തിരുവനന്തപുരം: വികസന പദ്ധതികളുടെ പ്രഖ്യാപനമടക്കം വിവിധ പരിപാടികൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തെത്തി. 10.30ഓടെയാണ് അദ്ദേഹം തലസ്ഥാന നഗരിയിലെത്തിയത്. ഔദ്യോഗിക പരിപാടികളുടെ പ്രധാനവേദിയായ പുത്തരിക്കണ്ടം മൈതാനത്തേക്കുള്ള അദ്ദേഹത്തിന്റെ റോഡ് ഷോ പാർട്ടി പ്രവർത്തകർ വലിയ ആഘോഷമാക്കി.സംസ്ഥാനത്ത് കേന്ദ്ര സർക്കാർ നടപ്പാക്കുന്ന ഓരോ വികസന പദ്ധതികളും പ്രധാനമന്ത്രി പ്രസംഗത്തിൽ എടുത്തുപറഞ്ഞു.3 അമൃത് ഭാരത് എക്‌സ്‌പ്രസ് ട്രെയിനുകൾ ഫ്‌ളാഗ് ഓഫ് ചെയ്‌തു ‘അമൃത് ഭാരത് ട്രെയിൻ ഓടിത്തുടങ്ങുന്നതോടെ കേരളത്തിലെ റെയിൽ ഗതാഗതം കൂടുതൽ വികസിക്കും.’
വികസിത കേരളം എന്നതിലൂടെ മാത്രമേ വികസിത ഭാരതം എന്ന സ്വപ്‌നം സാക്ഷാത്കരിക്കാനാകൂ. കേരളത്തിന്റെ ഭാവിയെക്കുറിച്ച് ഉടൻ പറയുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരത്തെ സ്റ്റാർട്ടപ്പ് ഹബ്ബാക്കാനുള്ള നടപടി വേഗംകൂട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു

മുമ്പ് ധനികരുടെ കൈകളിൽ മാത്രമായിരുന്നു ക്രെഡിറ്റ് കാർഡ്. ഇപ്പോൾ തെരുവ് കച്ചവടക്കാരുടെ കൈകളിലും ക്രെഡിറ്റ് കാർഡ് എത്തി. കേരളത്തിൽ ഗുണഭോക്താക്കളായി 10,000 പേരുണ്ടെന്നും തിരുവനന്തപുരത്ത് 600 ൽ അധികം പേരുണ്ടെന്നും മോദി പറഞ്ഞു. പി എം സ്വാനിധി പദ്ധതിയിലേക്ക് കേരളത്തേയും ഉൾപ്പെടുത്തും. ഇത് തൃശൂർ – ഗുരുവായൂർ പാസഞ്ചർ തീർഥാടകർക്ക് സഹായകരമാകും. കേന്ദ്രസർക്കാർ കേരളത്തിലെ ജനങ്ങൾക്കൊപ്പമാണ്. ജനങ്ങൾ ബിജെപി യോഗത്തിലെ പ്രസംഗത്തിനായി തന്നെ കാത്തിരിക്കുകയാണെന്നും മോദി പറഞ്ഞു. അതേസമയം, ബിജെപി വേദിയിൽ വിശദമായി സംസാരിക്കാമെന്ന് പറഞ്ഞു കൊണ്ടാണ് മോദി പ്രസംഗം അവസാനിപ്പിച്ചത്.
Buôn bán nội tạng người
Khiêu dâm trẻ em
Phim sex trẻ em
Buôn bán vũ khí