എരുമേലിയിൽ ചിത്രം തെളിയുന്നു , യൂ ഡി എഫ് കലങ്ങിമറിയും ,എരുമേലി ജമാ അത്ത് പ്രസിഡന്റും കോൺഗ്രസ്സ് നേതാവുമായ നാസർ പനച്ചി വാഴക്കാല (5 ) വാർഡിൽ രംഗത്ത് ,എൽ ഡി എഫ്, എൻ ഡി എ സ്ഥാനാർത്ഥികൾ ആയി

എരുമേലി :എരുമേലി രാഷ്ട്രീയം വീണ്ടും കലങ്ങി മറിയും .വെട്ടും തിരുത്തലും കൂട്ടിച്ചേർക്കലുകളും പൊടിപൊടിക്കുമ്പാൾ ജനം ഇതെല്ലം കാണുന്നുവെന്ന് നേതാക്കൾ തിരിച്ചറിയുമോ എന്തോ ? ബ്ലോക്ക് സീറ്റ് ലഭിക്കാഞ്ഞതിനെ തുടർന്ന് ഇപ്പോഴത്തെ മണ്ഡലം പ്രസിഡന്റിനെ തോല്പിക്കാൻ കിണഞ്ഞു പരിശ്രമിച്ച ,ഒരു കുടുംബത്തിലെ മുഴുവൻ വോട്ടുകളും ഇടതുപക്ഷ സ്ഥാനാർത്ഥിക്ക് നൽകിയ ആൾ ജില്ലാ പഞ്ചായത്തിലേക്കും ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥിക്കെതിരെ നോമിനേഷൻ കൊടുത്ത് കോൺഗ്രസിന്റെ തോൽവിക്ക് മുതൽ കൂട്ടിയ ആൾക്ക് ബ്ലോക്ക് സീറ്റും .

അങ്ങനെ കളികൾ മുറുകിയപ്പം കോൺഗ്രസ്സ് നേതാവും ,ലോകമറിയുന്ന എരുമേലി മഹല്ല ജാമാ അത്ത് കമ്മിറ്റി പ്രസിഡന്റുമായ നാസർ പനച്ചിക്ക് സീറ്റ് നല്കാനില്ല കോൺഗ്രസ് പാർട്ടിക്ക് .അതുകൊണ്ട് വാഴക്കാല വാർഡിൽ സ്ഥാനാർത്ഥിയായി നാസർ പനച്ചി മത്സരിക്കുവാൻ തീരുമാനിച്ചിരിക്കുകയാണ് .കൈപ്പത്തി ചിഹ്നം കിട്ടുമോ ? കാത്തിരുന്ന് കാണാം നിലവിൽ ലീഗിന്റെ സീറ്റാണ് വാഴക്കാല വാർഡ് . കോൺഗ്രസ്സ് പാർട്ടിയിൽ നാസർ പനച്ചിക്ക് സീറ്റ് ലഭ്യമാകാത്തതിൽ നിരവധി പ്രവർത്തകർ അസ്വസ്ഥരാണ് .ഇത് എല്ലാ വാർഡിലും അണികളുള്ള നാസർ പനച്ചിയുടെ സ്ഥാനാർത്ഥിത്വം യൂ ഡി എഫിനെ ഫലത്തിൽ വെട്ടിലാക്കിയിരിക്കുകയാണ് .
ആളും അണികളും ഉണ്ടായിട്ടും ഇനിയും കളികൾ ..കുത്തിത്തിരുപ്പ് ….കുതുകാൽ വെട്ട് …..രാഷ്ട്രീയം എരുമേലിയിൽ ഗതിപിടിക്കുമോ ? കാത്തിരുന്ന് കാണാം ……………..

ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റിന് ബ്ലോക്ക് പഞ്ചായത്ത് സീറ്റിനായി രാജി ഭീഷണി വരെ മുഴക്കേണ്ടി വന്നു ,അവസാനം കോരുത്തോട് ബ്ലോക്ക് പഞ്ചായത്ത് സീറ്റ് പിടിച്ചു മേടിക്കുകയായിരുന്നു എന്നറിയുന്നു .മുക്കൂട്ടുതറ ബ്ലോക്ക് പഞ്ചായത്ത് അംഗവും ,മുൻ ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്ന കാഞ്ഞിരപ്പള്ളി രൂപതാ പാസ്റ്ററൽ കൗൺസിൽ അംഗവുമായ മാഗി ജോസഫിന് സീറ്റ് നൽകാത്തതും മുക്കൂട്ടുതറ ഉൾപ്പെടയുള്ള മലയോര മേഖലയിലെ കോൺഗ്രസ് അണികളെ പ്രതിഷേധത്തിലാക്കിയിട്ടുണ്ട് ..മുക്കൂട്ടുതറയിൽ നിന്നാണ് ഇടതുപക്ഷത്തിന്റെ ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി രംഗത്ത് വന്നിരിക്കുന്നത് .

One thought on “എരുമേലിയിൽ ചിത്രം തെളിയുന്നു , യൂ ഡി എഫ് കലങ്ങിമറിയും ,എരുമേലി ജമാ അത്ത് പ്രസിഡന്റും കോൺഗ്രസ്സ് നേതാവുമായ നാസർ പനച്ചി വാഴക്കാല (5 ) വാർഡിൽ രംഗത്ത് ,എൽ ഡി എഫ്, എൻ ഡി എ സ്ഥാനാർത്ഥികൾ ആയി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!