ജില്ലാ പഞ്ചായത്തിലേയ്ക്ക്നിമ്മിയും ഗ്രാമ പഞ്ചായത്തിലേയ്ക്ക് ഭർത്താവ് ടിങ്കിൾ രാജും

പാലാ: മുൻ കൊഴുവനാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടും നിലവിൽ അംഗവും ഏറ്റുമാനൂർ മംഗളം എൻജിനീയറിംഗ് കോളജിലെ എ.ഐ.(A।) വകുപ്പ് മേധാവിയുമായ നിമ്മി ടിങ്കിൾ രാജ് ജില്ലാ പഞ്ചായത്ത് കിടങ്ങൂർ ഡിവിഷനിലേയ്ക്കും ഭർത്താവ് ടിങ്കിൾ രാജ് കൊഴുവനാൽ ഗ്രാമ പഞ്ചായത്ത് തോടനാൽ വെസ്റ്റ് വാർഡിലും കേരള കോൺ.(എം) ടിക്കറ്റിൽ ജനവിധി തേടും. കമ്പ്യൂട്ടർ സയൻസ് & എൻജിനീയറിംഗിൽ ബിരുദാനന്തര ബിരുധ ധാരിയായ നിമ്മി ഇതേ വിഷയത്തിൽ ഗവേഷണ വിദ്യാർത്ഥിയും ജലനിധി പദ്ധതിയുടെ സംസ്ഥാന ഗവേണിംഗ് ബോഡി മെമ്പറും വനിതാ കോൺഗ്രസ് ജില്ലാ സെക്രട്ടറിയായിട്ടും പ്രവർത്തിച്ചു വരികയാണ്. ഭർത്താവ് ടിങ്കിൾ രാജ് കൺസ്ട്രക്ഷൻ കമ്പനി നടത്തുന്നു.
മക്കൾ: ദിയ രാജ്, ദയരാജ്, റയാൻ മൂവരും വിദ്യാർത്ഥികൾ

3 thoughts on “ജില്ലാ പഞ്ചായത്തിലേയ്ക്ക്നിമ്മിയും ഗ്രാമ പഞ്ചായത്തിലേയ്ക്ക് ഭർത്താവ് ടിങ്കിൾ രാജും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!