എംസിസി നീറ്റ് പിജി: രണ്ടാം റൗണ്ട് രജിസ്ട്രേഷൻ ഇന്നുമുതൽ

മെഡിക്കൽ കൗൺസലിങ് കമ്മിറ്റി (എംസിസി), നീറ്റ് പിജി മെഡിക്കൽ 2025 റാങ്ക് അടിസ്ഥാനമാക്കി ദേശീയതലത്തിൽ നടത്തുന്ന എംഡി/എംഎസ്/ഡിപ്ലോമ/ഡിഎൻബി രണ്ടാം  റൗണ്ട് അലോട്മെന്റ് നടപടികൾ mcc.nic.inൽ വെള്ളിയാഴ്ച ആരംഭിക്കും.

ആദ്യ റൗണ്ടിൽ രജിസ്റ്റർചെയ്യാത്തവർക്ക് രണ്ടാം റൗണ്ടിലേക്ക് mcc.nic.in വഴി പുതിയ രജിസ്ട്രേഷൻ നടത്തി അലോട്മെന്റിൽ പങ്കെടുക്കാം. ബാധകമായ ഫീസ് അടയ്ക്കണം. തുടർന്ന് ഡിസംബർ ആറുമുതൽ ചോയ്സ് ഫില്ലിങ് നടത്താം.

രജിസ്ട്രേഷൻ ഫീ/സെക്യൂരിറ്റി തുക

ചോയ്സ് നൽകുന്നതിനുമുമ്പായി, പരിഗണിക്കപ്പെടേണ്ട സ്ഥാപനങ്ങൾക്കനുസരിച്ച് പുതുതായി രജിസ്റ്റർ ചെയ്യുന്നവർ തിരികെ ലഭിക്കാത്ത രജിസ്ട്രേഷൻ ഫീയും തിരികെ ലഭിക്കാവുന്ന (ചില സാഹചര്യങ്ങളിൽ) സെക്യൂരിറ്റി തുകയും അടയ്ക്കണം.

രജിസ്ട്രേഷൻ നടത്തേണ്ടവർക്ക്, രണ്ടാം റൗണ്ടിലേക്ക് ഒൻപതിന് ഉച്ചയ്ക്ക് 12 വരെ രജിസ്ട്രേഷൻ നടത്താം. അവർക്ക്, ഫീസടയ്ക്കാനുള്ള സൗകര്യം ഒൻപതിന് വൈകീട്ട് മൂന്നുവരെ ലഭിക്കും. തുകയടച്ചാലേ ചോയ്സ് നൽകാൻ കഴിയൂ.

182 thoughts on “എംസിസി നീറ്റ് പിജി: രണ്ടാം റൗണ്ട് രജിസ്ട്രേഷൻ ഇന്നുമുതൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!