മാര്‍ മാത്യു വട്ടക്കുഴിയുടെ ദീപ്ത സ്മരണകള്‍ക്കു മുന്‍പില്‍ ആദരാഞ്ജലി അര്‍പ്പിച്ചു 

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപത വിശ്വാസ ജീവിത പരിശീലന
കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കാലം ചെയ്ത മാര്‍ മാത്യു വട്ടക്കുഴിയുടെ
ദീപ്ത സ്മരണകള്‍ക്കു മുന്‍പില്‍ ആദരാഞ്ജലി അര്‍പ്പിച്ച് പ്രാര്‍ത്ഥനയോടെ
മാര്‍ മാത്യു വട്ടക്കുഴി മെമ്മോറിയല്‍  സിമ്പോസിയം നടത്തപ്പെട്ടു.
പാസ്റ്ററല്‍ സെന്ററില്‍ നടന്ന സിമ്പോസിയം രൂപതാധ്യക്ഷന്‍ മാര്‍ ജോസ്
പുളിക്കല്‍ ഉദ്ഘാടനം ചെയ്തു സന്ദേശം നല്‍കി.  മാര്‍ മാത്യു വട്ടക്കുഴി
കാഞ്ഞിരപ്പള്ളി രൂപതയ്ക്ക് നല്‍കിയ വിലപ്പെട്ട സംഭാവനകളെ സന്ദേശത്തില്‍
അദ്ദേഹം അനുസ്മരിച്ചു. സമ്മേളനത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും വിശ്വാസ
ജീവിത പരിശീലന കേന്ദ്ര ഡയറക്ടര്‍ ഫാ. തോമസ് വാളന്മനാല്‍  സ്വാഗതം
 ആശംസിച്ചു. പിതാവിന്റെ  നിസ്തുല  സംഭാവനകളെ അനുസ്മരിച്ച് പ്രബന്ധ
അവതരണങ്ങള്‍ നടത്തി. ‘നിത്യജീവനിലുള്ള പ്രത്യാശ അഭിവന്ദ്യ മാര്‍ വട്ടക്കുഴി
പിതാവിന്റെ ദര്‍ശനങ്ങളിലൂടെ’ എന്ന വിഷയത്തെ അധികരിച്ച് ഫാ. സെബാസ്റ്റ്യന്‍
പാലമൂട്ടില്‍  പേപ്പര്‍ പ്രസന്റേഷന്‍ നടത്തി. ‘ആരാധന സമൂഹത്തിന്റെ
പ്രത്യാശ ദൈവശാസ്ത്ര വീക്ഷണത്തില്‍ ‘എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഫാ.
തോമസ് പൂവത്താനിക്കുന്നേല്‍ പ്രബന്ധാവതരണം  നടത്തി. ഫാ. മാര്‍ട്ടിന്‍
വെള്ളിയാംകുളം മോഡറേറ്റര്‍ ആയിരുന്നു. വികാരി ജനറാള്‍ ഫാ. ജോസഫ് വെള്ളമറ്റം
സമാപന സന്ദേശം നല്‍കി. രൂപതാ കലോത്സവത്തില്‍ വിജയികളായ
കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളുടെ വിതരണവും കാഞ്ഞിരപ്പള്ളി
രൂപതയുടെ വിശ്വാസജീവിത പരിശീലന കേന്ദ്രത്തിന്റെ 2025-2026 വര്‍ഷത്തെ
ആപ്തവാക്യമായ ‘നിത്യജീവനിലുള്ള  പ്രത്യാശ’ എന്ന വിഷയത്തെ അടിസ്ഥാനമാക്കി
എഴുതിയ പുസ്തകത്തിന്റെ പ്രകാശനവും മാര്‍ ജോസ് പുളിക്കല്‍ നിര്‍വ്വഹിച്ചു.
ജോര്‍ജുകുട്ടി വട്ടക്കുഴി സിമ്പോസിയത്തില്‍ പങ്കെടുത്ത ഏവര്‍ക്കും
കൃതജ്ഞത അര്‍പ്പിച്ച് സംസാരിച്ചു.ഫോട്ടോ അടിക്കുറിപ്പ്മാര്‍
മാത്യു വട്ടക്കുഴി മെമ്മോറിയല്‍ കാറ്റക്കെറ്റിക്കല്‍ സിംമ്പോസിയം മാര്‍
ജോസ് പുളിക്കല്‍ ഉദ്ഘാടനം ചെയ്യുന്നു. ഫാ. മാര്‍ട്ടിന്‍ വെള്ളിയാംകുളം, ഫാ.
സെബാസ്റ്റ്യന്‍ പാലമൂട്ടില്‍, ഫാ. തോമസ് വാളന്മനാല്‍, ഫാ. തോമസ്
 പൂവത്താനിക്കുന്നേല്‍ എന്നിവര്‍ സമീപം.

One thought on “മാര്‍ മാത്യു വട്ടക്കുഴിയുടെ ദീപ്ത സ്മരണകള്‍ക്കു മുന്‍പില്‍ ആദരാഞ്ജലി അര്‍പ്പിച്ചു 

  1. راه‌هایی که با مدارک فیک یا شماره مجازی انجام می‌شود همیشه موقتی و پرریسک است. اگر دنبال حساب پایدار و قانونی هستید، حتماً سرویس احراز هویت دائمی صرافی‌های ارز دیجیتال از شوپی را امتحان کنید. مدارک و آدرس‌ها قانونی، یکتا و مخصوص هر مشتری صادر می‌شوند تا حساب شما همیشه فعال بماند.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!