എരുമേലി :എരുമേലിയിൽ ശബരിമല ദർശനത്തിന് എത്തിയ തീർത്ഥാടകരുടെ പണം അതീവ രഹസ്യമായി കവർന്നത് ശുചീകരണ വിഭാഗമായ വിശുദ്ധി സേനയിലെ അംഗം. ഇയാളെ തന്ത്രപരമായി കുടുക്കി അറസ്റ്റ് ചെയ്തു പോലിസ്. വിശുദ്ധി സേനയിലെ അംഗം തമിഴ്നാട് കള്ളകുറിച്ചി സ്വദേശി പെരിയസ്വാമി (65) ആണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ 11 മണിയോടെ എരുമേലിയിൽ ദേവസ്വം ബോർഡിന്റെ വലിയ പാർക്കിംഗ് ഗ്രൗണ്ടിൽ ആണ് മോഷണമുണ്ടായത്. തിരുപ്പൂർ സ്വദേശികളായ അയ്യപ്പ ഭക്തജനങ്ങളുടെ 51600 രൂപ ആണ് ബാഗ് സഹിതം മോഷ്ടിക്കപ്പെട്ടത്. തീർത്ഥാടകർ പണം നഷ്ടപ്പെട്ടത് അറിഞ്ഞ ഉടനെ പോലീസിൽ അറിയിച്ചതാണ് മോഷ്ടാവിനെ കണ്ടെത്തി പിടിക്കാൻ പെട്ടന്ന് കഴിഞ്ഞതെന്ന് പോലിസ് പറഞ്ഞു. ജില്ലാ പോലിസ് മേധാവിയുടെ പ്രത്യേക സ്‌ക്വാഡ് ആയ പോലീസിലെ ഡാൻസാഫ് ടീം ആണ് അന്വേഷണം നടത്തിയത്. എരുമേലി ടൗണിൽ ശുചീകരണ വിഭാഗമായി പ്രവർത്തിക്കുന്ന തമിഴ്നാട് സ്വദേശികളുടെ വിശുദ്ധി സേനയിലെ അംഗമായ പെരിയസ്വാമി ആണ് ബാഗ് രഹസ്യമായി കവർന്നതെന്ന് അന്വേഷണത്തിൽ പോലിസ് കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി. ഡാൻസാഫ് സംഘത്തിലെ അംഗങ്ങളായ വിമൽ, ഷമീർ, സാജൻ എന്നിവരാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.

Fachaicasino has that simple charm. Selection could be bigger, but solid and easy to enjoy. Have a go at fachaicasino