വിവാഹമോചന കേസില്‍ ഹാജരായ ഭാര്യയുടെ അഭിഭാഷകയ്ക്ക് ഭർത്താവിന്റെ മര്‍ദനം

കൊച്ചി: ആലുവ കുടുംബക്കോടതിയുടെ പരിഗണനയിലുള്ള വിവാഹ മോചനക്കേസില്‍ ഹാജരായ അഭിഭാഷകയ്ക്ക് മര്‍ദനം. നെടുന്പാശ്ശേരി സ്വദേശിനി അഞ്ജു അശോകനെ (32) യാണ് കേസിലെ എതിര്‍കക്ഷിയായ വൈറ്റില തൈക്കൂടം എടത്തുരുത്തി ജോര്‍ജ് മര്‍ദിച്ചത്. വിവാഹമോചന കേസില്‍ ജോര്‍ജിന്റെ ഭാര്യയുടെ അഭിഭാഷകയാണ് അഞ്ജു. അഭിഭാഷകയുടെ പരാതിയില്‍ നോര്‍ത്ത് പോലീസ് കേസെടുത്തു. പരിക്കേല്‍പ്പിച്ചതിനും അതിക്രമിച്ച് കടന്നതിനും ബലപ്രയോഗത്തിലൂടെ സ്ത്രീത്വത്തെ അപമാനിച്ചതിനും അസഭ്യം പറഞ്ഞതിനുമാണ് കേസ്.

ഞായറാഴ്ച വൈകീട്ട് 4.15-നാണ് ആക്രമണമുണ്ടായത്. ഫ്രീഡം റോഡില്‍ അഞ്ജു താമസിച്ചിരുന്ന ഫ്‌ലാറ്റില്‍ കയറി മര്‍ദിച്ചതായാണ് പരാതി. അഞ്ജു എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!