ടി20 യില്‍ റെക്കോഡുകള്‍ തകര്‍ത്തെറിഞ്ഞ് ഇംഗ്ലണ്ട്

മാഞ്ചെസ്റ്റര്‍ : ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി20 യില്‍ റെക്കോഡ് ജയം കുറിച്ച് ഇംഗ്ലണ്ട്. 146 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് നിശ്ചിത 20 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 304 റണ്‍സാണെടുത്തത്. ദക്ഷിണാഫ്രിക്കയെ 158 റണ്‍സിന് എറിഞ്ഞിടുകയും ചെയ്തു.

ഫില്‍ സാള്‍ട്ടിന്റെ സെഞ്ചുറിയാണ് ഇംഗ്ലണ്ട് സ്‌കോര്‍ മുന്നൂറ് കടത്തിയത്. സാള്‍ട്ട് 60 പന്തില്‍ നിന്ന് 141 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. 15 ഫോറുകളും എട്ട് സിക്‌സറുമടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്‌സ്. 

15 ഫോറുകളും എട്ട് സിക്‌സറുമടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്‌സ്. ഒരു ഇംഗ്ലണ്ട് താരത്തിന്റെ അതിവേഗ സെഞ്ചുറിയും മത്സരത്തില്‍ സാള്‍ട്ട് കുറിച്ചു.ജേക്കബ് ബെത്തല്‍(26), ഹാരി ബ്രൂക്ക്(41) എന്നിവരും ഇംഗ്ലണ്ട് സ്‌കോറിലേക്ക് സംഭാവന നല്‍കി. ഒടുവില്‍ 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 304 റണ്‍സിന് ഇംഗ്ലണ്ട് ഇന്നിങ്‌സ് അവസാനിച്ചു.

146 റണ്‍സ് ജയത്തോടെ നിരവധി റെക്കോഡുകള്‍ ഇംഗ്ലണ്ട് സ്വന്തമാക്കി. ടി20 യിലെ ഇംഗ്ലണ്ടിന്റെ ഏറ്റവും വലിയ ജയമാണിത്. ടെസ്റ്റ് കളിക്കുന്ന രാജ്യങ്ങളില്‍ റണ്‍സ് അടിസ്ഥാനത്തിലുള്ള മൂന്നാമത്തെ വലിയ ടി20 വിജയമാണിത്.

5 thoughts on “ടി20 യില്‍ റെക്കോഡുകള്‍ തകര്‍ത്തെറിഞ്ഞ് ഇംഗ്ലണ്ട്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!