എരുമേലി :എൽ ഡി എഫിൽ 23 സ്ഥാനാർഥികളായി , കനകപ്പലം വാർഡിൽ ഇന്ന് തീരുമാനം, യൂ ഡി എഫിൽ 18 സീറ്റുകളിൽ തീരുമാനം ഒഴക്കനാട്,എലിവാലിക്കര ,ചെറുവള്ളി ,തുമരംപാറ,ചേനപ്പാടി 2 സീറ്റുകളിൽ ധാരണയായില്ല

എരുമേലി : പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ എരുമേലിയിൽ എൽ ഡി എഫിൽ 23 വാർഡുകളിൽ തീരുമാനമായി ,കനകപ്പലം വാർഡിൽ ഇന്ന് തീരുമാനം ഉണ്ടാകുമെന്ന് നെത്ര്വതം അറിയിച്ചു .യൂ ഡി എഫ് പത്തു വാർഡുകളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു.എട്ട് സീറ്റുകളിൽ കൂടി സ്ഥാനാർഥികളായി . .പൊരിയൻമല ,ഒഴക്കനാട്,എലിവാലിക്കര ,ചെറുവള്ളി ,തുമരംപാറ,ചേനപ്പാടി 2 വാർഡുകളിലെ തീരുമാനം വന്നിട്ടില്ല .ഇതിൽ പൊരിയന്മല സീറ്റിൽ കടുത്ത തർക്കം തുടരുകയാണ് .പൊരിയന്മലയിലെ സീറ്റ് തർക്കം എരുമേലി പഞ്ചായത്ത് ഭരണത്തെ തന്നെ ബാധിക്കുന്ന തരത്തിലേക്ക് നീങ്ങുകയാണ് .25 വർഷത്തോളം സിപിഎം മുക്കൂട്ടുതറ ലോക്കൽ സെക്രട്ടറിയായിരുന്ന കെ സി ജോർജ്കുട്ടി ആദ്യമായി തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു. കഴിഞ്ഞ തവണ ജോർജ്കുട്ടിയുടെ ഭാര്യയും മുൻ പഞ്ചായത്ത്‌ പ്രസിഡന്റുമായ തങ്കമ്മ ജോർജ്കുട്ടി ജയിച്ച എലിവാലിക്കര വാർഡിൽ ആണ് കെ സി ജോർജ്കുട്ടി മത്സരിക്കുകയെന്ന് നേതൃത്വം പറഞ്ഞു. ഈ വാർഡിൽ കോൺഗ്രസ്‌, ബിജെപി സ്ഥാനാർത്ഥികളായിട്ടില്ല. ആർ എസ് പി ഈ സീറ്റിൽ ആവശ്യം ഉന്നയിച്ചിട്ടുണ്ട് .ആർ എസ് പി ക്ക് ചെറുവള്ളി സീറ്റ് നിലവിൽ നൽകിയിട്ടുണ്ട് .കഴിഞ്ഞ തവണ ശ്രീനിപുരം വാർഡിൽ നിന്നും വിജയിച്ച സിപിഎം എരുമേലി ലോക്കൽ സെക്രട്ടറി വി ഐ അജി ഇത്തവണ വാഴക്കാല വാർഡിൽ സ്ഥാനാർത്ഥിയാകും. ഈ വാർഡിലും യുഡിഎഫ്, ബിജെപി സ്ഥാനാർത്ഥികളായിട്ടില്ല. യുഡിഎഫിൽ മുസ്ലിം ലീഗിനാണ് ഈ സീറ്റ്. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ആയിരുന്ന വി ഐ അജി നേതൃത്വം നൽകിയാണ് വികസന പദ്ധതിയ്ക്കായി കഴിഞ്ഞയിടെ 30 സെന്റ്‌ സ്ഥലം ടൗണിൽ പഞ്ചായത്ത്‌ വാങ്ങിയത്.സിപിഎം മുക്കൂട്ടുതറ മുൻ ലോക്കൽ സെക്രട്ടറി എം വി ഗിരീഷ് കുമാർ ഇരുമ്പൂന്നിക്കര വാർഡിൽ മത്സരിക്കുമെന്ന് പാർട്ടി നേതൃത്വം പറഞ്ഞു. മുമ്പ് ഈ വാർഡിൽ ജയിച്ചതാണ് ഗിരീഷ്. ഇരുമ്പൂന്നിക്കര വാർഡിൽ അദ്ധ്യാപകനായ അഭിജിത് ആണ് യുഡിഎഫ് സ്ഥാനാർത്ഥി. പ്രസിഡന്റ് സ്ഥാനം പട്ടിക വർഗ സംവരണമായ എരുമേലിയിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് കോൺഗ്രസ്‌ ഉയർത്തികാട്ടുന്നത് യുവാവായ അഭിജിതിനെ ആണ്. പട്ടിക വർഗ വിഭാഗത്തിലെ രജനി ചന്ദ്രശേഖരനാണ് ഇവിടെ ബിജെപി സ്ഥാനാർത്ഥി. മുമ്പ് ഈ വാർഡിൽ ജയിച്ചിട്ടുണ്ട് രജനി ചന്ദ്രശേഖരൻ..

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!