എൽ ഡി എഫിൽ കരുത്തുറ്റ മുന്നേറ്റമായി ജോസ് കെ മാണിയുടെ വാർത്താ സമ്മേളനം 

കോട്ടയം : ഒരാഴ്ചയായി കേരളാ കോൺഗ്രസിനെയും എൽ ഡി എഫിനെയും കടന്നാക്രമിച്ചും ജോസിനെയും റോഷിയെയും രണ്ടാക്കി പിളർത്താനുമുള്ള മാധ്യമ സിണ്ടിക്കേറ്റിന്റെ അജണ്ട പൊളിയുന്ന കാഴ്ചയാണ് ഇന്ന് കോട്ടയത്തെ ജോസ് കെ മാണിയുടെ  പത്രസമ്മേളനത്തിലൂടെ കണ്ടത് .അഞ്ചു വര്ഷം മുമ്പെടുത്ത തീരുമാനത്തിന് ഇപ്പോഴും മാറ്റമില്ലെന്ന് ജോസ് കെ മാണി അസന്നിഗ്ധമായി പ്രസ്‌താവിച്ചു .എന്തൊക്കെയാണ് സുനിൽ കനഗോലുവിന്റെ തെരഞ്ഞെടുപ്പ് തന്ത്രങ്ങളിൽ ചില  മാധ്യമങ്ങൾ എഴുതിയും പറഞ്ഞും പിടിപ്പിച്ചത് റോഷിയും പ്രമോദും ഒരു ഗ്രൂപ്പ് ജോസ് കെ മാണി ,ജയരാജ് ,കുളത്തുങ്കൽ ,ജോബ് മൈക്കിൾ എന്നിവർ വേറെ ഗ്രൂപ്പ് .ആരുടെ നിലപാടുകൾ ആണിവർ എഴുതിപിടിപ്പിക്കുന്നത് .ഇപ്പോഴും ഏഷ്യാനെറ്റ് പോലുള്ള മാധ്യമങ്ങൾക്ക് വിശ്വാസമില്ല ജോസ് കെ മാണി എൽ ഡി എഫിൽ തുടരുമെന്ന് .ഏഷ്യാനെറ്റ് എന്താണ് ഉദ്ദേശിക്കുന്നതെന്ന് ആർക്കും മനസിലാകും .എൽ ഡി എഫിലും യൂ ഡി എഫിലും പ്രശ്നങ്ങൾ ഉണ്ടാക്കുവാൻ പ്രേത്യേക പരിശീലനം നൽകിയ മാധ്യമ ടീമാണ് ഇപ്പോൾ ഏഷ്യാനെറ്റിലുള്ളത് .പൊതുവെ നിഷ്പക്ഷ ചാനലെന്നു നമ്മൾ കരുതുന്ന ഏഷ്യാനെറ്റ് പോലും ബി ജെ പി സംസ്ഥാന പ്രസിഡന്റായി രാജീവ് ചന്ദ്രശേഖരൻ വന്നപ്പോൾ മുതൽ ബി ജെ പിയെ വളർത്താനുള്ള തന്ത്രങ്ങൾ ബോധപൂർവ്വം നടത്തിക്കൊണ്ടിരിക്കുകയാണ് .ഇതിന്റെ പ്രതിഫലനമാണ് ഏഷ്യാനെറ്റിന്റെ ഓരോ വർത്തയിൽക്കൂടിയും പുറത്തു വരുന്നതെന്ന് ഉന്നത കേരളാ കോൺഗ്രസ്സ് നേതാവ് പറഞ്ഞു .ഏതായാലും എൽ ഡി എഫിൽ തുടരുമെന്നത് താൻ നേരത്തെ പറഞ്ഞത്തിൽ നിന്നും ഒരു വ്യത്യാസവുമില്ലന്ന് ജോസ് കെ മാണി വ്യക്തമാക്കിയതോടെ ആ വിഷയം അടഞ്ഞിരിക്കുകയാണ് .തന്നെ മോശമാക്കാൻ ശ്രമിച്ചവർക്ക് കനത്ത തിരിച്ചടിയാണ് ഇന്നത്തെ  പത്രസമ്മേളനത്തിലൂടെ ജോസ് കെ മാണി തിരികെ നൽകിയത് .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!