തിരുവനന്തപുരം: മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മോഹൻലാൽ കെഎസ്ആർടിസിയുടെ ഗുഡ്വിൽ അംബാസിഡറാകും. ഇതിന് പ്രതിഫലമുണ്ടാകില്ലെന്നും താരം സമ്മതം അറിയിച്ചതായും മന്ത്രി കെ.ബി.ഗണേഷ് കുമാർ പറഞ്ഞു.
ഗുഡ്വിൽ അംബാസിഡർ സ്ഥാനത്ത് മോഹൻലാൽ എത്തുന്നതോടെ അദ്ദേഹത്തെ വെച്ച് കെഎസ്ആർടിസിയുടെ പരസ്യം എടുക്കാൻ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കെഎസ്ആർടിസി റീബ്രാൻഡിംഗിന്റെ ഭാഗമായി 2025 ൽ സംഘടിപ്പിച്ച പരിപാടിയിൽ മോഹൻലാൽ പങ്കെടുത്തിരുന്നു.കെഎസ്ആർടിസിയുടെ ചരിത്ര വരുമാന നേട്ടം കൂട്ടായ സഹകരണ പ്രവർത്തനത്തിന്റെ വിജയമാണ്. എന്നന്നേക്കുമായി അടച്ചുപൂട്ടലിലേക്ക് പോയ കെഎസ്ആർടിസിയെ ഇടതു മുന്നണി സർക്കാർ തിരിച്ചു കൊണ്ടുവരികയാണെന്നും അദ്ദേഹം പറഞ്ഞു



