കൊച്ചി: റിക്കാർഡ് കുതിപ്പിനും വൻവീഴ്ചകൾക്കും ശേഷം തിരിച്ചുകയറ്റം ആരംഭിച്ച് സ്വർണവില. പവന് 560 രൂപയും ഗ്രാമിന് 70 രൂപയുമാണ് ഇന്ന് ഉയർന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് 89,160 രൂപയിലും ഗ്രാമിന് 11,145 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 60 രൂപ വർധിച്ച് 9,170 രൂപയിലെത്തി.
കഴിഞ്ഞ 10 ദിവസത്തിനിടെ 8,760 രൂപയുടെ ഇടിവ് നേരിട്ട ശേഷമാണ് പവൻവില തിരിച്ചുകയറിയത്. കഴിഞ്ഞ ദിവസങ്ങളിൽ രാവിലെയും ഉച്ചകഴിഞ്ഞുമായി രണ്ടുതവണ വില കുറയുന്ന കാഴ്ചയാണ് കണ്ടത്. ഈമാസം 17ന് 97,000 രൂപയും കടന്ന് മുന്നേറിയ സ്വർണവിലയാണ് 28ന് 89,000 രൂപയിലും താഴെവീണത്.
bạo hành trẻ em