തിരുവനന്തപുരം: സോളാർ കേസിൽ ഉമ്മൻ ചാണ്ടിയെ വേട്ടയാടിയത് മന്ത്രി കെ.ബി. ഗണേഷ്കുമാറാണെന്ന ചാണ്ടി ഉമ്മൻ എംഎൽഎയുടെ പരാമർശത്തിനെതിരെ മന്ത്രി കെ.ബി. ഗണേഷ് കുമാർ.തനിക്കും കുറേ പറയാനുണ്ട്. ഉമ്മൻചാണ്ടിയാണ് തന്നെ
ചതിച്ചത്. ഒരു കുടുംബ വഴക്കിന് മന്ത്രിയെ രാജിവപ്പിച്ചു. തന്റെ രണ്ടു മക്കളെയും വേർപിരിച്ചത് ഉമ്മൻചാണ്ടിയാണ്. കാര്യങ്ങൾ പറയുമ്പോൾ അന്തസ് വേണം. ഒരു കേസ് കൊട്ടാരക്കര കോടതിയിൽ കിടപ്പുണ്ട്. ഒരാൾ പോലും അതിൽ ഹാജരാവുന്നില്ല.കൊടികുന്നിൽ സുരേഷിന് ഇതറിയാം. ഒരു ചതിയൻ ആണെങ്കിൽ കസേരയിൽ ഇരിക്കില്ലായിരുന്നു. അതിനുശേഷവും താൻ തെരഞ്ഞെടുപ്പ് ജയിച്ചു. പറയാൻ ഇറങ്ങിയാൽ കൂടി പോകും. ചാണ്ടി ഉമ്മൻ നിർത്തുന്നതാണ് അദ്ദേഹത്തിന് നല്ലത്. പത്തനാപുരത്ത് വികസനമുണ്ട് പുതുപ്പള്ളിയിൽ എന്താണുള്ളത്’
തലയിൽ തുണിയിട്ട് ഇന്നുവരെ വോട്ട് പിടിക്കാൻ പോയിട്ടില്ല. ആരോടും ജാതിയും മതവും ചോദിച്ചിട്ടില്ല. താൻ പത്തനാപുരത്ത് ജയിക്കുമോ എന്ന് നാട്ടുകാരോട് ചോദിക്കണം.
താൻ ഉമ്മൻചാണ്ടിയെ ചതിച്ചുവെന്ന് ഉമ്മൻചാണ്ടിപോലും പറഞ്ഞിട്ടില്ല. എന്തെങ്കിലും രാഷ്ട്രീയം ഉണ്ടെങ്കിൽ അത് പറയാം. വായിൽ വിരൽ ഇട്ടാൽ കടിക്കും. മേലിൽ ഇത്
പറയരുതെന്നും ഗണേഷ് കുമാർ പറഞ്ഞു.
ഇത്രയുംകാലം ചാണ്ടി ഉമ്മൻ അറിയാതിരുന്ന സീക്രട്ട് ഇലക്ഷന്റെ തലേന്ന് ആരെ
പറ്റിക്കാനാണ് ഇറങ്ങിയിരിക്കുന്നത്. സിബിഐയ്ക്ക് ഞാൻ കൊടുത്ത മൊഴി
ആർക്കുവേണമെങ്കിലും പരിശോധിക്കാം. ഉമ്മൻ ചാണ്ടി അത്തരം പ്രവൃത്തി
ചെയ്യുന്നയാളല്ലെന്ന് അച്ഛൻ മരിക്കുന്നതിന് മുൻപ് എന്നോട് പറഞ്ഞു.
ഞങ്ങളങ്ങനെ വിശ്വസിക്കുന്നുവെന്നാണ് ഞാൻ മൊഴി നൽകിയത്. എന്റെ കുടുംബം
തകർത്ത്, എന്റെ സർവതും പിടിച്ചുവാങ്ങി, എന്റെ മക്കളെയും എന്നെയും പിരിക്കാൻ
മദ്ധ്യസ്ഥത വഹിച്ചയാളാണ് ഉമ്മൻ ചാണ്ടി. ആ മര്യാദകേടിന് മറുപടി പറയേണ്ടേ?
എന്റെ കുടുംബം തകർത്ത്, എന്റെ മക്കളെയും എന്നെയും വഴിയാധാരമാക്കിയ
ദുഷ്ടത്തരത്തിന് ഉമ്മൻചാണ്ടിയോ മകനോ മറുപടി പറയുമോ? ചെയ്ത ചെയ്തികൾ
എനിക്കും പറയാനുണ്ട്’- എന്നാണ് ഗണേശ് കുമാറിന്റെ പ്രതികരണം.
