ഗാർഹിക ഉപഭോഗ ചെലവ് സർവേ: 2023-24

ഇന്ത്യയിൽ 4,122 രൂപയും നഗരമേഖലകളിൽ 6,996 രൂപയുമാണ് ഗാർഹിക ഉപഭോഗ ചെലവ് സർവേ: 2023-24

ചരക്കുകളുടെയും
സേവനങ്ങളുടെയും ഗാർഹിക ഉപഭോഗത്തെക്കുറിച്ച്‌  വിവരങ്ങൾ ശേഖരിക്കുന്നതിനാണ്
ഗാർഹിക ഉപഭോഗ ചെലവ് സർവേ (HCES) രൂപകല്പന ചെയ്‌തിരിക്കുന്നത്.
ഉപഭോഗത്തിന്റെയും ചെലവിന്റേയും വിന്യാസം, ജീവിത നിലവാരം, കുടുംബങ്ങളുടെ
ക്ഷേമം എന്നിവ മനസ്സിലാക്കാൻ HCES മുഖേന ശേഖരിക്കുന്ന വിവരങ്ങൾ സഹായകമാണ്.കഴിഞ്ഞ ദശകത്തിൽ രാജ്യത്തെ ഉപഭോഗത്തിൽ വൻ കുതിച്ചുചാട്ടം”ഗാർഹിക
ഉപഭോഗ ചെലവ് സർവേ- 2023-24″ പ്രകാരം, ശരാശരി MPCE (പ്രതിശീർഷ പ്രതിമാസ
ഉപഭോഗ ചെലവ്) ഗ്രാമീണ ഇന്ത്യയിൽ 4,122 രൂപയും നഗരമേഖലകളിൽ 6,996 രൂപയുമാണ്.
പ്രതിശീർഷ പ്രതിമാസ ഉപഭോഗ ചെലവിൽ 2011-12 ന് ശേഷം യഥാക്രമം 188% ഉം 166 ഉം
വളർച്ചയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ഒരു ദശകത്തിലെ കണക്കെടുത്താൽ
ഉപഭോഗച്ചെലവിൽ മികച്ച പുരോഗതിയുണ്ടെന്നും സർവേ ചൂണ്ടിക്കാട്ടുന്നു.റിപ്പോർട്ടിലെ പ്രസക്ത ഭാഗങ്ങൾകഴിഞ്ഞ ദശകത്തിൽ ഉപഭോഗച്ചെലവിലുണ്ടായ ഭാവാത്മക പുരോഗതികഴിഞ്ഞ
ദശകത്തിൽ, ഉപഭോഗ രീതികളിലെ പരിവർത്തനപരമായ മുന്നേറ്റത്തിന് ഇന്ത്യയുടെ
സാമ്പത്തിക ഭൂമിക സാക്ഷ്യം വഹിച്ചു.ഏറ്റവും പുതിയ ഗാർഹിക ഉപഭോഗ ചെലവ് സർവേ
(2023-24) ഈ പരിവർത്തനത്തിൻ്റെ വ്യക്തമായ ചിത്രം അവതരിപ്പിക്കുന്നു.
HCES:2011-12 മായി താരതമ്യപ്പെടുത്തുമ്പോൾ, ശ്രദ്ധേയമായ ചില പ്രവണതകൾ
ഡാറ്റയിലൂടെ വെളിപ്പെടുന്നു: നിലവിലെ വിലവിവരസൂചികയിൽ കണക്കാക്കിയാൽ ഉപഭോഗ
നിലവാരം ഗ്രാമങ്ങളിലും നഗരങ്ങളിലും ഏകദേശം മൂന്നിരട്ടിയായി. ഈ ഗണ്യമായ
വർദ്ധനവ് സാമ്പത്തിക ശാക്തീകരണത്തെ പ്രതിഫലിപ്പിക്കുന്നു.
