കോട്ടയം: ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും കോട്ടയം നഗരസഭയും സംയുക്തമായി സംഘടിപ്പിച്ച ഓണാഘോഷപരിപാടി- ചിങ്ങനിലാവ് 2025ന് സമാപനം. തിരുനക്കര മൈതാനത്ത് നടന്ന സമാപന സമ്മേളനം സഹകരണ-തുറമുഖ-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു.
പരാതിരഹിതമായി ഓണം ആഘോഷിക്കുന്നതിന് സർക്കാർ എല്ലാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിരുന്നതായി അദ്ദേഹം പറഞ്ഞു. ദേശീയ ചലച്ചിത്ര പുരസ്‌കാരജേതാവ് നടൻ വിജയരാഘവനെ മന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. ഗവൺമെൻറ് ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, എം.എൽ.എമാരായ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, അഡ്വ. മോൻസ് ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്
ഹേമലത പ്രേംസാഗർ, ജില്ലാ കളക്ടർ ചേതൻകുമാർ മീണ, നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ,
നഗരസഭാംഗങ്ങളായ അഡ്വ. ഷീജ അനിൽ, ജയമോൾ ജോസഫ്, സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ഡോ. ബൈജു വർഗീസ് ഗുരുക്കൾ,ഡി.ടി.പി.സി. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ജോൺ വി. ജോസഫ്, സെക്രട്ടറി ആതിര സണ്ണി, അഡ്വ. വി.ബി. ബിനു, ഫാ. എമിൽ പുള്ളിക്കാട്ടിൽ, ജോഷി മാത്യു, പ്രേം പ്രകാശ്, ചിത്ര കൃഷ്ണൻകുട്ടി എന്നിവർ പ്രസംഗിച്ചു.
ഓണാഘോഷത്തോടനുബന്ധിച്ചു നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്ക് ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.തുടർന്ന് പ്രസീത ചാലക്കുടിയുടെ നാടൻപാട്ടു മേള നടന്നു. ഉദ്ഘാടനസമ്മേളനത്തിനു മുന്നോടിയായി പോലീസ് പരേഡ് ഗ്രൗണ്ടിൽ ആരംഭിച്ച സാംസ്‌കാരിക ഘോഷയാത്ര തിരുനക്കര മൈതാനത്ത് സമാപിച്ചു.
ഫോട്ടോക്യാപ്ഷൻ:
1.
കോട്ടയം തിരുനക്കര മൈതാനത്ത് ജില്ലാതല ഓണാഘോഷപരിപാടിയുടെ സമാപനച്ചടങ്ങിൽ ദേശീയ ചലച്ചിത്ര പുരസ്‌കാരജേതാവ് നടൻ വിജയരാഘവനെ മന്ത്രി വി.എൻ. വാസവൻ ആദരിക്കുന്നു. ഗവൺമെൻറ് ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, അഡ്വ. മോൻസ് ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഹേമലത പ്രേംസാഗർ, ജില്ലാ കളക്ടർ ചേതൻകുമാർ മീണ എന്നിവർ സമീപം.
2. കോട്ടയം തിരുനക്കര മൈതാനത്ത് ജില്ലാതല ഓണാഘോഷപരിപാടിയുടെ സമാപനച്ചടങ്ങ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യുന്നു.


I got what you mean , thanks for putting up.Woh I am glad to find this website through google.