ചൂരല്‍മലയിലെ വോട്ടര്‍മാരെ തേടി അലഞ്ഞ് ദുരന്തഭൂമിയിലെ സ്ഥാനാര്‍ഥികള്‍

മേപ്പാടി: ദുരന്തഭൂമിയായ ചൂരല്‍മല വാര്‍ഡിലെ സ്ഥാനാര്‍ഥികള്‍ വോട്ടര്‍മാരെ കാണാന്‍ ജില്ലമുഴുവന്‍ നെട്ടോട്ടമോടുകയാണ്. ഒരു കൊച്ചുവാര്‍ഡിലെ മുഴുവന്‍ വോട്ടര്‍മാരെയും കാണാന്‍ മൂന്ന് നിയമസഭാ മണ്ഡലങ്ങളും കടന്ന് യാത്രചെയ്യേണ്ട ദുരവസ്ഥ.

പക്ഷേ, സ്ഥാനാര്‍ഥികള്‍ എല്ലാവരും ദുരന്തമുഖത്തുണ്ടായിരുന്നവരോ ദുരന്തമേഖലയില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ളവരോ ആയതിനാല്‍ വോട്ടര്‍മാരെ തേടിയുള്ള ഈ അലച്ചില്‍ അവര്‍ക്ക് വിഷമത്തേക്കാളേറെ സാന്ത്വനമാണ് നല്‍കുന്നത്. ഒരേനാട്ടില്‍ പരസ്പരം കണ്ടും കേട്ടും വളര്‍ന്നവരെ വീണ്ടും കാണുവാനും അവരെ അനുഭാവപൂര്‍വം കേള്‍ക്കുവാനും പ്രശ്‌നങ്ങള്‍ പഠിക്കുവാനും കിട്ടിയ അവസരമായിട്ടാണ് ഇതിനെ എല്ലാ സ്ഥാനാര്‍ഥികളും കാണുന്നത്. 2024 ജൂലായ് 30-നുണ്ടായ ദുരന്തശേഷം സുരക്ഷിതസ്ഥാനങ്ങള്‍ തേടി ജില്ലയ്ക്ക് അകത്തും പുറത്തുമുള്ള പ്രദേശങ്ങളിലേക്ക് പലായനം ചെയ്തവരുണ്ട്.

പുല്പള്ളി, മാനന്തവാടി, പനമരം, കമ്പളക്കാട്, സുല്‍ത്താന്‍ബത്തേരി, കല്പറ്റ പടിഞ്ഞാറത്തറ, കോഴിക്കോട് തുടങ്ങിയ പ്രദേശങ്ങളില്‍ ചിതറിക്കിടക്കുകയാണ് ദുരന്തഭൂമിയിലെ വോട്ടര്‍മാര്‍. അതിജീവിതരുടെ അടുത്ത് വോട്ട് തേടിയെത്തുമ്പോള്‍, രാഷ്ട്രീയത്തേക്കാളേറെ അവരനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ കേള്‍ക്കുവാനും സമാശ്വാസിപ്പിക്കുവാനുമാണ് സ്ഥാനാര്‍ഥികള്‍ ശ്രമിക്കുന്നത്.

മേപ്പാടി ഗ്രാമപ്പഞ്ചായത്തിലെ 11-ാം വാര്‍ഡായ ചൂരല്‍മലയില്‍ 2336 വോട്ടര്‍മാരുണ്ട്. 980 കുടുംബങ്ങളുണ്ടായിരുന്ന വാര്‍ഡില്‍ ഇന്ന് അവശേഷിക്കുന്നത് 270 കുടുംബങ്ങള്‍ മാത്രം. ബാക്കിയുള്ളവരൊക്കെ ജില്ലയുടെ വിവിധ ഭാഗങ്ങളിലും പുറത്തുമാണ് താമസിക്കുന്നത്. 10-ാം വാര്‍ഡായ അട്ടമലയില്‍ 906 വോട്ടര്‍മാരാണുള്ളത്. ഇവരില്‍ 156 കുടുംബങ്ങള്‍ സുരക്ഷിത ഇടങ്ങള്‍ തേടി മറ്റ് സ്ഥലങ്ങളിലേക്ക് ചേക്കേറി.

5 thoughts on “ചൂരല്‍മലയിലെ വോട്ടര്‍മാരെ തേടി അലഞ്ഞ് ദുരന്തഭൂമിയിലെ സ്ഥാനാര്‍ഥികള്‍

  1. “QQ88 – Sân chơi cá cược trực tuyến hàng đầu châu Á, bảo mật cao, nạp rút nhanh, đa dạng trò chơi casino – thể thao – nổ hũ, mang đến trải nghiệm uy tín tuyệt đối.”

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!