വത്തിക്കാൻ: ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്. രണ്ട് തവണ ശ്വാസ തടസമുണ്ടായെന്നും കടുത്ത അണുബാധയും കഫകെട്ടും അനുഭവപ്പെടുന്നുണ്ടെന്നും വത്തിക്കാൻ അറിയിച്ചു.
സാധ്യമായ എല്ലാ പരിചരണവും നൽകുന്നുണ്ടെന്നും നിലവിൽ പോപ്പിന് കൃത്രിമ ശ്വാസം നൽകുന്നുണ്ടെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. ന്യുമോണിയ ബാധ ഗുരുതരമായതിനെ തുടര്ന്ന് ഫെബ്രുവരി 14നാണ് മാർപാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ശ്വാസ തടസം ഇല്ലാത്തതിനാൽ കഴിഞ്ഞ ദിവസം വെന്റിലേറ്റർ ഒഴിവാക്കിയിരുന്നു. എന്നാൽ പിന്നീട് സ്ഥിതി ഗുരുതരമാകുകയായിരുന്നു. മാർപാപ്പയുടെ രോഗമുക്തിക്കായി സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ജപമാല സമർപ്പണം തുടരുകയാണ്.

SIGMASLOT : Situs Slot Online Terpercaya untuk Menang Besar