അശ്വമേധം 7.0 കുഷ്ഠരോഗ നിർണയ ഭവന സന്ദർശനത്തിന് തുടക്കം

കോട്ടയം: അശ്വമേധം 7.0, കുഷ്ഠരോഗ നിർണയ ഭവന സന്ദർശനത്തിന് ജില്ലയിൽ
തുടക്കം. ഭവനസന്ദർശനത്തിന്റെ ജില്ലാതല ഉദ്ഘാടനം കോട്ടയം നഗരസഭ അധ്യക്ഷൻ
എം.പി സന്തോഷ് കുമാർ നിർവഹിച്ചു. കോട്ടയം ജനറൽ ആശുപത്രി . കോൺഫറൻസ് ഹാളിൽ
നടന്ന ചടങ്ങിൽ ജില്ലാ  മെഡിക്കൽ ഓഫീസർ ഡോക്ടർ എൻ. പ്രിയ അധ്യക്ഷത വഹിച്ചു.  ജില്ലാ
പ്രോഗ്രാം മാനേജർ വ്യാസ് സുകുമാരൻ, ഡെപ്യൂട്ടി ഡിഎംഒയും ജില്ലാ ലെപ്രസി
ഓഫീസറുമായ ഡോക്ടർ സി.ജെ. സിതാര, കോട്ടയം ജനൽ ആശുപത്രി സൂപ്രണ്ട് പി.കെ.
സുഷമ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോക്ടർ എം. ശാന്തി, അസിസ്റ്റൻറ് ലെപ്രസി ഓഫീസർ
ഇൻ ചാർജ് കെ. അനിൽകുമാർ, ഡെപ്യൂട്ടി എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ വി.വൈ.
ശ്രീനിവാസ് എന്നിവർ പ്രസംഗിച്ചു. നഴ്‌സിംഗ് സ്‌കൂൾ വിദ്യാർത്ഥികൾ, ആശാ
പ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. 
ക്യാമ്പയിന്റെ ഭാഗമായുള്ള ഭവന സന്ദർശനത്തിന് മുനിസിപ്പൽ ചെയർമാന്റെ വീട്ടിൽ
നിന്നും തുടക്കം കുറിച്ചു. ജനുവരി 7 മുതൽ 20 വരെ ക്യാമ്പയിന്റെ ഭാഗമായി
ആശാ പ്രവർത്തകരും വോളണ്ടിയർമാരും വീടുകൾ സന്ദർശിക്കുമെന്നും എല്ലാ ജനങ്ങളും
ക്യാമ്പയിനുമായി സഹകരിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം )
അറിയിച്ചു.ഫോട്ടോക്യാപ്്ഷൻ: അശ്വമേധം
7.0 കുഷ്ഠരോഗ നിർണയത്തിനായുള്ള ഭവനസന്ദർശനത്തിന്റെ ജില്ലാതല ഉദ്ഘാടനം
കോട്ടയം നഗരസഭ അധ്യക്ഷൻ എം.പി സന്തോഷ് കുമാർ നിർവഹിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!