ലഹരിക്കെതിരെ ബോധവൽക്കരണം:
എലിവാലിക്കര സെന്റ് മേരീസ് സ്കൂളിന്റെ സന്ദേശ യാത്ര മുക്കുഴി ശിവ ക്ഷേത്രാങ്കണത്തിൽ സമാപിച്ചു

എലിവാലിക്കര: സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗത്തിനും അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന അക്രമങ്ങൾക്കും എതിരെ ശക്തമായ ബോധവൽക്കരണ പരിപാടികളുമായി എലിവാലിക്കര സെന്റ് മേരീസ് കോൺവെന്റ് സ്കൂൾ. ഈ ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ സന്ദേശ യാത്ര മുക്കുഴി ശിവ ക്ഷേത്രാങ്കണത്തിൽ എത്തിച്ചേർന്നു.
സ്‌കൂളിൽ നിന്ന് ആരംഭിച്ച സന്ദേശ യാത്രയിൽ പ്രിൻസിപ്പൽ സിസ്റ്റർ: സലോമിയും, പിടിഎ പ്രസിഡന്റ് :ബിനോയ് ഇലവുങ്കലും വിദ്യാർത്ഥികളും അധ്യാപകരും പി.ടി.എ അംഗങ്ങളും പങ്കെടുത്തു. ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ചുള്ള മുദ്രാവാക്യങ്ങളും പ്ലക്കാർഡുകളുമേന്തിയാണ് യാത്ര ക്ഷേത്ര മൈതാനത്ത് എത്തിയത്. തുടർന്ന് ക്ഷേത്രാങ്കണത്തിൽ നടന്ന പൊതുപരിപാടിയിൽ കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. ലഹരിക്കെതിരായ സന്ദേശങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള നൃത്തങ്ങളും സ്കിറ്റുകളും പരിപാടികൾക്ക് മാറ്റുകൂട്ടി. ലഹരിക്കെതിരെ സമൂഹം ഒറ്റക്കെട്ടായി പോരാടണമെന്ന് പരിപാടിയിൽ പങ്കെടുത്തവർ ആഹ്വാനം ചെയ്തു

6 thoughts on “ലഹരിക്കെതിരെ ബോധവൽക്കരണം:
എലിവാലിക്കര സെന്റ് മേരീസ് സ്കൂളിന്റെ സന്ദേശ യാത്ര മുക്കുഴി ശിവ ക്ഷേത്രാങ്കണത്തിൽ സമാപിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!