ടൂറിസം…ഹോസ്പിറ്റാലിറ്റി വെറൈറ്റിയിൽ ചുരുങ്ങിയ കാലത്ത്  ഇടം നേടിയ  അർമാനി ഹോട്ടൽ രാമപുരത്തും 

രാമപുരം:ഹൈറേഞ്ചിന്റെ കവാടത്തിൽ വിനോദസഞ്ചാരികൾക്കും വലിപ്പച്ചെറുപ്പമില്ലാതെ സാധാരണക്കാർക്കും ഹോട്ടൽ വിനോദസഞ്ചാര ഹോസ്പിറ്റാലിറ്റി മേഖലയിൽ കവാടം തുറന്ന അർമാനി ഹോട്ടൽ രാമപുരത്തും ആരംഭിച്ചു. മുണ്ടക്കയത്ത് രുചിയുടെയും വൈവിധ്യങ്ങളുടെയും വിസ്മയമൊരുക്കിയ ” അർമാനി” രാമപുരത്തും വിസ്മയമുയർത്തുകയാണ് .   :ഇല്ലിക്കകല്ലും;ഇലവീഴാ പൂഞ്ചിറയും;അവിടെ നിന്ന് വാഗമണ്ണിലേക്കുള്ള റോഡും പൂർത്തിയാവുമ്പോൾ അർമാനി പോലുള്ള ഹോട്ടൽ സമുച്ചയങ്ങളുടെ ആവശ്യകത അനിവാര്യമാവുമെന്ന് മാണി സി കാപ്പൻ എം എൽ എ അഭിപ്രായപ്പെട്ടു.രാമപുരത്ത് അർമാനി ഹോട്ടൽ സമുച്ചയത്തിന്റെ ഉദ്‌ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മാണി സി കാപ്പൻ .ഇല്ലിക്കകല്ലും;ഇലവീഴാ പൂഞ്ചിറയും;അവിടെ നിന്ന് വാഗമണ്ണിലേക്കുള്ള റോഡും പൂർത്തിയാവുമ്പോൾ ടൂറിസ്റ്റ് ഭൂപടത്തിലെ അവഗണിക്കാനാവാത്ത ഇടമായി പാലായും രാമപുരവും  മാറും ;പാലായുടെ വളർച്ച കൃഷിയും ടൂറിസവുമാണെന്നു മാണി സി കാപ്പൻ കൂട്ടിച്ചേർത്തു .മാനേജിങ് ഡയറക്ടർ ബൈജു വൈ പവിത്രൻ ; ഷൈബു മാത്യു ;സ്റ്റീഫൻ ജോസഫ് ;സിനിമ താരവും ,പ്രശസ്ത സിനിമാ പ്രൊഡക്ഷൻ മാനേജരുമായ    ജയേഷ് തമ്പാൻ ;സാം ക്രിസ്റ്റി ജോസഫ് ;ദീപു ;മുരളി ;സ്റ്റോബി പി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!