ഡയറിയും കലണ്ടറും പ്രകാശനം ചെയ്തു തിരുവനന്തപുരം: മാധ്യമങ്ങളുടെ വിമർശനം ഒരാളെ തിരുത്താൻ സഹായിക്കുന്നത് ആവണമെന്നും ഇല്ലാതാക്കുന്നത് ആവരുതെന്നും മുൻ കെപിസിസി അധ്യക്ഷൻ കെ. മുരളീധരൻ. വിമർശനങ്ങൾ ഉൾക്കൊണ്ട് മുന്നോട്ട് പോകാൻ എല്ലാവരും തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. കേരള പത്രപ്രവർത്തക യൂണിയൻ മുൻ ജനറൽ സെക്രട്ടറി എസ്. ജയശശങ്കറിനെ അനുസ്മരിക്കാൻ സംസ്ഥാന കമ്മിറ്റി കേസരി ഹാളിൽ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാധ്യമ സ്വാതന്ത്ര്യത്തിനായി ശക്‌തമായി പ്രവർത്തിച്ച വ്യക്‌തിയാണ് എസ്. ജയശങ്കറെന്ന് അദ്ദേഹം അനുസ്മരിച്ചു.സ്വന്തം നിലപാടുകളിൽ ഉറച്ചു നിന്ന് പ്രവർത്തിച്ചുകൊണ്ടു തന്നെ ജയശങ്കർ മാധ്യമസ്വാതന്ത്ര്യത്തിനായി ശബ്‌ദമുയർത്തുകയും സംഘടനയെ നിക്ഷ്‌പക്ഷമായി മുന്നോട്ട് നയിക്കുകയും ചെയ്‌തു. മാധ്യമ സ്വാതന്ത്ര്യത്തിന് വെല്ലുവിളികൾ നേരിടുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. എന്തു റിപ്പോർട്ട് ചെയ്യണമെന്നത് മാധ്യമപ്രവർത്തകരുടെ സ്വാതന്ത്ര്യമാണ്. മുൻപൊക്കെ രാഷ്‌ട്രീയക്കാരുമായി സൗഹൃദമുണ്ടെങ്കിലും വിമർശിക്കാൻ പത്രപ്രവർത്തകർ മടി കാട്ടിയിരുന്നില്ല. ഇന്ന് അതിനൊക്കെ മാറ്റം വന്നു. മാധ്യമപ്രവർത്തകർ സത്യസന്ധമായ വാർത്തകൾ പുറത്തുകൊണ്ട് വന്നാൽ മാത്രമേ ഭരിക്കുന്നവർക്ക് തെറ്റ് തിരുത്താൻ കഴിയൂ. നിയമങ്ങൾ കൊണ്ടുവന്ന് മാധ്യമസ്വാതന്ത്ര്യത്തെ ഹനിക്കുന്നത് ജനാധിപത്യത്തിന് ഭീഷണിയാണെന്നും കെ. മുരളീധരൻ പറഞ്ഞു. യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ.പി റെജി അധ്യക്ഷത വഹിച്ചു. യൂണിയൻ സംസ്ഥാന കമ്മിറ്റി പുറത്തിറക്കുന്ന പുതുവർഷ ഡയറിയും കലണ്ടറും മുൻ സംസ്ഥാന പ്രസിഡൻ്റ് ജേക്കബ് ജോർജിന് നൽകി പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ ടിവി സുഭാഷ് പ്രകാശനം ചെയ്തു. മുൻ സംസ്ഥാന പ്രസിഡൻ്റുമാരായ ബോബി എബ്രഹാം, സി. ഗൗരിദാസൻ നായർ, കെ.സി രാജഗോപാൽ, മുൻ ജനറൽ സെക്രട്ടറിമാരായ എൻ. പദ്മനാഭൻ, മനോഹരൻ മോറായി, സംസ്ഥാന സെക്രട്ടറി ബി. അഭിജിത്ത്, ജില്ലാ സെക്രട്ടറി അനുപമ ജി. നായർ, ഏഷ്യാനെറ്റ് എക്സിക്യൂട്ടീവ് എഡിറ്റർ എസ്. ബിജു എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ സ്വാഗതവും സംസ്ഥാന കമ്മിറ്റി അംഗം പി. സുരേഷ് ബാബു നന്ദിയും പറഞ്ഞു.

X03game offers an array of cool games. Worth a look if you’re ever bored. Take a peek at this link: x03game
456bet1, gonna try my luck here. Hope the site is user-friendly and pays out quick! 456bet1