എരുമേലി ഗ്രാമ പഞ്ചായത്തിൽ മത്സരിക്കുന്നത് മൊത്തം 84 സ്ഥാനാർത്ഥികൾ. സ്ഥാനാർഥികളെയും വാർഡും  ചിഹ്നവും അറിയാം 

എരുമേലി :എരുമേലി ഗ്രാമ പഞ്ചായത്തിൽ മത്സരിക്കുന്നത് മൊത്തം 84 സ്ഥാനാർത്ഥികൾ. ഏറ്റവും കുറവ് സ്ഥാനാർത്ഥികൾ പ്രപ്പോസ് വാർഡിൽ. ഈ വാർഡിൽ രണ്ട് പേർ മാത്രം ആണ് സ്ഥാനാർത്ഥികൾ. ഇടതുപക്ഷത്തും യുഡിഎഫിലും സിറ്റിംഗ് മെമ്പർമാർ ഉൾപ്പടെ വിമതരുണ്ട്. പഴയിടം, ശ്രീനിപുരം വാർഡുകളിൽ ആണ് യുഡിഎഫിൽ പിന്മാറാതെ വിമതരായി സിറ്റിംഗ് മെമ്പർമാരായ പി അനിത, ലിസി സജി എന്നിവർ മത്സരരംഗത്തുള്ളത്. കോൺഗ്രസ്‌ അംഗങ്ങളായ ഇവർക്കെതിരെ നടപടി ഉണ്ടാകുമെന്ന് മണ്ഡലം കമ്മറ്റി അറിയിച്ചു. എൽഡിഎഫിൽ കിഴക്കേക്കര വാർഡിൽ സിറ്റിംഗ് അംഗം പി കെ തുളസിയും പമ്പാവാലി വാർഡിൽ കേരള കോൺഗ്രസ്‌ എം നേതാവ് ടോം വർഗീസ് കാലാപറമ്പിലും ആണ് വിമത സാന്നിധ്യം. ഇവർക്കെതിരെയും പാർട്ടി നടപടി ഉണ്ടാകുമെന്നാണ് ഇടതുമുന്നണി നേതൃത്വം അറിയിച്ചിരിക്കുന്നത്. പ്രപ്പോസ്, എരുമേലി ടൗൺ വാർഡുകളിൽ ആണ് ബിജെപി സ്ഥാനാർത്ഥി ഇല്ലാത്തത്. കൂടുതൽ സ്ഥാനാർത്ഥികൾ ഉള്ള വാർഡുകൾ കിഴക്കേക്കര, വാഴക്കാല, ശ്രീനിപുരം വാർഡുകളിലാണ്. അഞ്ച് പേരാണ് ഈ വാർഡുകളിൽ മത്സരിക്കുന്നത്. മുട്ടപ്പള്ളി, ശ്രീനിപുരം വാർഡുകളിൽ മാത്രം ആണ് എസ് ഡി പി ഐ മത്സരിക്കുന്നത്. എൻസിപി മത്സരിക്കുന്നത് എലിവാലിക്കര വാർഡിൽ മാത്രം. ചിഹ്നങ്ങളിൽ സ്വതന്ത്രർക്ക് കിട്ടിയത് ആപ്പിൾ, ടെലിവിഷൻ, മൊബൈൽ ഫോൺ, കാർ, ജീപ്പ്, വൃക്ഷം, മോതിരം, ഹെൽമെറ്റ്‌, ക്രിക്കറ്റ് ബാറ്റ്, താഴും താക്കോലും എന്നിവയാണ്. ജനറൽ വാർഡുകൾ പൊതുവെ പുരുഷ മേധാവിത്വം ആണെന്നുള്ള ധാരണ തിരുത്തി സ്ഥാനാർത്ഥികളായി സ്ത്രീ സാന്നിധ്യം ഉള്ളത് കിഴക്കേക്കര, മുക്കൂട്ടുതറ വാർഡുകളിലാണ്. കിഴക്കേക്കരയിൽ രണ്ട് സ്ത്രീകളും മുക്കൂട്ടുതറയിൽ ഒരു സ്ത്രീയും സ്ഥാനാർത്ഥികളായുണ്ട്എരുമേലി പഞ്ചായത്തിലെ 24 വാര്‍ഡുകളിലെയും സ്ഥാനാര്‍ത്ഥികളും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ചത് ചുവടെ.1 – പഴയിടം – (പട്ടിക ജാതി സ്ത്രീ സംവരണം).