സൂര്യകാന്ത്; സുപ്രീം കോടതി ചീഫ് ജസ്റ്റീസായി സ്ഥാനമേറ്റു

ന്യൂഡൽഹി: സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യു​​​​ടെ 53-ാമ​​​​ത് ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സാ​​​​യി ജ​​​​സ്റ്റീ​​​​സ് സൂ​​​​ര്യ​​​​കാ​​​​ന്ത് ചുമതലയേറ്റു. രാഷ്ട്രപതി ഭവനിൽ രാവിലെ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു.സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും, രാജ് നാഥ് സിംഗും പങ്കെടുത്തു. വിദേശരാജ്യങ്ങളിലെ ചീഫ് ജസ്റ്റീസുമാർ ഉൾപ്പെടെ സന്നിഹിതരായിരുന്നു.സ്ഥാ​​​​ന​​​​മൊ​​​​ഴി​​​​ഞ്ഞ ജ​​​​സ്റ്റീ​​​​സ് ബി.​​​​ആ​​​​ർ. ഗ​​​​വാ​​​​യി​​​​യു​​​​ടെ പി​​​​ൻ​​​​ഗാ​​​​മി​​​​യാ​​​​യാ​​​​ണ് ഹ​​​​രി​​​​യാ​​​​ന സ്വ​​​​ദേ​​​​ശി​​​​യാ​​​​യ സൂ​​​​ര്യ​​​​കാ​​​​ന്ത് ചു​​​​മ​​​​ത​​​​ല​​​​യേ​​​​ൽ​​​​ക്കു​​​​ന്ന​​​​ത്. 65 വ​​​​യ​​​​സ് എ​​​​ന്ന വി​​​​ര​​​​മി​​​​ക്ക​​​​ൽ പ്രാ​​​​യം പൂ​​​​ർ​​​​ത്തി​​​​യാ​​​​കു​​​​ന്ന 2027 ഫെ​​​​ബ്രു​​​​വ​​​​രി ഒ​​​​ന്പ​​​​തു​​​വ​​​​രെ സൂ​​​​ര്യ​​​കാ​​​​ന്ത് ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സാ​​​​യി തു​​​​ട​​​​രും.
1962 ഫെ​​​​ബ്രു​​​​വ​​​​രി പ​​​​ത്തി​​​​ന് ഹ​​​​രി​​​​യാ​​​​ന​​​​യി​​​​ലെ ഹി​​​​സാ​​​​ർ ജി​​​​ല്ല​​​​യി​​​​ൽ ഒ​​​​രു മ​​​​ധ്യ​​​​വ​​​​ർ​​​​ഗ കു​​​​ടും​​​​ബ​​​​ത്തി​​​​ൽ ജ​​​​നി​​​​ച്ച ജ​​​​സ്റ്റീ​​​​സ് സൂ​​​ര്യ​​​കാ​​​​ന്ത് പ​​​​ഞ്ചാ​​​​ബ്-​​​​ഹ​​​​രി​​​​യാ​​​​ന കോ​​​​ട​​​​തി​​​​യി​​​​ൽ ജ​​​​ഡ്ജി​​​​യാ​​​​യി
സേ​​​​വ​​​​ന​​​​മ​​​​നു​​​​ഷ്ഠി​​​​ച്ചി​​​​ട്ടു​​​​ണ്ട്.
ഹി​​​​മാ​​​​ച​​​​ൽ​​​പ്ര​​​​ദേ​​​​ശ് ഹൈ​​​​ക്കോ​​​​ട​​​​തി​ ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സാ​​​​യി 2018ൽ ​​​​നി​​​​യ​​​​മി​​​​ത​​​​നാ​​​​യ അ​​​​ദ്ദേ​​​​ഹം 2019 മേ​​​​യ് 24ന് ​​​​സു​​​​പ്രീം​​​കോ​​​​ട​​​​തി ജ​​​​ഡ്ജി​​​​യാ​​​​യി ഉ​​​​യ​​​​ർ​​​​ത്ത​​​​പ്പെ​​​​ട്ടു.സു​​​​പ്രീം​​​കോ​​​​ട​​​​തി ജ​​​​ഡ്ജി​​​​യാ​​​​യി​​​​രിക്കേ ദേ​​​​ശീ​​​​യ​​​പ്രാ​​​​ധാ​​​​ന്യ​​​​മു​​​​ള്ള ഒ​​​​ട്ടേ​​​​റെ വി​​​​ധി​​​​ക​​​​ളു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യ അ​​​ദ്ദേ​​​ഹം ജ​​​​മ്മു കാ​​​​ഷ്മീ​​​​രി​​​​ന്‍റെ പ്ര​​​​ത്യേ​​​​ക പ​​​​ദ​​​​വി എ​​​​ടു​​​​ത്തു​​​​ക​​​​ള​​​​യു​​​​ന്ന അ​​​​നു​​​​ച്ഛേ​​​​ദം 370 റ​​​​ദ്ദാ​​​​ക്കി​​​​യ​​​​ത് ശ​​​​രി​​​​വ​​​​ച്ച ബെ​​​​ഞ്ചി​​​​ൽ അം​​​​ഗ​​​​മാ​​​​യി​​​​രു​​​​ന്നു.കൊ​​​​ളോ​​​​ണി​​​​യ​​​​ൽ കാ​​​​ല​​​​ത്തെ രാ​​​​ജ്യ​​​​ദ്രോ​​​​ഹ നി​​​​യ​​​​മം റ​​​​ദ്ദാ​​​​ക്കി​​​​യ ബെ​​​​ഞ്ചി​​​​​​​​​​​ലും ഗ​​​​വ​​​​ർ​​​​ണ​​​​ർ​​​​മാ​​​​രു​​​​ടെ​​​​യും രാ​​​​ഷ്‌​​​ട്ര​​​​പ​​​​തി​​​​യു​​​​ടെ​​​​യും അ​​​​ധി​​​​കാ​​​​ര​​​​ങ്ങ​​​​ൾ നി​​​​ർ​​​​വ​​​​ചി​​​​ക്കു​​​​ന്ന
രാ​​​​ഷ്‌​​​ട്ര​​​​പ​​​​തി റ​​​​ഫ​​​​റ​​​​ൻ​​​​സ് പ​​​​രി​​​​ഗ​​​​ണി​​​​ച്ച ബെ​​​​ഞ്ചി​​​​ലും സൂ​​​​ര്യ​​​കാ​​​​ന്ത് അം​​​​ഗ​​​​മാ​​​​യി​​​​രു​​​​ന്നു.

One thought on “സൂര്യകാന്ത്; സുപ്രീം കോടതി ചീഫ് ജസ്റ്റീസായി സ്ഥാനമേറ്റു

  1. بیشترین مشکل کاربران ایرانی هنگام برداشت یا واریز در صرافی‌هاست، جایی که سیستم دوباره احراز هویت می‌خواهد. با انتخاب سرویس وریفای دائمی صرافی‌های رمزارز از شوپی، دیگر هیچ اروری نخواهید دید. تمام اطلاعات و مدارک از پایه واقعی و قانونی هستند و حساب شما برای همیشه تأیید شده باقی می‌ماند.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!