കെസിബിസി മാധ്യമ അവാർഡുകൾ 2025 പ്രഖ്യാപിച്ചു

കൊച്ചി: വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്കുള്ള കെസിബിസി മീഡിയ കമ്മിഷൻ്റെ 2025-ലെ അവാർഡുകൾ പ്രഖ്യാപിച്ചു. ഗുരുപൂജ പുരസ്ക്‌കാരത്തിന് മൂന്നുപേർ അർഹരായി. ബേബിച്ചൻ ഏർത്തയിൽ, (കലാ സാംസ്‌കാരിക പ്രവർത്തകൻ, എഴുത്തുകാരൻ) ഡോ.ജോർജ്ജ് മരങ്ങോലി, (എഴുത്തുകാരൻ), ഫാ.ജോൺ വിജയൻ ചോഴംപറമ്പിൽ (ക്രൈസ്തവ സംഗീതം ) എന്നിവർക്കാണു ഗുരുപൂജ പുരസ്‌കാരം, കെസിബിസി മീഡിയ കമ്മീഷൻ ചെയർമാൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി അവാർഡുകൾ പ്രഖാപിച്ചു.മാധ്യമ അവാർഡിന് ടോം ജേക്കബ് അർഹനായി. ടി വി. സിനിമ മേഖലകളിൽ സജീവ സാന്നിധ്യമായി 40 വർഷത്തോളം തുടരുന്ന കലാജീവിതം ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വരുമാനം കിട്ടിയ പകിട പകിട പരമ്പരയുടെ നിർമ്മാതാവും പതിനഞ്ചില്‍പരം സിനിമകളിൽ അഭിനേതാവും സിനിമ നിർമ്മാതാവുമാണ് ടോം ജേക്കബ്.പാൻ ഇന്ത്യൻ സിനിമയായ ‘കലാം std B’ യാണ് പുരസ്‌കാരത്തിന് അർഹനാക്കിയത്. സാഹിത്യ അവാർഡ് വി ജെ ജെയിംസിനാണ് . സാഹിത്യരംഗത്തെ സമഗ്ര സംഭാവനയെ മുൻനിർത്തിയാണ് പുരസ്ക്‌കാരം. കെസിബിസി ദാർശനിക വൈജ്ഞാനിക അവാർഡ് റവ.ഡോ.തോമസ് വള്ളിയാ നിപ്പുറത്തിനാണ് യോഹന്നാന്റെ സുവിശേഷത്തിലും, ജെറമിയ പ്രവാചകന്റെ പു സ്തകത്തിലും, റോമാക്കാർക്കുള്ള ലേഖനത്തിലും ഡോക്ടറേറ്റും പതിനെട്ടോളം പുസ്ത‌കളുടെ രചയിതാവുകൂടിയാണ്.മലയാള സിനിമ കോംസ്റ്റ്യൂം രംഗത്ത് മികവു തെളിയിച്ച സ്‌റ്റെഫി സേവ്യറിനാണ് യുവപ്രതിഭ പുരസ്കാരം. ഗപ്പി എന്ന സിനിമയ്ക്ക് കേരള സർക്കാരിൻ്റെ ബെസ്റ്റ് കോംസ്റ്റ്യൂം ഡിസൈനർ അവാർഡ് ലഭിച്ചിട്ടുണ്ട്. ഡിസംബർ 16 നു പാലാരിവട്ടം പിഒസിയിൽവച്ചു നടക്കുന്ന ചടങ്ങിൽ അവാർഡുകൾ നൽകുമെന്ന് മീഡിയ കമ്മീഷൻ സെക്രട്ടറി ഫാ സെബാസ്റ്റിൻ മിൽട്ടൺ അറിയിച്ചു.

3 thoughts on “കെസിബിസി മാധ്യമ അവാർഡുകൾ 2025 പ്രഖ്യാപിച്ചു

  1. محدودیت‌های KYC برای کاربران ایرانی موجب شده بسیاری از صرافی‌ها حساب‌ها را ببندند. اما با استفاده از خدمات احراز هویت واقعی صرافی‌های رمزارز از شوپی، حساب شما با هویت قانونی، آدرس و سیم‌کارت بین‌المللی افتتاح می‌شود. این یعنی دسترسی آزاد، همیشگی و امن به بایننس، بای‌بیت، اوکی‌ایکس و سایر پلتفرم‌های برتر.

  2. شوپی از معدود مجموعه‌هایی است که احراز هویت همه صرافی‌ها از جمله بایننس، کوکوین، کوین‌بیس، بای‌بیت و OKX را پوشش می‌دهد. با سرویس احراز هویت دائمی و قانونی صرافی‌های ارز دیجیتال، مدارک معتبر، سیم‌کارت واقعی و پشتیبانی تخصصی دریافت می‌کنید. این یعنی امنیت، تداوم و آزادی کامل در ترید بین‌المللی.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!