2011-12 ലെയും 2023-24 ലെയും MPCE കണക്കുകളുടെ താരതമ്യം
വെളിപ്പെടുത്തുന്നത്, 10 വർഷത്തിനുള്ളിൽ, നിലവിലെ വിലവിവരസൂചികയിൽ
കണക്കാക്കിയാൽ ഉപഭോഗ നിലവാരം ഗ്രാമങ്ങളിലും നഗരങ്ങളിലും ഏകദേശം
മൂന്നിരട്ടിയായി വർദ്ധിച്ചു എന്നാണ്. MPCE
കണക്കുകളുടെ താരതമ്യം വെളിപ്പെടുത്തുന്നത്, നിലവിലെ വിലവിവരസൂചികയിൽ
കണക്കാക്കിയാൽ മേൽപ്പറഞ്ഞ കാലയളവിൽ ഉപഭോഗ നിലവാരം ഗ്രാമങ്ങളിലും
നഗരങ്ങളിലും യഥാക്രമം 188%, 166% വളർച്ച രേഖപ്പെടുത്തി എന്നാണ്.നഗര-ഗ്രാമ
അന്തരം അതിവേഗം കുറയുകയാണ്. കഴിഞ്ഞ ദശകത്തിൽ ഇന്ത്യയുടെ
വികസിച്ചുകൊണ്ടിരിക്കുന്ന ഉപഭോഗവും നഗര-ഗ്രാമ അന്തരത്തിലെ ഗണ്യമായ
സങ്കോചവും സർവേ വെളിപ്പെടുത്തുന്നു, ഇത് രാജ്യത്തിൻ്റെ സാമ്പത്തിക
വളർച്ചയ്ക്ക് ആക്കം കൂട്ടുകയും നഗര-ഗ്രാമ പ്രദേശങ്ങളിലെ ജീവിത നിലവാരം
മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ചുരുങ്ങുന്ന ഈ അന്തരം കേവലം
സ്ഥിതിവിവരക്കണക്കുകളിലെ നേട്ടം മാത്രമല്ല, ഇന്ത്യയുടെ വിശാലമായ സാമ്പത്തിക
പരിവർത്തനത്തിൻ്റെ പ്രതിഫലനമാണ്. കണക്കുകളിൽ ഗ്രാമീണ ഇന്ത്യ
പിന്നാക്കമല്ലെന്ന് വ്യക്തം. മറിച്ച് രാജ്യത്തിൻ്റെ സമഗ്രമായ ഉപഭോഗാധിഷ്ഠിത
വളർച്ചയ്ക്ക് കൂടുതൽ സംഭാവനകൾ നൽകുന്നു. MPCE
യിലെ നഗര-ഗ്രാമ അന്തരം 2011-12 ലെ 84% ൽ നിന്ന് 2023-24 ൽ 70% ആയി കുറഞ്ഞു.
ഇത് 16% ഇടിവ് രേഖപ്പെടുത്തുന്നു. 2022-23ൽ MPCE യിലെ നഗര-ഗ്രാമ അന്തരം
71% ആയിരുന്നു. ഗ്രാമീണ മേഖലയിലെ ഉപഭോഗ വളർച്ചയുടെ സുസ്ഥിര മുന്നേറ്റമാണ്
ഇത് പ്രതിഫലിപ്പിക്കുന്നത്.ഉപഭോഗ അസമത്വം കുറയുന്നു (Gini Coefficient)വരുമാന
അസമത്വത്തിൻ്റെ സുപ്രധാന അളവുകോലായ Gini Coefficient-ലെ ഇടിവ്, കഴിഞ്ഞ
ദശകത്തിൽ കൂടുതൽ സംതുലിതമായ സാമ്പത്തിക വളർച്ചയിലേക്കുള്ള ഇന്ത്യയുടെ
ഗണ്യമായ പരിവർത്തനത്തെ പ്രതിഫലിപ്പിക്കുന്നു. HCES:2023-24 ഇന്ത്യയിലെ
