തിരുവനന്തപുരം : തലസ്ഥാനത്ത് എംസി റോഡിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. മണ്ണന്തല മരുത്തൂരിലാണ് അപകടം നടന്നത്. നിരവധി പേർക്ക് പരിക്കേറ്റു. അപകടത്തിൽ പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
അപകടത്തെ തുടർന്ന് പരിക്കേറ്റ ഡ്രൈവർമാരെ പുറത്തെടുക്കാൻ അരമണിക്കൂർ സമയമെടുത്തു. ബസിലുണ്ടായിരുന്ന 26 യാത്രക്കാരിൽ പരിക്കേറ്റ 12 പേരെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട കെഎസ്ആർടിസി ബസ് എതിരെ വന്ന ലോറിയിൽ ഇടിച്ചാണ് അപകടമുണ്ടായത്. രണ്ട് വാഹനങ്ങളുടേയും ഡ്രൈവർമാർക്ക് ഗുരുതര പരിക്കുണ്ട്. വാഹനം വെട്ടിപ്പൊളിച്ചാണ് ഡ്രൈവർമാരെ പുറത്തെടുത്തത്.