികൾ
എരുമേലി:ധനകാര്യമന്ത്രി കെ.എൻ ബാലഗോപാൽ സംസ്ഥാന നിയമസഭയിൽ അവതരിപ്പിച്ച ബഡ്ജറ്റിൽ പൂഞ്ഞാർ നിയോജക മണ്ഡലത്തിന്റെ സമഗ്ര വികസനത്തിന് ഉപകരിക്കുന്ന പദ്ധതികൾ അനുവദിച്ചിട്ടുണ്ടെന്ന് അഡ്വ.…
ഇന്‍ഫാം രജതജൂബിലി സമാപനം 31-01-26, ശനിയാഴ്ച കേരള മുഖ്യമന്ത്രി പിണറായിവിജയന്‍ ഉദ്ഘാടനം ചെയ്യും
പൊടിമറ്റം (കാഞ്ഞിരപ്പള്ളി): ഇന്‍ഫാം രജതജൂബിലി ആഘോഷങ്ങളുടെ സമാപനം നാളെ (31-01-26, ശനി) വൈകുന്നേരം 4.30ന് കേരള മുഖ്യമന്ത്രി . പിണറായിവിജയന്‍ ഉദ്ഘാടനം…
കേരള ബഡ്ജറ്റ് 2026 -പ്രസംഗത്തിന്റെ പൂർണ്ണരൂപം
ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ ഇന്ന് നിയമസഭയിൽ അവതരിപ്പിച്ച കേരള ബഡ്ജറ്റ് പ്രസംഗത്തിന്റെ പൂർണ്ണരൂപം
ആർട്സ് ആൻഡ് സയൻസ് കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഡിഗ്രി വിദ്യാഭ്യാസം സൗജന്യമാക്കി
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാനത്തെ ബജറ്റ് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ചു. കേന്ദ്രത്തിന്റെ സാമ്പത്തിക ഞെരുക്കത്തിനിടയിലും കേരളത്തെ…
സ്വർണം പവന് ഇന്ന് മാത്രം വർധിച്ചത് 8,640 രൂപ, വില ഒന്നേകാൽ ലക്ഷം കടന്നു
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധന. ഇന്ന് മാത്രം പവന് 8,640 രൂപ വർധിച്ച് 1,31,160 രൂപയെന്ന ചരിത്രവിലയിലെത്തി. ഇത്രയും വർധന…
സംസ്ഥാന ബഡ്ജറ്റ് ഇന്ന് ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിക്കും
തിരുവനന്തപുരം :രണ്ടാം പിണറായി സർക്കാരിന്റെ ആറാമത്തെ ബജറ്റ് ഇന്ന് ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിക്കും . നാടിന്റെ ഭാവിക്ക് മുതൽക്കൂട്ടാകുന്ന…
തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ 583 കിലോമീറ്റർ നീളത്തിൽ റീജിയണൽ റാപിഡ് ട്രാൻസിറ്റ് സിസ്റ്റം (ആർ.ആർ.ടി.എസ്) പദ്ധതി
തിരുവനന്തപുരം:തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ 583 കിലോമീറ്റർ നീളത്തിൽ റീജിയണൽ റാപിഡ് ട്രാൻസിറ്റ് സിസ്റ്റം (ആർ.ആർ.ടി.എസ്) പദ്ധതി നടപ്പാക്കാൻ മന്ത്രിസഭാ യോഗം…