അനിത സന്തോഷ് – ആപ്പിള്‍.ഉഷാകുമാരി – താമര.നീതു പ്രശാന്ത് – ടെലിവിഷന്‍.സരസമ്മ ദാസ് – കൈ.2 – ചേനപ്പാടി – (സ്ത്രീ സംവരണം).ജാസ്മിന്‍ – കൈ.സിന്ധു അശോക് – താമരസുധാ വിജയന്‍ – ചുറ്റിക അരിവാള്‍ നക്ഷത്രം.സൗദ അഷറഫ് – ആപ്പിള്‍.3 – കിഴക്കേക്കര – (ജനറല്‍).അഖില്‍ കെ ഒ – ചുറ്റിക അരിവാള്‍ നക്ഷത്രം.ജോസഫ് റ്റി ( പാപ്പച്ചന്‍) – താമര.പി കെ തുളസി – മൊബൈൽ ഫോണ്‍.ബിനു മൈക്കിള്‍ ( കൊച്ച്) – കൈ.ബീന വര്‍ഗ്ഗീസ് – താഴും താക്കോലും.4 – ഒഴക്കനാട് – (ജനറല്‍).പി ഡി ദിഗീഷ് – കൈ.സിബിച്ചന്‍ (സുബിച്ചന്‍ തോമസ് ) താമര.സുഷീല്‍ കുമാര്‍ – രണ്ടില.5. വാഴക്കാല – (ജനറല്‍).പിഎച്ച് നസുറുദീന്‍ ( നാസര്‍ പനച്ചി ) കാര്‍.നിസ്സാര്‍ – ടെലിവിഷന്‍.രാജേഷ് കെ ജി – മൊബൈല്‍ ഫോണ്‍.ശ്രീകുമാര്‍ ശ്രീപാദം – താമര.സെയ്തു മുഹമ്മദ് ( വി ഐ അജി ) ചുറ്റിക അരിവാള്‍ നക്ഷത്രം..6 – നേര്‍ച്ചപ്പാറ – (പട്ടികജാതി സ്ത്രീ സംവരണം).അഭിരാമി ദേവരാജ് – കാര്‍.രഞ്ജിനി രഘു – ടെലിവിഷന്‍.രമ്യ – താമര.7 കാരിശേരി – (പട്ടികജാതി സംവരണം).മോഹനന്‍ ( മോഹന്‍ മാഷ്) – ധന്യക്കതിരും അരിവാളും.രാജപ്പന്‍ സി പി – കൈ.വിമല്‍ കുമാര്‍ – താമര.8 – ഇരുമ്പൂന്നിക്കര – (ജനറൽ).അഭിജിത്ത് എ എസ് – കൈ.എം വി ഗിരീഷ് കുമാര്‍ – ചുറ്റിക അറിവാള്‍ നക്ഷത്രം.ലൂയിസ് ഡേവിഡ് – ടെലിവിഷന്‍.9 – മൂക്കന്‍പെട്ടി – (സ്ത്രീ സംവരണം).ജോമോള്‍ – കൈ.ദീപാ ശങ്കര്‍ – ചുറ്റിക അരിവാള്‍ നക്ഷത്രം.സുരണ്യ പി എസ് – താമര.10 – എയ്ഞ്ചല്‍വാലി – (സ്ത്രീ സംവരണം).ഇന്ദിര – താമര.ത്രേസ്യാമ്മ ചാക്കോ ( ലില്ലിക്കുട്ടി കുനംപാല) – കൈ.ത്രേസ്യാമ്മ ജോര്‍ജ് – രണ്ടില.11- പമ്പാവാലി – (ജനറല്‍).ജോസഫ് പുതിയത്ത് – കൈ.ടോം ( ജോബി കാലാപ്പറമ്പില്‍ ) ആപ്പിള്‍.വൈശാഖ് രാജ് – താമര.സിബി സെബാസ്റ്റ്യന്‍ – ജീപ്പ്.12 – കണമല – (ജനറല്‍).ചാക്കോ ( എബി കാവുങ്കല്‍ ) വൃക്ഷം.ദേവസ്യാച്ചന്‍ ( അപ്പച്ചന്‍) – കൈ.