തൊണ്ടിമുതലില്‍ കൃത്രിമം നടത്തിയ കേസ് : ആന്റണി രാജുവിന് നിയമസഭാംഗത്വം നഷ്ടമായി

ആന്റണി രാജു തത്കാലം ജയിലില്‍ പോകേണ്ടരണ്ട് വര്‍ഷത്തില്‍ കൂടുതല്‍ ഏതെങ്കിലും കോടതി ശിക്ഷിച്ചാല്‍ അയോഗ്യനെന്നാണ് സുപ്രീം കോടതി നേരത്തെ വിധി പുറപ്പെടുവിച്ചിട്ടുളളത് തിരുവനന്തപുരം : കോടതി കസ്റ്റഡിയിലിരുന്ന തൊണ്ടിമുതലില്‍ കൃത്രിമം നടത്തിയ കേസില്‍ കുറ്റക്കാരനായ ആന്റണി രാജുവിന്
നിയമസഭാംഗത്വം നഷ്ടമായി. അയോഗ്യനാക്കി കൊണ്ടുള്ള നിയമസഭ
സെക്രട്ടറിയേറ്റിന്റെ വിജ്ഞാപനം, കോടതി ഉത്തരവിന്റെ പകര്‍പ്പ് കിട്ടിയാല്‍
ഉടന്‍തന്നെ പുറത്തിറക്കും. മൂന്ന് വര്‍ഷം തടവുശിക്ഷയാണ് ആന്റണിരാജുവിന്
വിധിച്ചിരുന്നത്.ഇനിയുള്ള ആറ് വര്‍ഷം തെരഞ്ഞെടുപ്പില്‍
മത്സരിക്കാനാവില്ല. തിരുവനന്തപുരം നെടുമങ്ങാട് ജുഡിഷ്യല്‍ ഫസ്റ്റ്ക്ലാസ്
മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷാ വിധി പുറപ്പെടുവിച്ചത്. കേസില്‍
ആന്റണി രാജു കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. 19
വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തിരുവനന്തപുരം നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി
വിധി പറഞ്ഞത്. അതേസമയം,കോടതിയില്‍ നിരപരാധികളും
ശിക്ഷിക്കപ്പെടാറുണ്ടെന്നായിരുന്നു ആന്റണി രാജു കോടതി വിധിയോട്
പ്രതികരിച്ചത്.ലഹരിക്കേസിലെ പ്രതിയെ രക്ഷിക്കാന്‍ കോടതിയെ
തെറ്റിദ്ധരിപ്പിക്കാന്‍ ഒരു ജനപ്രതിനിധിയും മുന്‍ കോടതി ഉദ്യോഗസ്ഥനും
ചേര്‍ന്ന് നടത്തിയ കുറ്റമാണ് തെളിയിക്കപ്പെട്ടത്. കേസില്‍ ആന്റണി രാജു
രണ്ടാം പ്രതിയാണ് . 1990 ഏപ്രില്‍ ഏപ്രില്‍ നാലിനാണ് തിരുവനന്തപുരം
വിമാനത്താവളത്തില്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച രണ്ട് പാക്കറ്റ് ചരസുമായി
ഓസ്‌ട്രേലിയന്‍ പൗരന്‍ പിടിയിലായത്. ഈ കേസില്‍ ഇയാളെ ഹൈക്കോടതി വെറുതെ
വിട്ടത് കോടതി കസ്റ്റഡിയിലിരുന്ന തൊണ്ടി മുതലായ അടിവസ്ത്രത്തില്‍ കൃത്രിമം
കാണിച്ചതിനെ തുടര്‍ന്നാണെന്നാണ് കണ്ടെത്തല്‍. തിരുവനന്തപുരത്ത്
അഭിഭാഷകനായിരിക്കെ ആന്റണി രാജു കോടതിയിലെ ക്ലര്‍ക്കിനെ സ്വാധീനിച്ച്
തൊണ്ടിമുതല്‍ മാറ്റിയതാണ് കേസ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!