തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടു ഘട്ടമായി; ഡിസംബർ ഒമ്പതിനും 11നും വോട്ടെടുപ്പ്, 13ന് വോട്ടെണ്ണൽ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള തീ​യ​തി പ്ര​ഖ്യാ​പിച്ചു. ഇത്തവണ രണ്ടു ഘട്ടമായാണ് വോട്ടെടുപ്പ് നടത്തുന്നത്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഡിസംബർ ഒമ്പതിനും മറ്റു ജില്ലകളിൽ ഡിസംബർ 11നുമാണ് പോളിംഗ് നടക്കുന്നത്. ഡിസംബർ 13നാണ് വോട്ടെണ്ണൽ. ഡിസംബർ 18ന് പ്രക്രിയ പൂർത്തിയാക്കി 20ന് പുതിയ ഭരണസമിതി നിലവിൽ വരും.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ന​വം​ബ​ർ 21നാ​ണ്. പ​ത്രി​ക​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന 22ന് ​ന​ട​ക്കും പ​ത്രി​ക പി​ൻ​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ന​വം​ബ​ർ 24 ആ​ണ്.

തെ​ര​ഞ്ഞെ​ടു​പ്പി​നാ​യു​ള്ള എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​യെ​ന്ന് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ൽ വ​ന്നു.

1,199 ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ 23,576 വാ​ർ​ഡു​ക​ളി​ലേ​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. അ​തേ​സ​മ​യം, മ​ട്ട​ന്നൂ​രി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പി​ന്നീ​ട് ന​ട​ക്കും. 12,035 സം​വ​ര​ണ വാ​ർ​ഡു​ക​ളു​ണ്ട്. 33,746 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളാ​ണ് സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ആ​കെ 2,84,30,761 വോ​ട്ട​ർ​മാ​രാ​ണു​ള്ള​ത്. 2,841 പേ​ർ പ്ര​വാ​സി വോ​ട്ട​ർ​മാ​രാ​ണ്.

1,37,922 ബാ​ല​റ്റ് യൂ​ണി​റ്റു​ക​ളാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള​ത്. 50,691 ക​ണ്‍​ട്രോ​ള്‍ യൂ​ണി​റ്റു​ക​ളു​മു​ണ്ടാ​കും. 1,249 റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍​മാ​രാ​യി​ക്കും വോ​ട്ടെ​ടു​പ്പി​നാ​യി ഉ​ണ്ടാ​കു​ക. ആ​കെ 1.80 ല​ക്ഷം ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​യി​രി​ക്കും വോ​ട്ടെ​ടു​പ്പി​നാ​യി നി​യോ​ഗി​ക്കു​ക.

സു​ര​ക്ഷ​യ്ക്കാ​യി 70,000 പോ​ലീ​സു​കാ​രെ​യും നി​യോ​ഗി​ക്കും. ആ​കെ 2.50 ല​ക്ഷം ഉ​ദ്യോ​ഗ​സ്ഥ​രാ​യി​രി​ക്കും തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ന്ന​തി​നാ​യി ഉ​ണ്ടാ​കു​ക. തെ​ര​ഞ്ഞെ​ടു​പ്പ് ഇ​പ്പോ​ള്‍ ന​ട​ക്കു​ന്നി​ല്ലെ​ങ്കി​ലും മ​ട്ട​ന്നൂ​രി​ലും പെ​രു​മാ​റ്റ​ച്ച​ട്ടം ബാ​ധ​ക​മാ​യി​രി​ക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!