കെ കെ ബേബി – രണ്ടിലറോയി – താമര.13 – ഉമ്മിക്കുപ്പ -(പട്ടിക വര്‍ഗ്ഗ സംവരണം).കെ കെ രാജന്‍ – താമര.വല്‍സമ്മ – കൈ.സണ്ണി – രണ്ടില.14- മുട്ടപ്പള്ളി – (ജനറല്‍).പിഎം അഹമ്മദ് – കണ്ണട.ഗണേശന്‍ പി എസ് – താമര.മനോജ് കുമാര്‍ – കൈ.എം എസ് സതീഷ് ചുറ്റിക അരിവാള്‍ നക്ഷത്രം.15 – മുക്കൂട്ടുതറ – (ജനറൽ).സന്തോഷ് കുമാര്‍ – ധാന്യക്കതിരും അരിവാളും.സിനിമോള്‍ – താമര.റോണി മാത്യു – കൈ.16- എലിവാലിക്കര (ജനറല്‍).ഉണ്ണിരാജ് പി ആര്‍ – മോതിരം. കെ സി ജോര്‍ജ് കുട്ടി – ചുറ്റിക അരിവാള്‍ നക്ഷത്രം.ബിനോയ് ഇലവുങ്കല്‍ – കൈ.മോഹനന്‍ വി എന്‍ – താമര.17- തുമരംപാറ – (സ്ത്രീ സംവരണം).ജെസ്‌ന ജമാല്‍ – മൊബൈല്‍ ഫോണ്‍.രജനി ചന്ദ്രശേഖരന്‍ – താമര.രമ്യ സുനീഷ് – കൈ.ശാലിനി രാജേഷ് – ചുറ്റിക അരിവാള്‍ നക്ഷത്രം.18 – പ്രപ്പോസ് – (സ്ത്രീ സംവരണം).അനുമോള്‍ സി ജെ – കൈ.ജിജിമോള്‍ സി ആര്‍ – രണ്ടില.19 – എരുമേലി ടൗണ്‍ – (സ്ത്രീ സംവരണം). മാഷിദ എം എം – ചുറ്റിക അരിവാള്‍ നക്ഷത്രം.ഷെമീന ലത്തീഫ് – കൈ.സൈനബ – ഹെല്‍മറ്റ്.20 – മണിപ്പുഴ – (സ്ത്രീ സംവരണം).ഏലിയാമ്മ ചാക്കോ – രണ്ടില.പ്രസന്ന അജി – കൈ.ശ്യാമിലി എം മോഹന്‍ – താമര.21 – പൊരിയന്‍മല – (ജനറല്‍).അന്‍സര്‍ കെ എച്ച് ( അന്‍സാരി പാടിക്കല്‍) – കൈ.പ്രഭാകരന്‍ നായര്‍ ( അനിയന്‍ എരുമേലി ) താമര.വി പി സുഗതന്‍ – ധന്യക്കതിരും – അരിവാളും.22- ശ്രീനിപുരം – (സ്ത്രീ സംവരണം).അനിത റെജി – ജീപ്പ്.അമ്പിളി സജീവന്‍ – ചുറ്റിക അരിവാള്‍ നക്ഷത്രം.രസ്‌ന മോള്‍ ഹാഷിം – കണ്ണട.ലിസി സജി – ടെലിവിഷന്‍.സിന്ധു – താമര.23 – കനകപ്പലം – (സ്ത്രീ സംവരണം).അഞ്ജു പി ആര്‍ – താമര.രജനി ജോസഫ് – ടെലിവിഷന്‍.സാറാമ്മ എബ്രഹാം – കൈ.24 – ചെറുവള്ളി എസ്റ്റേറ്റ് – (സ്ത്രീ സംവരണം).രഞ്ജു റ്റി ആര്‍ – ധാന്യക്കതിര്‍ അരിവാള്‍.ഷീബ മോഹന്‍ – മണ്‍വെട്ടിയും മണ്‍കോരിയും.സുനിത രാജന്‍ – ക്രിക്കറ്റ് ബാറ്റ് .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!