കൊച്ചി: എന്‍ഡിഎയുടെ ഘടകകക്ഷിയായ കേന്ദ്രമന്ത്രി ജിതന്‍ റാം മഞ്ജിയുടെ നേതൃത്വത്തിലുള്ള ഹം പാര്‍ട്ടി (ഹിന്ദുസ്ഥാനി അവാം മോര്‍ച്ച – സെക്കുലര്‍) കേരളത്തിലെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നു. ജെഎസ്എസിലെ പ്രഫ. എ.വി. താമരാക്ഷന്‍ വിഭാഗവും കേരള കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ മാത്യു സ്റ്റീഫന്‍, റിപ്പബ്ലിക് പാര്‍ട്ടി ഓഫ് ഇന്ത്യ നേതാവ് ഷെറീഫ് ബാബു എന്നിവരുടെ നേതൃത്വത്തിലുളള വിഭാഗവും ഹം പാര്‍ട്ടിയില്‍ ലയിച്ചു.ലയനത്തിനു പിന്തുണയുമായി വിവിധ മതനേതാക്കളും കൊച്ചിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തു. പാലാരിവട്ടം ഹോട്ടല്‍ റിനൈയില്‍ സംഘടിപ്പിച്ച ലയന സമ്മേളനം പാര്‍ട്ടി ദേശീയ പ്രസിഡന്റും ബിഹാര്‍ മന്ത്രിയുമായ സന്തോഷ് കുമാര്‍ സുമന് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. പാര്‍ട്ടിയിലേക്ക് എത്തിയ നേതാക്കളെയും പ്രവര്‍ത്തകരെയും ദേശീയ മുഖ്യ ജനറല്‍ സെക്രട്ടറി രാജേഷ്കുമാര്‍ പാണ്ഡേ ഷാളണിയിച്ച് സ്വീകരിച്ചു. ജനുവരി 10 മുതല്‍ ഫെബ്രുവരി 10 വരെ കാസര്‍ഗോഡുനിന്ന് തിരുവനന്തപുരം വരെ പ്രചാരണ വാഹനജാഥ സംഘടിപ്പിക്കുമെന്ന് ദേശീയ ഓര്‍ഗനൈസിംഗ് ജനറല്‍ സെക്രട്ടറി സുബീഷ് വാസുദേവ് പറഞ്ഞു. ജാഥയുടെ ഭാഗമായി കോഴിക്കോട് മതേതര സമ്മേളനവും തൃശൂരില്‍ സമത്വ സമ്മേളനവും കോട്ടയത്ത് യുവജന ശക്തീകരണ സമ്മേളനവും തിരുവനന്തപുരത്ത് സ്ത്രീ ശക്തീകരണ സമ്മേളനവും നടക്കും
