സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ 63.21 %,ക്ഷേമനിധി ബോർഡ് പെൻഷൻ 56.39 % പൂർത്തിയായി
തിരുവനന്തപുരം :സംസ്ഥാനത്തെ വിവിധ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ മസ്റ്ററിംഗിൽ ഗ്രാമപഞ്ചായത്തുകളിലെ ആകെയുള്ള 40,81,998 പെന്ഷന്കാരിൽ 25,80,173 (63.21 %) അക്ഷയ കേന്ദ്രങ്ങളിൽ എത്തി പെൻഷൻ മസ്റ്ററിംഗ് ചെയ്തുകഴിഞ്ഞു .ഇ മസ്റ്ററിംഗ് സാധിക്കാത്തവർ 14,643 പേരുമാണ് .മുനിസിപ്പാലിറ്റികളിൽ ആകെയുള്ള 6,02,988 പെന്ഷന്കാരിൽ 3,56,877(59 .18 %) ആളുകൾ പെൻഷൻ മസ്റ്ററിംഗ് ചെയ്തു.കോർപറേഷൻ പരിധികളിലുള്ള 3,41,685 പെൻഷൻകാരിൽ 2,14,614 (62 .81 %) മസ്റ്ററിംഗ് ചെയ്തു.ഇ മസ്റ്ററിംഗ് സാധിക്കാത്തവർ 2119 പേരുമാണ്.
സംസ്ഥാനത്തെ വിവിധ വെൽഫെയർ ഫണ്ട് ബോർഡ് ഓഫീസുകളിലെ ആകെയുള്ള 13,62.949 പെന്ഷന്കാരിൽ മസ്റ്ററിംഗ് പൂർത്തിയാക്കിയവർ 7,68,588 (56 .39 %) ഉം പൂർത്തിയാക്കാൻ സാധിക്കാത്തവർ 4032 ഉം ഇനി മസ്റ്ററിംഗ് ചെയ്യാനുള്ളവർ 5,94,361 യുമാണ്
പെൻഷൻ മസ്റ്ററിംഗ് പരാജയപ്പെട്ടവർ ലൈഫ് സർട്ടിഫിക്കറ്റ് നേരിട്ട് തദ്ദേശ്ശ സ്വയംഭരണ സ്ഥാപനത്തിൽ നൽകണം .
കിടപ്പു രോഗികൾക്ക് അക്ഷയ കേന്ദ്രത്തിൽ നിന്നും വീടുകളിലെത്തി പെൻഷൻ മസ്റ്ററിംഗ് ചെയ്യുന്നതാണ് .ആഗസ്റ്റ് 24 വരെയാണ് പെൻഷൻ മസ്റ്ററിംഗ് ചെയ്യുന്നതിനുള്ള സമയപരിധി ,ജൂലൈ 25 ന് ആരംഭിച്ച പെൻഷൻ മസ്റ്ററിംഗ് ജോലികൾ സർക്കാർ അനുവദിച്ചിരിക്കുന്ന സമയ പരിധിക്കുള്ളിൽ പൂർത്തീകരിക്കും എന്ന ദൃഡനിശ്ചയത്തിലാണ് സംസ്ഥാനത്തെ മുഴുവൻ അക്ഷയ കേന്ദ്രങ്ങളും .അതിനായി അവധി ദിവസങ്ങളിൽ ക്യാമ്പുകൾ വാർഡുകളിൽ സംഘടിപ്പിച്ചും വീടുകളിലെത്തി കിടപ്പു രോഗികളുടെ മസ്റ്ററിംഗ് നടത്തിയും മുന്നേറുകയാണ് അക്ഷയ കേന്ദ്രങ്ങൾ .


