മുംബൈ: ബോളിവുഡിലെ മുതിർന്ന നടനും ലോക്സഭ മുൻ എംപിയുമായ ധർമേന്ദ്ര (89) അന്തരിച്ചു. മുംബൈയിലെ വസതിയിൽ ഉച്ചയോടെയായിരുന്നു
അന്ത്യം. സംവിധായകൻ കരൺ ജോഹറാണ് മരണവാർത്ത സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്തത്.
അതേസമയം, ഇതു സംബന്ധിച്ച് താരത്തിന്റെ കുടുംബത്തിന്റെ ഭാഗത്തു നിന്ന്
ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
ഒരാഴ്ച മുമ്പ് ശ്വാസതടസത്തെ തുടർന്ന് മുംബൈ ബ്രീച്ച് കാൻഡി
ആശുപത്രിയിൽ ചികിത്സ തേടിയ താരം പിന്നീട് വീട്ടിലെത്തിയിരുന്നു.
ഡിസംബർ എട്ടിന് 90-ാം ജന്മദിനം ആഘോഷിക്കാനിരിക്കെയാണ്
അസുഖബാധിതനായത്. കഴിഞ്ഞ ഏപ്രിലിൽ ഇദ്ദേഹത്തിന്
നേത്രശസ്ത്രക്രിയ നടത്തിയിരുന്നു.
ബോളിവുഡിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായാണ്
ധർമേന്ദ്ര വിശേഷിപ്പിക്കപ്പെടുന്നത്. 1960ൽ ‘ദിൽ ഭി തേരാ,
ഹം ഭി തേരാ’ എന്ന ചിത്രത്തിലൂടെയാണ് തുടക്കം. ഷോലെ, ധരംവീർ,
ചുപ്കേ ചുപ്കേ, ഡ്രീം ഗേൾ തുടങ്ങിയ ചിത്രങ്ങളാണ് അദ്ദേഹത്തെ
പ്രശസ്തനാക്കിയത്. ധർമേന്ദ്ര അവസാനമായി അഭിനയിച്ച
‘ഇക്കിസ്’ എന്ന ചിത്രം ഡിസംബർ 25ന് റിലീസ്
ചെയ്യാനിരിക്കുകയാണ്.
നടി ഹേമമാലിനിയാണ് ധർമേന്ദ്രയുടെ ഭാര്യ. പ്രകാശ് കൗർ
ആദ്യ ഭാര്യയാണ്. ബോളിവുഡ് താരങ്ങളായ സണ്ണി ഡിയോൾ, ബോബി
ഡിയോൾ, ഇഷ ഡിയോൾ എന്നിവരുൾപ്പെടെ ആറു മക്കളാണ്
താരത്തിനുള്ളത്.

Semoga makin gacor dan WD besar terus ya!
همه سئوکارها میدونن که لینکهایی که داخل متن مقاله باشن (Contextual Links) خیلی بیشتر از لینکهای سایدبار یا فوتر تاثیر دارن. اما خرید رپورتاژ خبری خیلی گرونه. من برای حل این مشکل از پکیجهای وبلاگی ادزنو استفاده کردم. توی این سرویس، ۴۰ تا مطلب کامل منتشر میشه و لینک شما داخلش قرار میگیره. اگه دنبال کیفیت رپورتاژ با قیمت مناسبید، خرید 40 رپورتاژ بک لینک آتوریتی بالا بهترین انتخابه.