ശബരീശസന്നിധിയില്‍നിന്ന് ഇനി സദ്യ കഴിച്ചുമടങ്ങാം, ഉടന്‍ നടപ്പില്‍ വരുമെന്നും കെ. ജയകുമാര്‍

തിരുവനന്തപുരം: ‘ശബരിമലയില്‍ ഇനി മുതല്‍ വെറും അന്നദാനമല്ല, പപ്പടവും
പായസവുമെല്ലാമുള്ള സദ്യ നല്‍കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്
പ്രസിഡന്റ് കെ ജയകുമാര്‍. നാളെ അല്ലെങ്കില്‍ മറ്റന്നാള്‍ അത് നടപ്പില്‍
വരുമെന്നും അദ്‌ദേഹം പറഞ്ഞു. ഉച്ചയ്‌ക്ക് ശബരിമലയിലെ അന്നദാനമായി പുലാവും
സാമ്പാറുമാണ് നല്‍കുന്നത്. അതിനാണ് മാറ്റം വരുന്നത്.‘ശബരിമലയിലെ
അന്നദാനത്തില്‍ ഒരു നല്ല തീരുമാനം എടുത്തു. നേരത്തെ ഉണ്ടായിരുന്ന മെനുവില്‍
ഉച്ചയ്‌ക്ക് പുലാവും സാമ്പാറുമായിരുന്നു. ഇത് മാറ്റി കേരളീയമായ സദ്യ
കൊടുക്കണമെന്ന് തീരുമാനം എടുത്തിരിക്കുകയാണ്. വെറും സദ്യയല്ല. പപ്പടവും
പായസവുമെല്ലാമുള്ള സദ്യ. കാരണം ഇത് ദേവസ്വം ബോര്‍ഡിന്റെ പണമല്ല.
അയ്യപ്പന്‍മാര്‍ക്ക് നല്ല ഭക്ഷണം നല്‍കാന്‍ ഭക്തജനങ്ങള്‍ നല്‍കുന്ന പണമാണ്.
ആ പണം ഉപയോഗിച്ച് ഏറ്റവും നല്ല സദ്യ അയ്യപ്പന്‍മാര്‍ക്ക് നല്‍കും. ഇന്ന്
തീരുമാനം എടുത്തു. നാളെ അല്ലെങ്കില്‍ മറ്റന്നാള്‍ അത് നടപ്പില്‍ വരും.
പന്തളത്തെ അന്നദാനവും മെച്ചപ്പെടുത്തും. ജയകുമാര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!