പാലക്കാട് :പാലക്കാട് ജില്ലയിലെ പുത്തൂര് ഗ്രാമ പഞ്ചായത്തിലെ ഏഴാം വാർഡായ ഇലച്ചീവഴിയിൽ ബി ജെ പി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സ്വപ്ന മോഹനനും ചാവടിയൂരിലെ അക്ഷയ സംരംഭകയാണ് .ചാവടിയൂർ ആയില്യം വീടിലെ സെൽവകുമാർ ആണ് ഭർത്താവ് . .:
കോട്ടയം ജില്ലയിൽ നിന്നും ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് LDF ലെ .നിലവിൽ മെമ്പർക്കൂടിയായ സുധ ഷാജി രണ്ടില ചിഹ്നത്തിൽ കേരളാ കോൺഗ്രസ് എം സ്ഥാനാർത്ഥിയായാണ് മത്സരിക്കുന്നത് . ജനറൽ വാർഡിലാണ് സുധ വടക്കേക്കുറ്റ് മത്സരിക്കുന്നത് .പൂഞ്ഞാർ ഗ്രാമ പഞ്ചായത്തിലെ മറ്റക്കാട്ട് വാർഡിൽ സി പി എം സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് പനച്ചിപ്പാറ അക്ഷയയിലെ സീനിയർ സ്റ്റാഫ് ഷിഹാബ് പി യൂ ആണ് ..കൂരാലി അക്ഷയയിലെ സ്റ്റാഫ് രസ്മി മുരളീധരൻ എലിക്കുളം പഞ്ചായത്തിലെ പനമറ്റം ഒൻപതാം വാർഡിൽ യൂ ഡി എഫ് സ്ഥാനാർത്ഥിയായി ജനവിധി തേടും …പത്തനംതിട്ട ജില്ലയിലെ പന്തളം തെക്കേക്കര 12 ആം വാർഡിൽ നിന്നും മത്സരിക്കുന്ന സാം ഡാനിയേൽ മാമ്മൂട് അക്ഷയ സംരംഭകനാണ് .ഭാര്യ ബ്ലെസ്സി ഫിലിപ്പ് കിരുകുഴി അക്ഷയ സംരംഭകയാണ് .സി പി എം സ്ഥാനാർത്ഥിയായാണ് സാം ഡാനിയേൽ മത്സരിക്കുന്നത് ..റാന്നി പെരുനാട് പഞ്ചായത്തിലെ അക്ഷയ സംരംഭകനായ ഒരു രാഷ്ട്രീയ പാർട്ടിയോടും എതിർപ്പില്ലാത്ത കൃഷ്ണദാസ് നടരാജപിള്ള (ഷിബു അക്ഷയ ) സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് മൂന്നാം വാർഡിലേക്ക് മത്സരിക്കുന്നത് ..വിവരസാങ്കേതിക മേഖലയിൽ നിന്നും ജനസേവനത്തിലേക്കും നാടിൻറെ വികസനപ്രശ്നങ്ങളിലേക്കും നാടിനെ നയിക്കുവാൻ ജനവിധി തേടുന്ന എല്ലാ അക്ഷയ പ്രവർത്തകർക്കും വിജയ ആശംസകൾ ….