തിരുവനന്തപുരം : ആരോഗ്യ വകുപ്പ് ഡയറക്ടറുടെയും കേരള മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെയും കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ് ആന്റ് മിഡ്‌വൈഫറി കോഴ്‌സിലേക്കും ആരോഗ്യ വകുപ്പ് ഡയറക്ടറുടെ കിഴിലെ നഴ്‌സിംഗ് സ്ഥാപനങ്ങളിലെ ഓക്‌സിലറി നഴ്‌സിംഗ് ആന്റ് മിഡ്‌വൈഫറി കോഴ്‌സിലേക്കും അപേക്ഷ ക്ഷണിച്ചു. www.lbscentre.kerala.gov.in വഴി ഓൺലൈനായി ആഗസ്റ്റ് 5 മുതൽ ആഗസ്റ്റ് 20 വരെ ഓൺലൈനായി അപേക്ഷിക്കാം. രണ്ടു കോഴ്‌സിനും കൂടി ഒരു അപേക്ഷ മതിയാകും. ഓൺലൈൻ അപേക്ഷ സമർപ്പണവേളയിൽ താൽപ്പര്യമുള്ള കോഴ്‌സുകൾ അപേക്ഷകർക്ക് തിരഞ്ഞെടുക്കാം.
അപേക്ഷാഫീസ് പൊതുവിഭാഗത്തിന് ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിൽ ജിഎൻഎം കോഴ്‌സിന് 400 ജിഎൻഎം നും കൂടി 600 രൂപയും എഎൻഎമ്മിന് മാത്രം അപേക്ഷിക്കുന്നതിന് 300 രൂപയുമാണ്. പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിന് അപേക്ഷാഫീസ് ആരോഗ്യ വകുപ്പിന്റെയും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെയും കീഴിലുള്ള സ്ഥാപനങ്ങളിൽ ജിഎൻഎം കോഴ്‌സിന് 200 രൂപയും ജിഎൻഎമ്മിനും എഎമ്മിനും കൂടി 300 രൂപയും എഎൻഎമ്മിന് മാത്രം അപേക്ഷിക്കുന്നതിന് 150 രൂപയുമാണ്. അപേക്ഷകർക്ക് ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ അപേക്ഷാ ഫീസ് ഒടുക്കാം. ബന്ധപ്പെട്ട രേഖകൾ ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന അവസരത്തിൽ അപ്‌ലോഡ് ചെയ്യണം.
ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ് ആന്റ് മിഡ്‌വൈഫറി കോഴ്‌സിനായി കേരള ബോർഡ് ഓഫ് ഹയർ സെക്കണ്ടറി എഡ്യൂക്കേഷൻ നടത്തുന്ന ഹയർസെക്കണ്ടറി പരീക്ഷയോ തത്തുല്യ പരീക്ഷയോ 40 ശതമാനം മാർക്കോടെ വിജയിച്ചവർക്ക് അർഹതയുണ്ട്. യോഗ്യതാ പരീക്ഷയിൽ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നിവ ഓപ്ഷണൽ വിഷയങ്ങളായും, ഇംഗ്ലീഷ് വിഷയം നിർബന്ധമായും ഉൾപ്പെട്ടിരിക്കണം. ഇവരുടെ അഭാവത്തിൽ മറ്റ് സ്ട്രീമുകളിൽ നിന്നും ഹയർ സെക്കണ്ടറി പരീക്ഷ പാസ്സായവരെ പരിഗണിക്കും. ഓക്‌സിലറി നഴ്‌സിംഗ് ആന്റ് മിഡ്‌വൈഫറി കോഴ്‌സിനായി കേരള ബോർഡ് ഓഫ് ഹയർ സെക്കണ്ടറി എഡ്യൂക്കേഷൻ നടത്തുന്ന ഹയർസെക്കണ്ടഡറി പരീക്ഷയോ തത്തുല്യ പരീക്ഷയോ പാസ്സായിരിക്കണം. കൂടാതെ മലയാളം വായിക്കുവാനും എഴുതുവാനും കഴിയണം. പ്രോസ്സ്‌പെക്ടസ്സ് www.lbscentre.kerala.gov.in ൽ നിന്നും ഡൗൺലോഡ് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: 04712560361, 362, 363, 364.