കൊച്ചി: കെസിബിസി ബൈബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തിയ അഖിലേന്ത്യാ ലോഗോസ് ക്വിസ് ഗ്രാന്‍ഡ് ഫിനാലെയില്‍ മൂവാറ്റുപുഴ രൂപതയില്‍ നിന്നുള്ള ഷിബു തോമസ് ജേതാവായി. മലങ്കര കത്തോലിക്കാ സഭയില്‍നിന്നും ആദ്യമായിട്ടാണ് ഒരാൾ അഖിലേന്ത്യാ ലോഗോസ് ക്വിസിൽ ജേതാവാകുന്നത്.നാലു ലക്ഷത്തി എഴുപത്തിയയ്യായിരം പേര് പങ്കെടുത്ത പരീക്ഷയില്‍ 600 പേര് രണ്ടാം റൗണ്ടിലേക്കും ആറു പേർ ഫൈനല്‍ റൗണ്ടിലേക്കും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇവരിൽ നിന്നാണ് ലോഗോസ് പ്രതിഭയെ കണ്ടെത്തിയത്. പ്രതിഭയ്ക്കുള്ള സ്വര്‍ണമെഡലും 1,01,000 രൂപയുടെ ക്യാഷ് അവാര്‍ഡും ട്രോഫിയും ഷിബു തോമസിന് കൈമാറി. തൃശൂര്‍ കൊണ്ടഴി സ്വദേശിയും അമേസിംഗ് ലാറ്റെക്സ് കമ്പനിയില്‍ അക്കൗണ്ടന്റുമായ ഷിബു തോമസിനെ അഭിനന്ദിച്ച് നിരവധിപേർ രംഗത്തെത്തി. ഭിന്നശേഷി വിഭാഗത്തിൽ കോട്ടയം അതിരൂപതയില്‍നിന്നുള്ള ബെന്‍ ജോസഫ് ബൈജു ഒന്നാം സ്ഥാനം നേടി. കുടുംബങ്ങള്‍ക്കായുള്ള ലോഗോസ് ഫമിലിയ ക്വിസില്‍ പാലാ രൂപതയിലെ ഡിന്റ ഫ്രാന്‍സിസ്, ആഗ്നസ് റിജോ, ആല്‍ബര്‍ട്ട് റിജോ എന്നിവര്‍ ഒന്നാം സ്ഥാനത്തെത്തി.മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ എന്നീ ഭാഷകളില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കപ്പെടുന്നു. പാലാരിവട്ടം പിഒസിയില്‍ നടത്തിയ ഫിനാലെയ്ക്ക് റവ.ഡോ.മാര്ട്ടിന് ഒഡിഎം നേതൃത്വം നൽകി. സംസ്ഥാനതല വിജയികളും രൂപതയും : ജൊഹാന്‍ എൻ. ബിനോയ് (പാലക്കാട് രൂപത), ജാന്‍വി ആന്‍ ജോസി (ചങ്ങനാശേരി അതിരൂപത), നിഫി ജി.പോള്‍ (എറണാകുളം – അങ്കമാലി അതിരൂപത), ഷെര്‍മി കാര്‍മു (കോട്ടപ്പുറം രൂപത), ആനി ജോര്‍ജ് (തൃശൂര്‍ അതിരൂപത).
എറണാകുളം – അങ്കമാലി, തൃശൂര്‍, പാലാ, രൂപതകളാണ് ഏറ്റവും കൂടുതല്‍ അംഗങ്ങളെ പങ്കെടുപ്പിച്ച രൂപതകള്‍ക്കുള്ള അവാര്‍ഡുകള്‍ കരസ്ഥമാക്കിയത്. ഓച്ചന്തുരുത്ത്, കുറവിലങ്ങാട്, എടക്കുന്ന് എന്നീ ഇടവകകൾ ഏറ്റവും കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ച
ഇടവകകള്‍ക്കുള്ള അവാര്‍ഡ് സ്വന്തമാക്കി. കെസിബിസി ബൈബിള്‍ കമ്മീഷന്റെയും കേരള കാത്തലിക് ബൈബിള്‍ സൊസൈറ്റിയുടെയും മുന്‍ചെയര്‍മാന്‍ ബിഷപ് ജോര്‍ജ്
പുന്നക്കോട്ടില്‍ അവാർഡുകൾ വിതരണം ചെയ്തു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറലും പിഒസി ഡയറക്ടറുമായ ഫാ. തോമസ് തറയില്‍ അനുഗ്രഹപ്രഭാഷണം നടത്തി. കേരള കാത്തലിക്ക് ബൈബിള്‍ സൊസൈറ്റി സെക്രട്ടറി റവ. ഡോ. ജോജു കോക്കാട്ട്, ജോയ് പാലയ്ക്കല്‍, വൈസ്ചെയര്‍മാന്‍ ആന്റണി പാലിമറ്റം, ജോയിന്റ് സെക്രട്ടറി ജോസഫ് പന്തപ്ലാക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

یکی از بزرگترین چالشهای تریدرهای ایرانی، مسدود شدن ناگهانی حساب در بایننس یا بایبیت به خاطر احراز هویت غیرمعتبر است. سرویس وریفای قانونی صرافیهای ارز دیجیتال از شوپی با مدارک فیزیکی و سیمکارت واقعی، امنیت حسابتان را تضمین میکند. این خدمات مبتنی بر مدارک مهندسیشده و دائمی است تا دیگر سرمایهتان در خطر نباشد.