തിരുവനന്തപുരം: സ്‌കൂള്‍ ബസുകളില്‍ ഉടന്‍ ക്യാമറ സ്ഥാപിച്ചില്ലെങ്കില്‍ കര്‍ശന നടപടി എടുക്കുമെന്ന് മന്ത്രി കെ.ബി.ഗണേഷ്
കുമാര്‍.സ്‌കൂള്‍ വാഹനങ്ങളില്‍ ക്യാമറ വയ്‌ക്കണമെന്ന നിര്‍ദേശം വന്നപ്പോള്‍
സ്‌കൂള്‍ മാനേജുമെന്റുകള്‍ സമയം ആവശ്യപ്പെട്ടിരുന്നു.ഇത്
കണക്കിലെടുത്ത് സര്‍ക്കാര്‍ സമയം അനുവദിച്ചു. എന്നാല്‍ ഈ സമയവും
കഴിഞ്ഞിട്ടും ഇപ്പോള്‍ ക്യാമറ ഘടിപ്പിക്കാന്‍ തയാറാകുന്നില്ലെന്ന് ഗണേഷ്
കുമാര്‍ കുറ്റപ്പെടുത്തി.സ്‌കൂള്‍ വാഹനങ്ങളില്‍ ക്യാമറയുണ്ടോയെന്ന
കാര്യത്തില്‍ പരിശോധന ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. ക്യാമറകള്‍
ഘടിപ്പിക്കാത്ത വാഹനങ്ങള്‍ പിടിച്ചെടുത്ത് കനത്ത പിഴ ഈടാക്കും. പിന്നീട്
ക്യാമറകള്‍ ഘടിപ്പിച്ച ശേഷം മാത്രമായിരിക്കും വാഹനങ്ങള്‍
വിട്ടുനല്‍കുക-ഗണേഷ് കുമാര്‍ പറഞ്ഞു.
