മൂവാറ്റുപുഴ :കേരളാ കോൺഗ്രസ്സ് സ്ഥാപകനും മുൻ മന്ത്രിയുമായ കെ.എം ജോർജ്ന്റെ 49 ആം ചരമവാർഷിക ദിനത്തിൽ കേരള കോൺഗ്രസ്സ് പാർട്ടിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. പാർട്ടി ചെയർമാൻ പി.ജെ.ജോസഫ് എം.എൽ എ മറ്റ് നേതാക്കളോടൊപ്പം ഹോളി മാഗി പള്ളി സെമിത്തേരിയിലെ അദ്ദേഹത്തിൻ്റെ കല്ലറ യിലെത്തി പുഷ്പചക്രം സമർപ്പിച്ചു. തുടർന്ന് പി.ഓ ജംഗ്ഷനിലുള്ള നാസ് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനം പാർട്ടി വർക്കിംഗ് ചെയർമാൻ പി.സി തോമസ് ഉൽഘാടനം ചെയ്തു. കെ.എം ജോർജ് തൻ്റെ സവിശേഷമായ നേതൃപാടവം കൊണ്ടും വ്യക്തി മികവുകൊണ്ടും മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ നേതാവായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ജില്ലയിൽ ആധികാരിക വിജയം യു.ഡി എഫ് സ്വന്തമാക്കുമെന്ന് പി.സി തോമസ് അഭിപ്രായപ്പെട്ടു.മൂവാറ്റുപുഴ നിയോജക മണ്ഡലം പ്രസിഡൻ്റ് അഡ്വ.ഷൈസൺ മാങ്ങഴയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഫ്രാൻസീസ് ജോർജ് എം.പി, ജോയി എബ്രാഹം, ഷിബു തെക്കുംപുറം, ജോസ് വള്ളമറ്റം, ജോണി അരീക്കാട്ടിൽ, എ.റ്റി.പൗലോസ്, റോയ് സ്കറിയ , കല്ലൂർക്കാട് കാർഷിക വികസന ബാങ്ക് പ്രസിഡൻ്റ് ജോളി നെടുങ്കല്ലേൽ, ബേബി ഉള്ളിനാൽ, റോയ് മൂഞ്ഞനാട്ട് , ജോമി തെക്കേക്കര, ടോമി പാലമല, ടോം കുര്യാച്ചൻ, ജോൺസ് കുന്നപ്പിള്ളി, ജേക്കബ് തോമസ് ഇരമംഗലത്ത്, കെ.എം ജോർജ്, വിനോദ് തെക്കേക്കര, മാത്യു പുല്യാട്ടേൽ, റാണിക്കുട്ടി ജോർജ്, ജോയി ചെറുകാട്ട്, ജോമി ആയവന, സജി കല്ലൂർക്കാട്, കുര്യാച്ചൻ കളമ്പാട്ട്പറമ്പിൽ, ബെന്നി മാറാടി, കുഞ്ഞ് വള്ളമറ്റം, ഫ്രാൻസീസ് പാലക്കുഴ, സോജൻ പിട്ടാപ്പിള്ളി, ജോർജ് മേക്കുഴിക്കാട്ടിൽ , ഫ്രാൻസീസ് ജോർജ് ഇലഞ്ഞേടത്ത്, ജോസ് കുര്യാക്കോസ്, ജെറിൻ ജോർജ് , സെബി പൂവൻ, റെജി കപ്യാരട്ടയിൽ, ഇമ്മാനുവേൽ മാതേക്കൽ തുടങ്ങിയവർ സംസാരിച്ചു.

کاربران زیادی بعد از چند تراکنش متوجه میشوند که حسابشان لیمیت شده چون مدارک احراز آنها واقعی نبوده است. شوپی با سرویس احراز هویت دائمی صرافیهای رمزارز مدارک کاملاً قانونی و قابل بررسی ارائه میدهد تا حساب شما همیشه تأییدشده باقی بماند. خدمات بهصورت دستی و با دقت بالا انجام میشود تا ریسک صفر باشد.
ABCbet1br é show! Depósitos e saques rápidos, e sempre tem promoções novas rolando. Me diverti muito por lá abcbet1br.