ഗ്രാമങ്ങളിലും നഗരങ്ങളിലും Gini Coefficient-ലുള്ള ശ്രദ്ധേയമായ കുറവ്
എടുത്തുകാണിക്കുന്നു. ഇത് രാജ്യമെമ്പാടും ഉപഭോഗ അസമത്വം കുറയുന്നതിന്റെ
സൂചനയാണ്. കഴിഞ്ഞ ദശകത്തിൽ സർക്കാർ കൈക്കൊണ്ട വിജയകരമായ സംരംഭങ്ങളുടെ
നേരിട്ടുള്ള പ്രതിഫലനമാണ് ഉപഭോഗ അസമത്വത്തിലെ കുറവ്. വ്യക്തമായ
ലക്ഷ്യത്തോടെ ഉള്ള  ക്ഷേമ പദ്ധതികൾ, ഗ്രാമവികസന പദ്ധതികൾ, വിദ്യാഭ്യാസം,
ആരോഗ്യം, സാമ്പത്തിക ശാക്തീകരണം എന്നിവയിലേക്കുള്ള പ്രവേശനം
മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള നയങ്ങൾ എന്നിവ സമ്പത്തിൻ്റെയും
ഉപഭോഗത്തിൻ്റെയും മെച്ചപ്പെട്ട സന്തുലിത വിതരണത്തിന് സംഭാവന നൽകി. HCES: 2023-24 – 2011-12 കാലയളവിലെ Gini Coefficient താരതമ്യത്തിൽ ഇടിവ് കാണിക്കുന്നു.ഗ്രാമീണ
ഇന്ത്യയിൽ 2011-12-ലെ 0.283-ൽ നിന്ന് 2023-24-ൽ 0.237 ലേക്കും
നഗരപ്രദേശങ്ങളിൽ 2011-12-ലെ 0.363-ൽ നിന്ന് 2023-24-ൽ 0.284-ലേക്കും Gini
Coefficient ഇടിഞ്ഞു.ഭക്ഷ്യേതര ചെലവുകൾ വീണ്ടും
50% കടന്നു: ഇന്ത്യയിലുടനീളമുള്ള ഉപഭോഗരീതികളിലെ ശ്രദ്ധേയമായ
പരിവർത്തനമെന്തെന്നാൽ, അടിസ്ഥാന ആവശ്യങ്ങൾക്കപ്പുറത്തേക്ക് നീങ്ങുകയും
ഭക്ഷ്യേതര ഇനങ്ങൾക്കായി കൂടുതൽ നീക്കിവയ്ക്കുകയും ചെയ്യുന്ന രീതി
സ്വീകരിക്കുന്നു എന്നതാണെന്ന് റിപ്പോർട്ട് വെളിപ്പെടുത്തുന്നു.
സ്വാതന്ത്ര്യത്തിനു ശേഷം ആദ്യമായി, ഗ്രാമീണ ഇന്ത്യ 2022-23 ൽ അതിൻ്റെ ചെലവ്
ശീലങ്ങളിലെ സുപ്രധാന പരിധി മറികടന്നു. 2022-23-ൽ ഗാർഹിക ബജറ്റിലെ
ഭക്ഷ്യേതര ചെലവുകളുടെ വിഹിതം 50% കവിഞ്ഞു. ഇത് ഉപജീവനം എന്നതിലുപരിയായി
അഭിലാഷത്താൽ നയിക്കപ്പെടുന്ന ഉപഭോഗത്തിലേക്കുള്ള ഒരു വലിയ പരിവർത്തനത്തെ
അടയാളപ്പെടുത്തുന്നു. ഏറ്റവും പുതിയ റിപ്പോർട്ട് ഈ പ്രവണത വീണ്ടും
സ്ഥിരീകരിക്കുന്നു. ഭക്ഷ്യേതര ചെലവുകൾ ഗ്രാമീണ ചെലവ് രീതികളിൽ ആധിപത്യം
പുലർത്തുന്നതായി വ്യക്തമാക്കുന്നു.ഉപഭോഗ
രീതികളിലെ ഈ മാറ്റം, പ്രത്യേകിച്ച് ഭക്ഷ്യേതര ഇനങ്ങളിൽ വർദ്ധിച്ചുവരുന്ന
