നിലപാട് വ്യക്തമാക്കാൻ ജോസ് കെ മാണി 11മണിക്ക് മാധ്യമങ്ങളെ കാണുമെന്ന് സൂചന 

മുന്നണി മാറ്റത്തിൽ നിലപാട് വ്യക്തമാക്കാൻ ജോസ് കെ മാണി 11മണിക്ക് മാധ്യമങ്ങളെ കാണുമെന്ന് സൂചന  .കേരളാ കോൺഗ്രസ് മാണി ഗ്രൂപ്പ് മുന്നണിമാറ്റം സംബന്ധിച്ച് ചർച്ചകൾ വ്യാപകമായിരിക്കെയാണ് പാർട്ടി ചെയർമാൻ  ജോസ് കെ മാണി എം പി മാധ്യമങ്ങളെ കാണുന്നത് .മറ്റന്നാൾ ചേരുന്ന സ്റ്റിയറിങ്‌ കമ്മിറ്റി നിർണായകമാണ്. സ്റ്റിയറിങ്‌ കമ്മിറ്റിയിൽ മുന്നണി മാറ്റത്തിൽ അന്തിമ തീരുമാനം ഉണ്ടാകും. അതേസമയം, മുന്നണി മാറ്റം സംബന്ധിച്ച ഒരു ചർച്ചയ്ക്കും പ്രസക്തി ഇല്ലെന്ന് പ്രമോദ്
നാരായണൻ എംഎൽഎ പ്രതികരിക്കുന്നത്. ഇക്കാര്യം ജോസ് കെ മാണി തന്നെ
വ്യക്തമാക്കിയിട്ടുണ്ടെന്ന് ശബരിമലയിൽ മകരവിളക്ക് ദർശനത്തിന് എത്തിയ
പ്രമോദ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!