കാഞ്ഞിരപ്പള്ളി :വ്യവസായ പ്രമുഖനും, പ്ലാന്ററുമായ ആനിത്തോട്ടം ജംഗ്ഷനു സമീപം കല്ലുങ്കൽ കെ ഐ ഷുക്കൂർ(69) കോയമ്പത്തൂരിലുള്ള മകന്റെ വസതിയിൽ വെച്ച് അന്തരിച്ചു. കബറടക്കം വ്യാഴാഴ്ച പകൽ ഒന്നിന് കാഞ്ഞിരപ്പള്ളി നൈനാർ പള്ളി ഖബർസ്ഥാനിൽ. കാഞ്ഞിരപ്പള്ളി ജൂനിയർ ചേമ്പർ,റോട്ടറി ക്ലബ്, കെഎംഎ പ്രസിഡന്റ് എന്നീ നിലകളിലൊക്കെ പ്രവർത്തിച്ച ഷുക്കൂർ ആൽഫീൻ പബ്ലിക് സ്കൂളിന്റെ ആദ്യകാല ഡയറക്ടറും, മാനേജറും ആയിരുന്നു.എം ഇ എസ് താലൂക്ക് സെക്രട്ടറി യായും സേവനമനുഷ്ഠിച്ചിട്ടുള്ള ഷുക്കൂർ കെഎം എ ഡയാലിസിസ് യൂണിറ്റ്, കെ എം എ ചിൽഡ്രൻസ് ഹോം എന്നിവയുടെ രൂപീകരണത്തിലെ സജീവ പങ്കാളിയായിരുന്നു.ഭാര്യ :സലീല ഷുക്കൂർ തേവള്ളി സലീൽ കുടുംബാംഗമാണ്. മക്കൾ:ഷബ്‌ന, ഷെബിൻ, ഷഹബാസ് . മരുമക്കൾ: അബ്ദുൽ റഫീഖ് പെരുമ്പാവൂർ അസിം തിരുവനന്തപുരം, ഫാത്തിമ .
