ന്യൂഡൽഹി : വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് ബാറ്റിംഗ്. ഡൽഹി അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ ശുഭ്മൻ ഗിൽ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
ഒന്നാം ടെസ്റ്റ് വിജയിച്ച ടീമിൽ മാറ്റമില്ലാതെയാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. അതേസമയം, വിൻഡീസ് നിരയിൽ രണ്ടു മാറ്റങ്ങളുണ്ട്. ബ്രണ്ടൺ കിംഗ്, ജൊഹാൻ ലെയ്ൻ എന്നിവർക്കു പകരം തെവിൻ ഇംലാച്ച്, ആൻഡേഴ്സൺ ഫിലിപ്പ് എന്നിവർ അന്തിമ ഇലവനിലെത്തി.അഹമ്മദാബാദില്‍ നടന്ന ആദ്യ ടെസ്റ്റിൽ വെറും മൂന്നുദിനംകൊണ്ട് ഇന്ത്യ ഇന്നിംഗ്സിനും 140 റണ്‍സിനും ജയം സ്വന്തമാക്കിയിരുന്നു.
വെസ്റ്റ് ഇൻഡീസ് പ്ലേയിംഗ് ഇലവൻ: ടാഗെനരെയ്ൻ ചന്ദർപോൾ, ജോൺ കാംപ്ബെൽ, അലിക് അത്തനാസെ, ഷായ് ഹോപ്, തെവിൻ ഇംലാച്ച്, റോസ്റ്റൺ ചേസ് (ക്യാപ്റ്റൻ), ജസ്റ്റിൻ ഗ്രീവ്സ്, ഖാരി പിയർ, ജോമൽ വാരികാൻ, ആൻഡേഴ്സൺ ഫിലിപ്പ്, ജെയ്ഡൺ സീൽസ്.
ഇന്ത്യ പ്ലേയിംഗ് ഇലവൻ: യശസ്വി ജയ്സ്വാൾ, കെ.എൽ. രാഹുൽ, സായ് സുദർശൻ, ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), രവീന്ദ്ര ജഡേജ, ധ്രുവ് ജുറെൽ, നിതീഷ് കുമാർ റെഡ്ഡി, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.