കോട്ടയം : “ചില പ്രത്യേക അസൗകര്യങ്ങൾ മൂലം ഞാൻ അസ്സംബ്ലി തെരഞ്ഞടുപ്പിൽ മൽസരിക്കുന്നില്ല.പാർട്ടി ചെയർമാൻ പി.ജെ.ജോസഫ് സാറിനെ വിവരം അറിയിച്ചിട്ടുണ്ട്.മുഴുവൻ യു.ഡി.എഫ് സ്ഥാനാർത്ഥികൾക്കും എന്റെ വിജയാശംസകൾ.പി.സി.തോമസ് എക്സ്.എം.പി.” അറിയിച്ചു . സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ അറിയിപ്പ് വന്നിട്ടുണ്ട് . ആറുതവണ എം പി യും ,മുൻ കേന്ദ്ര സഹമന്ത്രിയുമായ പി സി തോമസ് നിലവിൽ കേരളാ കോൺഗ്രസ് വർക്കിങ് ചെയർമാനാണ് .കാഞ്ഞിരപ്പള്ളിയിലോ പൂഞ്ഞാറിലോ അദ്ദേഹം മത്സരരംഗത്ത് ഉണ്ടാകുമെന്ന് സൂചനയുണ്ടായിരുന്നു .