ശ്രദ്ധ, സർക്കാരിൻ്റെ വിജയകരമായ നയങ്ങളുടെയും സംരംഭങ്ങളുടെയും നേരിട്ടുള്ള
പ്രതിഫലനമാണ്. ഗ്രാമീണ വരുമാനം വർദ്ധിപ്പിക്കാനും വായ്‌പാ ലഭ്യത
മെച്ചപ്പെടുത്താനും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനും സാമൂഹിക സുരക്ഷ
ഉറപ്പാക്കാനും രൂപകൽപ്പന ചെയ്ത പദ്ധതികൾ അടിസ്ഥാന ആവശ്യങ്ങൾ
നിറവേറ്റുന്നതിനുമപ്പുറം ഗ്രാമീണ കുടുംബങ്ങളെ ശാക്തീകരിക്കുന്നതിൽ സുപ്രധാന
പങ്ക് വഹിച്ചിട്ടുണ്ട്.തത്ഫലമായി, ഗ്രാമീണ
ഇന്ത്യ ഇപ്പോൾ ഉയർന്ന ജീവിതനിലവാരം ആസ്വദിക്കുന്നു. ചരക്കുകളിലേക്കും
സേവനങ്ങളിലേക്കും വിപുലവും മെച്ചപ്പെട്ടതുമായ പ്രവേശനവും കൂടുതൽ വാങ്ങൽ
ശേഷിയും കൈവരിച്ചു. HCES:2023-24 അനുസരിച്ച്,
ഇന്ത്യയിലുടനീളം, കുടുംബങ്ങൾ ഭക്ഷ്യേതര ഇനങ്ങൾക്കായി കൂടുതൽ
ചെലവഴിക്കുന്നതായി നിരീക്ഷിക്കപ്പെടുന്നു. ശരാശരി MPCE യിൽ ഭക്ഷ്യേതര
ഇനങ്ങളുടെ പങ്ക് ഗ്രാമങ്ങളിലും നഗരങ്ങളിലും യഥാക്രമം 53% ഉം 60% ഉം ആണ്.
HCES: 2023-24 മുതൽ 2011-12 വരെയുള്ള താരതമ്യം കാണിക്കുന്നത് ശരാശരി
പ്രതിശീർഷ പ്രതിമാസ ചെലവിൽ (MPCE) ഭക്ഷ്യേതര ഇനങ്ങളുടെ പങ്ക്
ഗ്രാമപ്രദേശങ്ങളിൽ 47.1% ൽ നിന്ന് 53% ആയും നഗരപ്രദേശങ്ങളിൽ 57.38% ൽ
നിന്ന് 60% ആയും വർദ്ധിച്ചു എന്നാണ്. 2023-24 ൽ
ഗ്രാമീണ, നഗര കുടുംബങ്ങളുടെ ഭക്ഷ്യവസ്തു ഉപഭോഗത്തിൽ പാനീയങ്ങൾ,
ലഘുഭക്ഷണങ്ങൾ, സംസ്‌കരിച്ച ഭക്ഷണങ്ങൾ എന്നിവ പ്രധാന ചെലവായി തുടരുന്നു.
ഗതാഗതം, വസ്ത്രങ്ങൾ, കിടക്കകൾ, പാദരക്ഷകൾ, വിവിധ ഉത്പന്നങ്ങൾ, വിനോദം,
ആഡംബരവസ്തുക്കൾ എന്നിവയ്ക്ക് ഗ്രാമ-നഗര പ്രദേശങ്ങളിലെ കുടുംബങ്ങളുടെ
ഭക്ഷണേതര ചെലവുകളിൽ വലിയ പങ്കുണ്ട്. നഗര
കുടുംബങ്ങളുടെ ഭക്ഷ്യേതര ചെലവുകളിൽ ഏകദേശം 7% വിഹിതമുള്ള വീട്ടുവാടക,
ഗാരേജ് വാടക, ഹോട്ടൽ താമസത്തിനുള്ള വാടക എന്നിവയും പ്രധാന ഘടകങ്ങളാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!