കണ്ണിമല :ജനപ്രതിനിധിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പേ തന്നെ നൽകിയ വാഗ്ദാനം പാലിക്കാനായത് സന്തോഷമെന്ന് കണ്ണിമല വാർഡ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട അജി വെട്ടുകല്ലാംകുഴി . തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഉറപ്പ് നൽകിയതുപോലെ, കണ്ണിമല ആനിത്തോട്ടം ജോസിന്റെ വർഷങ്ങളായി ഉപയോഗശൂന്യമായിരുന്ന കുഴൽ കിണർ ആണ് വൃത്തിയാക്കി ശുദ്ധജലം ലഭ്യമാക്കിയത് . രണ്ട് സുമനസ്സുകൾ നൽകിയ സാമ്പത്തിക സഹായത്തോടെയാണ് പ്രവർത്തനം സാധ്യമായതെന്ന് അജി പറഞ്ഞു .കണ്ണിമലയിൽനിന്നും കേരളാകോൺഗ്രസ് എം അംഗമായാണ് അജി വിജയിച്ചത് .
